കാക്കൂർ: കൃഷിയിടത്തിൽ നൂറുമേനി വിളയിച്ച് മാതൃകയാവുകയാണ് കാക്കൂരിലെ ഇയ്യക്കുഴിയിൽ അബ്ദുറഹ്മാൻ എന്ന കർഷകൻ. സ്വന്തം സ്ഥലത്തും ഭൂമി പാട്ടത്തിനെടുത്തും ജൈവകൃഷി രീതിയിൽ പലതരം പച്ചക്കറികളാണ് വളർത്തിയിരിക്കുന്നത്. കാക്കൂർ കൃഷിഭവനിലെ അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ തസ്തികയിൽനിന്ന് 2017 ലാണ് അബ്ദുറഹ്മാൻ വിരമിച്ചത്. സർവീസിലിരിക്കുമ്പോൾ കൃഷി ചെയ്യാറുണ്ടെങ്കിലും വിരമിച്ചശേഷമാണ് മുഴുവൻ സമയ കർഷകനായി മാറിയത്.
വെള്ളരി, മത്തൻ, ഇളവൻ, കക്കിരി, വെണ്ട, പയർ, പച്ചമുളക്, ചീര, മല്ലിച്ചപ്പ്, പൊതിന, വഴുതനങ്ങ, പീച്ചിങ്ങ, കിഴാർ എന്നിവയും വിദേശരാജ്യങ്ങളിൽ കാണാറുള്ള കൂസ, ജർജീർ എന്നീ പച്ചക്കറി ഇനങ്ങളും അബ്ദുറഹ്മാന്റെ കൃഷിയിടത്തിലുണ്ട്. ഇതിനുപുറമേ ശീതകാല പച്ചക്കറികളായ കാബേജ്, കാപ്സിക്കം, ബ്രോക്കോളി തുടങ്ങിയവയും ഉണ്ട്. മുൻവർഷങ്ങളിൽ 2000 കിലോഗ്രാം മത്തൻ, 1000 കിലോഗ്രാം ഇളവൻ, 500 കിലോഗ്രാം വെള്ളരി 150 കിലോ തണ്ണിമത്തൻ, 200 കിലോ വെണ്ട എന്നിങ്ങനെ മികച്ചവിളവ് ലഭിച്ചിട്ടുണ്ട്. പച്ചക്കറികൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ ഇഷ്ടികകൊണ്ടുള്ള ഊർജ രഹിത ശീതീകരണിയും അബ്ദുറഹ്മാൻ സ്വന്തമായി നിർമിച്ചിട്ടുണ്ട്.
കോഴിവളം, മണ്ണിര, ജീവാമൃതം, വൃക്ഷായുർവേദത്തിലെ കുനപ്പജല, ഹരിതകഷായം എന്നിവയാണ് പ്രധാനമായും വളർച്ചാ ത്വരകങ്ങളായും കീടനിയന്ത്രണത്തിനും അബ്ദുറഹ്മാൻ ഉപയോഗിക്കുന്നത്. ഇതോടൊപ്പം ജൈവവേലിയും സോളാർ ട്രാപ്പും, ഫെറമോൺ കെണിയും കീടനിയന്ത്രണത്തിനായി ഒരുക്കിയിട്ടുണ്ട്. കൃഷിയിടത്തിലെ ജലസേചനത്തിനായി നൂതന രീതിയായ തുള്ളിനനയാണ് പ്രയോഗിക്കുന്നത്.
അടുക്കളത്തോട്ട നിർമാണത്തിലും ഒപ്പം തൈ ഉത്പാദനത്തിൽ ബഡ്ഡിങ്, ഗ്രാഫ്റ്റിങ് എന്നിവയിൽ പുതിയ രീതികൾ ഈ കർഷകൻ പരീക്ഷിക്കാറുണ്ട്. കർഷകർക്ക് പരിശീലനംനൽകാനും അബ്ദുറഹ്മാൻ സമയം കണ്ടെത്താറുണ്ട്. അബ്ദുറഹ്മാന്റെ കാർഷിക രംഗത്തെ പരീക്ഷണങ്ങൾക്ക് പിന്തുണയുമായി ഭാര്യ സൗദ മക്കളായ ആദിൽ, ഷബ്നം, സഹ്ല എന്നിവരും ഒപ്പമുണ്ട്.
Content highlights: Agriculture, Organic farming, Vegetables, Kitchen garden