പണ്ടൊക്കെ മേശപ്പുരത്ത് ഒരു ഫ്ളവർവേസ് വെക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു കുഞ്ഞു പൂന്തോട്ടം തന്നെ മേശപ്പുറത്ത് ഒരുക്കാനായാലോ. നല്ല മനോഹരമായ പൂച്ചെടികളും അലങ്കാരച്ചെടികളും കള്ളിമുള്ളുകളും വളർത്തി പരിപാലിക്കുകയെന്നത് പൂന്തോട്ടങ്ങളെ സ്നേഹിക്കുന്ന എല്ലാവരുടെയും സ്വപ്നമാണ്.
എന്നാൽ, ചെറിയ സ്ഥലം പോലും ബാക്കിയില്ലാത്ത ഫ്ളാറ്റ് ജീവിതത്തിൽ പൂന്തോട്ടവും പൂക്കളും എല്ലാം വെറും സ്വപ്നമായി മാറുന്നു. ചിലർ അതിനെ മറികടക്കാൻ ചില ഇൻഡോർ ചെടികളും മണിപ്ലാന്റുകളും കൊണ്ട് സ്വീകരണമുറികളും കിടപ്പുമുറികളും അലങ്കരിക്കും എന്നാൽ, അതുകൊണ്ടൊന്നും ഒരു പൊലിമ കിട്ടാത്ത അവസ്ഥയുണ്ട്. എന്നാൽ നമ്മുടെ സ്വീകരണമുറിയിലെ ടിപ്പോയിക്കു മുകളിലും തീൻമേശയിലും സ്ഥലസൗകര്യത്തിനനുസരിച്ച് ഒരു മിനി ഗാർഡൻ തന്നെ സെറ്റു ചെയ്യാമെന്നുവന്നാലോ അതിൽപ്പരം സന്തോഷം വേറെയുണ്ടാവില്ല. അതിനെന്താണ് വഴി.
തിരഞ്ഞെടുക്കാം സ്ഥലവും പാത്രങ്ങളും
മേശപ്പുറത്തോ ടീപ്പോയിക്കു മുകളിലോ കൊച്ചു ഗാർഡൻ സെറ്റു ചെയ്യാം. വീട്ടിലെ സ്വീകരണമുറിയിലും കിടപ്പുമുറിയിലും തീൻമേശയ്ക്കു മുകളിലും ഒരുക്കാവുന്ന ഇതിന് സ്റ്റൂളുകളും സ്റ്റാൻഡും ഉപയോഗിക്കാം. അത്യാവശ്യം വെളിച്ചവും വായു സഞ്ചാരവും ലഭിക്കുന്ന മുറിയാണ് നല്ലത്. കിടപ്പുമുറികളിൽ ജനൽപ്പടിയോട് ചേർന്ന് വെക്കുന്നതാവും നല്ലത്.
ചെറിയ മേശപ്പുറത്ത് പൂന്തോട്ടം ഒരുക്കുമ്പോൾ പാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധവേണം. കടും നിറത്തിലുള്ള പാത്രങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. പുറമേ കൊത്തുപണികളും ചിത്രങ്ങളും ഉള്ളതായ പാത്രങ്ങളും വേണ്ട, കാരണം ഇവയെല്ലാം ചെടിയുടെ ആകർഷകത്വം കുറയ്ക്കും. ഇളം നിറമുള്ള പാത്രങ്ങളുടെ അടിഭാഗത്ത് അധിക ജലം വാർന്നു പോകാനുള്ള സുഷിരം വേണം. പാത്രം കൊള്ളുന്ന ഒരു ട്രേയും വേണം. അല്ലെങ്കിൽ സുഷിരത്തിലൂടെ വരുന്ന ജലം ഒഴുകി മേശപ്പുറം വൃത്തികേടാക്കും.
ചെടികൾ തിരഞ്ഞെടുക്കാം
വീട്ടിനകത്ത് മേശപ്പുറത്തും ടീപ്പോയിക്കു മുകളിലും പൂന്തോട്ടമൊരുക്കാൻ എല്ലാവർക്കും ഇഷ്ടമാണ.് എന്നാൽ ഏതുതരം ചെടിയാണ് തിരഞ്ഞെടുക്കുക എന്നതിലാണ് സംശയം മേശപ്പുറ പൂന്തോട്ടത്തിന് വളരെ ചെറിയ തോതിൽ മാത്രം വളരുന്നതും തീരെ പൊക്കം വെക്കാത്തതുമായ ചെടികളാണ് തിരഞ്ഞെടുക്കുന്നത്. നന കുറവുള്ള ഇനങ്ങളും സൂര്യപ്രകാശം അത്രയധികം വേണ്ടാത്തതുമായ ചെടികളും നടാം.
കള്ളിച്ചെടികൾ, പന്നലുകൾ, ഇലച്ചെടികൾ
സൂര്യപ്രകാശം കുറഞ്ഞ മുറികൾക്കുള്ളിൽ നടാൻ നല്ല പച്ചനിറമുള്ള ഇലച്ചെടിയിനങ്ങളും വിവിധ നിറങ്ങളിൽ ഗ്രാഫ്റ്റ് ചെയെ്തടുത്ത കള്ളിച്ചെടികളും ഉപേയാഗിക്കാം. മാമിലേറിയ, ഫെറോകാക്റ്റസ്, എക്കിവേറിയ, ക്രാസുല, സെഡം, അലോ, ടില്ലാൻസിയ, നോട്ടോ കാക്്സ് തുടങ്ങിയ ഇനങ്ങളാണ് നല്ലത്. നല്ല വെളിച്ചം കിട്ടുന്ന വരാന്ത മട്ടുപ്പാവ്, തുറന്നയിടങ്ങൾ എന്നിവയിൽ ഫിറ്റോണിയ, മിനി ഡിഫെൻ ബക്കിയ, റിയോ എന്നിവയും പന്നൽ വർഗത്തിൽപ്പെട്ട ടെറിഡ്, ടേബിൾ ഫേൺ എന്നിവയും ആഫ്രിക്കൻ വയലറ്റും സിൻ ഡാപ്സും നടാം.
തയ്യാറാക്കാം
ചകിരിച്ചോറ്,ചാണകപ്പൊടി, മണൽ എന്നിവ സമമായി ചേർത്ത നടീൽ മിശ്രിതമാണ് പാത്രങ്ങളിൽ നിറയ്ക്കാൻ ഉപയോഗിക്കേണ്ടത്. പോട്ടിങ് മിശ്രിതം നിറയ്ക്കുന്നതിന് മുമ്പ് മരക്കരിയുടെയും ഓടിന്റെയും ചെറിയ കഷണങ്ങൾ പാത്രത്തിന്റെ അടിവശത്ത് മുഴുവനായും നിരത്തണം. ഇതിനുമുകളിലാണ് പോട്ടിങ്മിശ്രിതം നിറയേ്ക്കണ്ടത്. പാത്രത്തിന്റെ വക്കിൽ നിന്നും ഒരിഞ്ച് താഴ്ത്തിയാണ് മിശ്രിതം നിറയേ്ക്കണ്ടത്. ഇതിലേക്ക് ചെടികൾ നട്ടതിനുശേഷം ബാക്കികാണുന്ന പാത്രത്തിന്റെ ഭാഗത്ത് ഭംഗിയുള്ള കല്ലുകൾ, ഗ്ളാസ് ബോളുകൾ, കക്കകൾ, മാർബിൾ കഷണങ്ങൾ എന്നിവ നിരത്തി പാത്രത്തെ കൂടുതൽ ആകർഷകമാക്കാം.
നനയ്ക്കുന്നത് ചെടിയുടെ വെള്ളത്തിന്റെ ആവശ്യം നോക്കി മാത്രം മതി. കള്ളിച്ചെടികൾ, പന്നൽ വർഗങ്ങൾ എന്നിവയ്്ക്ക് കുറഞ്ഞ രീതിയിലുള്ള നന മതിയാകും. എന്നാൽ ഇലച്ചെടികളാണെങ്കിൽ പാത്രത്തിലെ നനവ് തീരുന്ന മുറയ്ക്ക് നനച്ചുകൊടുക്കാം. മാസത്തിലൊരിക്കൽ ജൈവവള ലായനികൾ ചേർത്തുകൊടുക്കാം. വർഷത്തിലൊരിക്കൽ പാത്രത്തിലെ മിശ്രിതങ്ങൾ മാറ്റിനിറച്ചുകൊടുക്കാം. എന്താ നമ്മുടെ മേശപ്പുറത്തും ഒരുക്കുകയല്ലേ ഒരു കുഞ്ഞുപൂന്തോട്ടം.
Content highlights: Agriculture, Organic farming, Table top garden