അപ്രതീക്ഷിതമായി ഉണ്ടാവാനിടയുള്ള അപകടങ്ങളെ നേരിടുന്നതിനും പ്രഥമശുശ്രൂഷ നൽകുന്നതിനായും വീട്ടിലും ജോലിസ്ഥലത്തും വാഹനങ്ങളിലുമെല്ലാം അത്യാവശ്യം വേണ്ട മരുന്നുകളും മറ്റും ഉൾപ്പെടുത്തി ഫസ്റ്റ് എയ്ഡ് ബോക്സുകൾ/ പ്രഥമശുശ്രൂഷാ പെട്ടികൾ എന്നിവയെല്ലാം ഒരുക്കിവെക്കുന്നവരാണ് നമ്മളിൽ ഏറെയും. അടിയന്തിര സാഹചര്യങ്ങളിൽ കൂടുതൽ അപകടം ഒഴിവാക്കാനും ജീവൻ രക്ഷപ്പെടുത്താനും ഫസ്റ്റ് എയ്ഡ് ബോക്സുകൾ സഹായിക്കും.
മനുഷ്യരിലെന്ന പോലെ വീട്ടിലെ വളർത്തുമൃഗങ്ങൾക്കും അപ്രതീക്ഷിത അപകടങ്ങൾ ഉണ്ടാകാൻ സാധ്യതകൾ ഏറെയാണ്. മുറിവുകൾ, വിഷബാധ, വയർ പെരിപ്പം(ബ്ലോട്ട്), വയർ സ്തംഭനം എന്നിങ്ങനെ ആകസ്മിക അപകടങ്ങളുടെ പട്ടിക നീണ്ടതാണ്. ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിനായും മൃഗങ്ങളുടെ ജീവൻ രക്ഷിക്കാനും വളർത്തുമൃഗങ്ങൾക്കായി ഒരു ഫസ്റ്റ് എയ്ഡ് ബോക്സ് ഒരുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? മൃഗങ്ങളുടെ ഫസ്റ്റ് എയ്ഡ് ബോക്സിൽ എന്തെല്ലാം ഉൾപ്പെടുത്താമെന്ന് നോക്കാം.
മുറിവുകളുടെ പ്രഥമ ശുശ്രൂഷകൾക്കായ് കോട്ടണും വീതി കൂടിയ ബാൻഡേജ് തുണിയും അയഡിൻ ഓയിന്റ്മെന്റും ലായനിയും എപ്പോഴും കരുതണം. മുറിവുകൾ അണുവിമുക്തമാക്കുന്നതിനായി പോവിഡോൺ അയഡിൻ, ടിങ്ചർ അയഡിൻ, പൊട്ടാസ്യം പെർമാംഗനേറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്ന് സൂക്ഷിച്ച് വെക്കണം. മുറിവുകൾ അണുവിമുക്തമാക്കിയ ശേഷം മുകളിൽ വിതറുന്നതിനായി സൾഫണൈമൈഡ്, നിയോസ്പോറിൻ മുതലായ ആന്റിബയോട്ടിക് പൊടികൾ സൂക്ഷിച്ച് വെക്കാം.
പഴകിയ വ്രണങ്ങൾ വൃത്തിയാക്കുന്നതിനായി അക്രിഫ്ളാവിൻ പൊടിയുടെ ലായനി ഉത്തമമാണ്. ആഴമുള്ള മുറിവുകൾ വൃത്തിയാക്കി മഗ്നീഷ്യം സൾഫേറ്റും (ഭേദി ഉപ്പ്) ഗ്ലിസറിനും ചേർത്ത മിശ്രിതം നിറച്ച് പൊതിഞ്ഞാൽ മുറിവുണക്കം വേഗത്തിലാവും. ഈ മിശ്രിതത്തിൽ മുക്കിയ തിരി മുറിവിൽ നിറച്ച് കെട്ടിയാലും മതിയാവും. കുളമ്പിലും കൈകാലുകളുടെ അഗ്രഭാഗങ്ങളിലും ഉണ്ടാകുന്ന മുറിവുകളിൽ 10% ഫോർമാലിൻ ലായനി ധാര കോരുന്നതും/മുക്കിവെക്കുന്നതും മുറിവുണക്കുന്നതിന് സഹായിക്കും.
മുറിവുകളിലും, ചെറുപോറലുകളിലും ഈച്ചകൾ മുട്ടയിട്ട് പെരുകി വലിയ വ്രണമായി തീരുന്നത് തടയാൻ ഈച്ചകളെ അകറ്റുന്ന ലേപനങ്ങൾ ഫസ്റ്റ് എയ്ഡ് ബോക്സിൽ സൂക്ഷിക്കണം. ലോറേക്സെയ്ൻ, ഹൈമാക്സ്, ഡി.മാഗ്, ടോപ്പികൂർ, സ്കാവോൺ തുടങ്ങിയ വിവിധ മരുന്നുകൾ ലഭ്യമാണ്. ഈച്ചകളെ അകറ്റാൻ വേപ്പെണ്ണയും ഉപയോഗിക്കാം.
മുറിവുകളിൽ നിന്നും പുഴുക്കളെ നീക്കം ചെയ്യാനുള്ള യൂക്കാലിപ്റ്റസ് തൈലവും ഒരൽപ്പം എപ്പോഴും കരുതണം.
രക്തസ്രാവം നിയന്ത്രിക്കാൻ ടിങ്ചർ ബെൻസോയിൻ ലായനി ഏറെ പ്രയോജനകരമാണ്. കൊമ്പിന്റെ കട്ടിയുള്ള പുറം കവചം ഊരിപോയും കൊമ്പിന്റെ കുരുന്ന് ഒടിഞ്ഞുപോയും കൂർത്ത വസ്തുക്കളിൽ തട്ടിയും മുറിഞ്ഞും ഒക്കെയുണ്ടാകുന്ന മുറിവുകൾ അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കി പഞ്ഞികൊണ്ട് പൊതിഞ്ഞ് ടിഞ്ചർ ബെൻസോയിൻ ഒഴിച്ചാൽ രക്തസ്രാവം കുറയും.
ശ്വാസതടസ്സവും, മൂക്കൊലിപ്പും ഒക്കെയുള്ള സമയങ്ങളിൽ ടിങ്ചർ ബെൻസോയിൻ 5-8 തുള്ളി വീതം അരലിറ്റർ തിളപ്പിച്ച ജലത്തിൽ ചേർത്ത് പശുവിനെ ആവി പിടിപ്പിക്കുകയും ചെയ്യാം. മുറിവുകളിൽ അണുനാശിനിയായും ടിങ്ചർ ബെൻസോയിൻ പ്രയോജനപ്പെടുത്താം.
രക്തക്കുഴലുകൾ മുറിഞ്ഞഭാഗം സ്വാഭാവികമായി അടഞ്ഞ് രക്തം കട്ടിയാവുന്നതിനെ സഹായിക്കുന്നതിനായി ടൂർണിക്കെ കെട്ടാറുണ്ട്. രക്തമൊഴുക്ക് തടയാൻ മുറിവിന് മുകളിലായി ഒരു ചരടും റബ്ബർക്കുഴലും/കമ്പും ഉപയോഗിച്ച് കെട്ടുന്ന ഈ രീതി കർഷകർക്ക് എളുപ്പത്തിൽ പ്രയോഗിക്കാം. സിരകളിൽ നിന്നാണ് രക്തപ്രവാഹമെങ്കിൽ മുറിവിന് താഴെ ടൂർണിക്കെ കെട്ടണം. വാൽ, കൈകാലുകളിൽ നിന്നുള്ള മുറിവുകളിൽ രക്തസ്രാവം നിയന്ത്രിക്കാൻ ഇത് ഫലപ്രദമാണ്. അടിയന്തിരസാഹചര്യങ്ങളിൽ ടൂർണിക്കെ പ്രയോഗിക്കുന്നതിനായി ചരടും ബാൻഡേജ് തുണിയും ചെറിയ റബ്ബർക്കുഴലും കരുതി വെക്കണം.
അകിടിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി അയഡിൻ അടങ്ങിയ ടീറ്റ് ഡിപ്പിംങ് ലായനി, അകിടിലെ ചെറു പോറലിലും മുറിവിലും പുരട്ടാൻ ബോറിക് ആസിഡ് പൊടി, ഗ്ലിസറിൻ ദ്രാവകം എന്നിവയും കരുതിവെയ്ക്കണം. മുറിവുകളും അകിടും എല്ലാം കഴുകി വൃത്തിയാക്കാൻ സഹായിക്കുന്ന പൊട്ടാസ്യം പെർമാംഗനേറ്റ് ഒരു 100 ഗ്രാം എങ്കിലും നിർബന്ധമായും തൊഴുത്തിൽ സൂക്ഷിക്കണം. ക്ലോറിൻ ടാബ്ലറ്റുകൾ കരുതിവെച്ചാൽ അകിടുകളും, പാൽപ്പാത്രങ്ങളും കഴുകാനും ജലശുദ്ധീകരണത്തിനും ഉപയോഗിക്കാം.
ദഹനപ്രശ്നങ്ങൾക്ക് പ്രഥമ ശുശ്രൂഷ നൽകാൻ
പശുക്കളിൽ അടിയന്തിര ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം തന്നെ സംഭവിക്കാനിടയുള്ള പ്രധാന രോഗാവസ്ഥകളിൽ ഒന്നാണ് ബ്ലോട്ട് അഥവാ വയർപെരുപ്പം. പയറുവർഗ്ഗച്ചെടികൾ, ഇളം പുല്ലുകൾ, പഴങ്ങൾ, പച്ചക്കറികൾ, കപ്പയില, റബ്ബറില തുടങ്ങിയ മാംസ്യം കൂടുതൽ അടങ്ങിയ തീറ്റകൾ അമിതമായി നൽകിയാൽ വയർ പെരിപ്പത്തിന് സാധ്യതയേറെയാണ്.
പെട്ടെന്ന് ദഹിക്കുന്ന തീറ്റകൾ അധിക അളവിൽ വാതകങ്ങൾ ഉത്പാദിപ്പിക്കുന്നതും അവയുടെ പുറന്തള്ളൽ പ്രയാസകരമായി തീരുന്നതുമാണ് വയർ പെരിപ്പത്തിന് വഴിയൊരുക്കുന്നത്. ചിലപ്പോൾ വാതകങ്ങൾ റൂമനിലെ വാതകങ്ങളുമായി ചേർന്ന് പതഞ്ഞും വയർപെരുപ്പം (ഫ്രോത്തി ബ്ലോട്ട്) ഉണ്ടാവാറുണ്ട് . പയർ ചെടികളിലെ സാപോണിൻ എന്ന വിഷവസ്തുവാണ് ഇതിന് കാരണമാവുന്നത്. ഉടൻ ചികിത്സ തേടിയില്ലെങ്കിൽ ശ്വസന തടസ്സം നേരിട്ട് പശു മരണപ്പെടും.
ഇത്തരം സാഹചര്യമൊഴിവാക്കാൻ തൊഴുത്തിൽ അൽപ്പം ടർപെന്റയിൻ തൈലമോ, വിപണിയിൽ ലഭ്യമായ ബ്ലോട്ട് തടയുന്ന വാതകഹാരികളായ ആന്റിബ്ലോട്ട് മിശ്രിതങ്ങളോ ഒന്നോ രണ്ടോ കുപ്പി എപ്പോഴും കരുതിവെയ്ക്കണം.
ടർപെന്റയിൻ തൈലം
ഒരു ഔൺസ് വീതം അതേ അളവ് വെളിച്ചെണ്ണയിൽ ചേർത്ത് നൽകാം.ഗ്യാസ് ഓഫ്, ബ്ലോട്ടോസിൽ, ബ്ലോട്ടോറിഡ്, തൈറാൽ, അഫാനിൽ തുടങ്ങിയ വിവിധ പേരുകളിൽ ആന്റിബ്ലോട്ട് മിശ്രിതങ്ങൾ വിപണിയിൽ ലഭിക്കും.
ധാരാളം അന്നജമടങ്ങിയ തീറ്റകളായ കഞ്ഞിയും, ഭക്ഷണ അവശിഷ്ടങ്ങളും,പച്ചക്കറിയും അമിതമായി പശുക്കൾക്ക് നൽകിയാൽ വയറ്റിൽ ധാരാളമായി ലാക്ടിക് അമ്ലം ഉത്പാദിപ്പിക്കപ്പെടും. ആമാശയ അമ്ലത ഉയരുന്നതിനും ഉടൻ ചികിത്സ തേടിയില്ലെങ്കിൽ അമ്ലാംശം രക്തത്തിൽ കലരുന്നതിനും നിർജ്ജലീകരണത്തിനും ഇത് വഴിയൊരുക്കും. ലാക്റ്റിക് അസിഡോസിസ് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്.
സത്വര ചികിത്സ ആവശ്യമുള്ള ഇത്തരം അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സഹായിക്കുന്ന അപ്പക്കാരം (സോഡിയം ബൈ കാർബണേറ്റ്), വിപണിയിൽ ലഭ്യമായ അമ്ലാംശത്തെ നിർവ്വീര്യമാക്കാൻ സഹായിക്കുന്ന മറ്റ് റുമൻ ബഫർ പൊടികൾ എന്നിവ ഒരു പാക്കറ്റ് എങ്കിലും തൊഴുത്തിൽ കരുതി വെക്കണം.
ബുഫ്സോൺ, എച്ച്.ബി.സ്ട്രോങ്ങ്, അസിബഫ് (കാത്സ്യം ചേർത്ത കടൽപ്പായലും യീസ്റ്റും അടങ്ങിയത്) തുടങ്ങിയ പേരുകളിൽ റൂമൻ ബഫറുകൾ ലഭ്യമാണ്. ആടിയുള്ള നടത്തം, വയർ പെരിപ്പം, മൂക്കിലൂടെ പച്ച നിറത്തിൽ ദ്രാവകം പുറത്തുവരൽ, രൂക്ഷഗന്ധത്തോടെ പച്ചകലർന്ന വയറിളക്കം, തീറ്റമടുപ്പ്, എഴുന്നേൽക്കാൻ കഴിയാത്തവിധം തറയിൽ കിടക്കൽ തുടങ്ങിയ ലാക്റ്റിക് അസിഡോസിസിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടാൽ 50-60 ഗ്രാം വീതം സോഡിയം ബൈ കാർബണേറ്റ്/അപ്പക്കാരം, മഗ്നീഷ്യം ഓക്സൈഡ് എന്നിവ നൽകാം. ഒപ്പം ഉടൻ ഡോക്ടറുടെ സഹായം തേടുകയും വേണം.
വയർസ്തംഭനം വന്നാൽ പശുക്കൾക്ക് നൽകുന്നതിനായി മികച്ച ഒരു വിരേചകമായ മഗ്നീഷ്യം സൾഫേറ്റ്/ ഭേദിഉപ്പ് പൊടി കരുതിവെയ്ക്കാം. വയറിളക്കുന്നതിനായി പ്രതിദിനം 250-350 ഗ്രാം വരെ മഗ്നീഷ്യം സൾഫേറ്റ് പൊടി നൽകാം. ശരീരഭാഗങ്ങളിൽ നീരുവച്ച് വീർത്താൽ നീര് വലിയുന്നതിനായ് മഗ്നീഷ്യം സൾഫേറ്റ് ഗ്ലിസറിനിൽ ചാലിച്ച് പുരട്ടാവുന്നതുമാണ്.
ചെറിയ ദഹനക്കേടും, വയറിളക്കവും ഒക്കെ വന്നാൽ നൽകുന്നതിനായി വയറിളക്കം തടയുന്നതും ആമാശയ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതുമായ ഗുളികകൾ കരുതണം.എക്കോട്ടാസ്,പിബയോട്ടിക്സ്, ഡയറക്സ്, റുമാന്റാസ്, ഡയറോണിൽ, റുമിലാക്, റുമന്റോൺ തുടങ്ങിയ വിവിധ ഗുളികകളും ഹിമാലയൻ ബാറ്റിസ്റ്റ, റുചാമാക്സ്, റുമിജെസ്റ്റ് തുടങ്ങിയ വിവിധ പൊടികളും വിപണിയിൽ ലഭ്യമാണ്.
വിഷബാധകൾക്കെതിരെ കരുതൽ
റബ്ബറിലയും പച്ചമുളയും മരച്ചീനിയിലയും കഴിച്ചുണ്ടാകുന്ന വിഷബാധ ഗ്രാമപ്രദേശങ്ങളിൽ പ്രത്യേകിച്ച് മലയോര മേഖലയിൽ സാധാരണയാണ്. ഈ ചെടികളിലടങ്ങിയ ഹൈഡ്രോസയനിക്ക് അമ്ലമാണ് വില്ലൻ. ശ്വാസതടസ്സം, വയറുസ്തംഭനം, വിറയൽ, വയർ പെരുപ്പം, കൈകാലുകളുടെ തളർച്ച, കൈകാലുകൾ തറയിലിട്ടടിച്ച് മറിഞ്ഞ് വീഴൽ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. തീവ്ര വിഷബാധയിൽ 15 മിനിറ്റിനുള്ളിൽ മരണം സംഭവിക്കും.
പ്രഥമ ശുശ്രൂഷയായി 100-200 ഗ്രാം സോഡിയം തയോസൾഫേറ്റ് (ഹൈപ്പോ)പൊടി വെള്ളത്തിൽ കലക്കി കുടിപ്പിക്കാം. ഒപ്പം ഡോക്ടറുടെ സേവനം തേടണം. റബ്ബർകൃഷിയുള്ള പ്രദേശങ്ങളിൽ പശു റബ്ബർ പാൽ അകത്താക്കാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തിൽ പ്രഥമ ശുശ്രൂഷയായി 250-300 ഗ്രാം അപ്പക്കാരം കലക്കി പശുവിന് നൽകാം.
റബ്ബർ പാലിലും ഹൈഡ്രോസയനിക് വിഷാംശം ഉള്ളതിനാൽ ഹൈപ്പോലായനിയും നൽകേണ്ടി വരും. ആന തൊട്ടാവാടി കഴിച്ചുള്ള വിഷബാധയിലും ഹൈപ്പോ പൊടി നൽകാം റബ്ബർ, മരച്ചീനി കൃഷിയുള്ള പ്രദേശങ്ങളിലെ ക്ഷീരകർഷകർ ഈ ജീവൻരക്ഷാ പൊടികൾ ചുരുങ്ങിയത് അരക്കിലോയെങ്കിലും ഈർപ്പം കടക്കാതെ അടച്ച് വീട്ടിൽ സൂക്ഷിക്കണം.
ക്ഷീരസന്നി തടയാൻ
അത്യുത്പാദനശേഷിയുള്ള പശുക്കൾക്ക് പ്രസവാനന്തരം കാത്സ്യക്കമ്മിയുണ്ടാവാൻ സാധ്യതയേറെയാണ്. കാത്സ്യം കുറഞ്ഞുള്ള പ്രശ്നങ്ങൾ തടയുന്നതിനായി പശുവിന്റെ പ്രസവത്തോടനുബന്ധിച്ച് കാത്സ്യം ജെല്ലുകളും, ലായനികളും വാങ്ങി സൂക്ഷിക്കാം. പ്രസവത്തിന്റെ 24 മണിക്കൂർ മുമ്പ് മുതൽ പ്രസവശേഷമുള്ള 24 മണിക്കൂർ വരെയുള്ള 48 മണിക്കൂർ കാലയളവിൽ വിവിധ തവണകളായി കാത്സ്യം മരുന്നുകൾ (30-40 ഗ്രാം/ഡോസ്) നൽകാവുന്നതാണ്.
മരുന്നുകൾ മാത്രമല്ല
മരുന്നുകൾ മാത്രമല്ല, മൃഗങ്ങളിലെ ശരീര താപനിലയളക്കുന്നതിനായി ഒരു തെർമോ മീറ്റർ, അറ്റം വളഞ്ഞതും നേരെയുള്ളതുമായ സ്റ്റീൽ കത്രികകൾ, ചെറിയ കൊടിൽ (ഫോഴ്സെപ്സ്), ചെറിയ കത്തി, ടോർച്ച് ലൈറ്റ്, സോപ്പ്, കഴുകി ഉണക്കിയ തുണി, അകിട് വീക്കം മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന കാലിഫോർണിയ അകിട് വീക്ക നിർണയ കിറ്റ്, അമ്ലക്ഷാരനിലയെ പാലിനെ അടിസ്ഥാനമാക്കി അകിട് വീക്കം തിരിച്ചറിയാൻ സഹായിക്കുന്ന സ്ട്രിപ്പുകൾ എന്നിവയും തൊഴുത്തിൽ കരുതിവെയ്ക്കാം.
വലിയ ഫാമുകളാണെങ്കിൽ പശുക്കളുടെ പ്രസവ തടസ്സം സംഭവിച്ചാൽ ഉപയോഗിക്കുന്നതിനായി പ്രത്യേക കയറുകളും കൊളുത്തുകളും കരുതിവെക്കണം.
Content highlights: Cow, Animal husbandry, First-aid box