Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

എലിയെ കൊല്ലാന്‍ ശീമക്കൊന്നഎലിയെ കൊല്ലാന്‍ ശീമക്കൊന്ന

$
0
0
ശീമക്കൊന്നയെ ഇംഗ്ലീഷുകാർ ഗ്ലൈറിസിഡിയ എന്ന് വിളിക്കും. ലാറ്റിൻ വാക്കായ ഗ്ലൈറിസിഡിയയുടെ അർത്ഥമാണ് കൊലയാളി അഥവാ കില്ലർ. പച്ചിലവളമായും വിറകായും മണ്ണൊലിപ്പ് നിയന്ത്രണത്തിനുമെല്ലാം പേരു കേട്ട ശീമക്കൊന്നയ്ക്ക് എലിയെ കൊല്ലാൻ കഴിയുമെന്നത് പുതിയ അനുഭവം.

ക്യൂബക്കാർ എലിയെ കൊല്ലാനുളള ശീമക്കൊന്നയുടെ കഴിവ് മനസ്സിലാക്കി നൽകിയ പേരാണ് മാട്ടാറാട്ടൻ. ഇതിനായി ശീമക്കൊന്നയുടെ ഇലയും ഇളം തണ്ടും തൊലിയും ഉപയോഗിക്കാം. ഗോതമ്പുമണിയും ശീമക്കൊന്നയും പുഴുങ്ങി ഒരു ദിവസം പുളിച്ചതിനു ശേഷം തണലത്ത് ഇട്ട് ഉണക്കി വെച്ചാൽ എലിക്കുളള കെണിയായി.

വീടിനകത്ത് എലി കയറിയാൽ കണ്ടുപിടിക്കാൻ എളുപ്പമാണ്. വെളളാരങ്കണ്ണാണെങ്കിലും കാഴ്ച കുറവായതിനാൽ എലികൾ ചുമരോട് ചേർന്നാണ് ഓടി നടക്കുക. പോകുന്ന വഴിയിൽ കാഷ്ഠിക്കുന്നതും ഇവയുടെ സ്വഭാവം. എലി പെരുമാറുന്ന സ്ഥലം മനസിലായാൽ നിയന്ത്രണവും എളുപ്പമാക്കാം.

സന്ധ്യാസമയത്ത് എലി വരുന്ന വഴിയിൽ ഗോതമ്പുമണി വിതറാം. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആവർത്തിക്കാം. വളരെ പെട്ടെന്ന് തന്നെ വീട്ടിൽ നിന്നും ജൈവരീതിയിൽ എലിയെ തുരത്താം എന്നതാണ് പ്രധാന പ്രത്യേകത.

ഗ്ലൈറിസിഡിയയുടെ ഇലയിൽ അടങ്ങിയിരിക്കുന്ന കൗമാറിൻ എന്ന രാസവസ്തു ബാക്ടീരിയയുടെ പ്രവർത്തനത്താൽ ഡൈക്കമറാൾ ആയി രൂപാന്തരപ്പെടുന്നു. രക്തം കട്ട പിടിക്കാൻ അനുവദിക്കാത്ത ഡൈക്കമറോൾ ആണ് യഥാർത്ഥത്തിൽ ഇവിടെ എലിയുടെ അന്തകൻ.

Content highlights:Gliricidia sepium, Agriculture, Organic farming



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>