പഴങ്ങൾക്ക് വൻ വിലവർധന; വിൽപ്പന തകൃതി മലപ്പുറം: റംസാൻ ആരംഭിച്ചതോടെ പഴങ്ങളുടെ വിൽപ്പന ജില്ലയിൽ തകൃതി. വിലയും പക്ഷേ അതുപോലെതന്നെ ഉയർന്നു. ഒരാഴ്ച മുൻപുണ്ടായിരുന്നതിനെക്കാൾ കിലോഗ്രാമിന് 10 മുതൽ 20 രൂപയുടെ വരെ വർധനവാണ് പല പഴങ്ങൾക്കും ഉണ്ടായിട്ടുള്ളത്.
റംസാൻ വിപണിയിലെ പ്രധാനി മാങ്ങ തന്നെ. കിലോയ്ക്ക് 50-60 വരെ വിലയുള്ള സിന്ദൂരം, നീലം, ബെങ്കനപ്പള്ളി, മല്ലിക എന്നീ ഇനങ്ങളാണ് കൂടുതലായും വിറ്റുപോകുന്നത്. ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ബൃത്ത്കാലാണ് മറ്റൊരുതാരം. 80 രൂപയായിരുന്ന ഇതിന് 100 -110 വരെയാണ് ഇപ്പോഴത്തെ വില.
എന്നാൽ വിലയിലുണ്ടായ മാറ്റം വിപണിയെ ബാധിച്ചിട്ടില്ലെന്ന് കുന്നുമ്മലിലെ മൊത്തവ്യാപാരിയായ ഷബീർ പറയുന്നു. കഴിഞ്ഞ റംസാൻകാലത്ത് നിപ്പ കാരണം കച്ചവടം വളരെക്കുറവായിരുന്നു. ഇത്തവണ മികച്ച കച്ചവടംനടക്കുന്നുണ്ടന്നും ഇദ്ദേഹംപറഞ്ഞു.
പതിവുതെറ്റിക്കാതെ ആപ്പിൾ, തണ്ണിമത്തൻ, മുന്തിരി തുടങ്ങിയവയ്ക്കും ആവശ്യക്കാരുണ്ട്. തണ്ണിമത്തന്റെ വരവിന് കുറവുണ്ടാകുമോയെന്ന് ആശങ്കയുണ്ടെങ്കിലും നിലവിൽ ആവശ്യത്തിനെത്തുന്നുണ്ട്. കർണാടകത്തിൽനിന്നും തമിഴ്നാട്ടിൽനിന്നുമാണ് ഇവ എത്തുന്നത്. 16 -18 വരെ വിലയുണ്ടായിരുന്ന ഇവയ്ക്ക് 20 -25 വരെയാണ് ഇപ്പോഴത്തെ വില. ഓറഞ്ചിന് ഒരു കിലോയ്ക്ക് 80 രൂപയാണ്. വിവിധയിനം മുന്തിരികൾക്ക് 50 മുതൽ 100 വരെയും ആപ്പിളിന് 160 മുതൽ 200 വരെയുമാണ് വില.
Content highlights: Agriculture, Organic farming