Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കൊത്തമര കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കാംകൊത്തമര കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം

$
0
0
വളരെയെളുപ്പത്തിൽ കൃഷി ചെയ്യാവുന്ന പച്ചക്കറിയാണ് കൊത്തവര. കൂടുതൽ പരിചരണമില്ലാതെ തന്നെ കായകൾ പിടിക്കും. ഒരു കുലയിൽത്തന്നെ ധാരാളം കായകൾ ഉണ്ടാകും. ഏത് കാലാവസ്ഥയിലും വളരും. വള്ളിയായും കുറ്റിച്ചെടിയായും വളർന്നു വരുന്ന പച്ചക്കറിയാണ് കൊത്തമര.

കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ


1. ഫെബ്രുവരി-മാർച്ച് , ജൂൺ-ജൂലായ് മാസങ്ങൾ കൃഷിക്ക് അനുയോജ്യമാണ്

2. ചാണകപ്പൊടി, മണ്ണ്, എല്ലുപൊടി എന്നിവ യോജിപ്പിച്ച് ഗ്രോബാഗുകളിൽ നേരിട്ട് വിത്തുപാകി മുളപ്പിക്കാം

3. ചാണകപ്പൊടിയും പുളിപ്പിച്ച കടലപ്പിണ്ണാക്കും ഏത്തപ്പഴത്തൊലിയും വളമായി നൽകാം

4. മിതമായി നനച്ചാൽ മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ വിത്തുകൾ കിളിർത്തു വരും.

5. വളർച്ചയുടെ ആദ്യഘട്ടത്തിലും പൂവിടുമ്പോളും നനച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്.

6. ഓരോ ആഴ്ചയിലും വളം നൽകാം

7. ചെടികൾ വളർന്ന് വരുമ്പോൾ താങ്ങ് നൽകണം

8. വിത്ത് മുളച്ച് 40-45 ദിവസത്തിനകം പൂവിടും.

9. അതിനു ശേഷം പത്തോ പന്ത്രണ്ടോ ദിവസം കഴിഞ്ഞാൽ വിളവെടുക്കാം.

Content highlights: Cluster beans, Agriculture, Organic farming



Viewing all articles
Browse latest Browse all 2897


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>