കേരളത്തിൽ പപ്പായ ലാറ്റെക്സ് ( പപ്പായ പാൽ ) കർഷകർക്ക് പരിശീലന പദ്ധതിയുമായി സ്വദേശി ശാസ്ത്ര പ്രസ്ഥാനം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെ സ്റ്റെഡ് പദ്ധതിയിൽ ആണ് കർഷകർക്ക് പരിശീലനം നൽകുന്നത്.
ശാസ്ത്രീയ പപ്പായ കൃഷി ചെയ്ത് ലാറ്റെക്സ് ഉത്പാദനം , ശേഷിക്കുന്ന പഴത്തിൽ നിന്നും ടൂട്ടി ഫ്രൂട്ടി, ജാം, സ്ക്വാഷ് എന്നിവ മൂല്യവർദ്ധനവിലൂടെ വരുമാനം ഉറപ്പ് വരുത്താൻ ആകും.
ഒരു പപ്പായയിൽ നിന്നും പത്ത് ദിവസത്തെ ഇടവേളയിൽ 4 മുതൽ 5 തവണ പപ്പായ ലാറ്റെക്സ് എടുക്കാൻ കഴിയും. 2 ലക്ഷം രുപ മൂലധനമുണ്ടെങ്കിൽ ഒരു ഏക്കർ തോട്ടം ഉണ്ടാക്കാം. ഒരു ഏക്കർ ഭൂമിയിൽ 1000 പപ്പായ മരങ്ങൾ നട്ട് ഒരുക്കാനാകും.
ഒരു തവണ 50 കിലോ ലാറ്റെക്സ് എങ്കിലും കിട്ടും. ഔഷധ ഭക്ഷ്യ സംസ്കരണ വ്യവസായത്തിൽ പപ്പായ ലാറ്റെക്സിന്റെ നല്ല ആവശ്യമുള്ളതിനാൽ നല്ല വിലയും ലഭിക്കും. പൊള്ളാച്ചിയിലെ ഒരു കമ്പനിയുമായി ലാറ്റെക്സ് എടുക്കാൻ ധാരണയാക്കിയത് വിപണി ഉറപ്പ് വരുത്താൻ സഹായകരമാകും.
കൂടുതൽ വിവരങ്ങൾക്ക് : 9447126556, 8157084301
Content highlights: Agriculture, Organic farming, Pappaya latex