Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

മഴക്കാലത്തും മുളക് കൃഷിചെയ്യാംമഴക്കാലത്തും മുളക് കൃഷിചെയ്യാം

$
0
0
മഴക്കാലത്ത് ഒരു പച്ചക്കറിയും ഉണ്ടാക്കാൻ പറ്റില്ലെന്നത് മലയാളികൾ പണ്ടുമുതലേ പറഞ്ഞുവരുന്ന ഒരു പോരായ്മയാണ്. താഴ്ന്നനിലങ്ങളിൽ വെള്ളം കയറി കൃഷി ചീഞ്ഞുപോകുന്നതും പറമ്പിൽ കൃഷിചെയ്യുമ്പോൾ വളങ്ങൾ മണ്ണൊലിപ്പിൽ മേൽമണ്ണിൽനിന്നും ഒലിച്ചു പോകുന്നതും കായ് പിടിക്കാത്തതുമാണ് കേരളത്തിലെ പ്രധാനപ്രശ്നം. എന്നാൽ നല്ല മഴക്കാലത്തും വളർത്തിയെടുക്കാവുന്ന പച്ചക്കറിയിനങ്ങളുണ്ട് വഴുതിന, വെണ്ട, പച്ചമുളക് എന്നിവ. നാലു ഗ്രോബാഗിൽ പച്ചമുളക് തൈകൾ വളർത്തിയെടുത്താൽ ഒരു ുകുടുംബത്തിനുവേണ്ട പച്ചമുളക് പറിച്ചെടുക്കാം.

കൃഷിചെയ്യാം

മഴക്കാലത്തും എളുപ്പത്തിൽ വീടുകളിൽ കൃഷിചെയ്യാവുന്ന പച്ചക്കറിയാണ് പച്ചമുളക്. ഉഷ്ണമേഖല വിളയാണിത്. ചുവന്നമണ്ണ്, ചെങ്കൽമണ്ണ്, പശിമയുള്ളമണ്ണ് എന്നിവയിൽ മുളക് കൃഷി ചെയ്യാം. ഗ്രോബാഗിലാണെങ്കിൽ വോട്ടിങ് മിശ്രിതം നിറച്ചതിനുശേഷം തൈകൾ നട്ടുപിടിപ്പിക്കാം. മഴക്കാലത്തേക്കുള്ള വിത്തുകൾ മേയ് ആദ്യംതന്നെ വിത്തുപാകി മുളപ്പിച്ചു തയ്യാറാക്കണം. 3:3:3 എന്നഅനുപാതത്തിൽ മണ്ണ,് മണൽ, ചാണകപ്പൊടി എന്നിവ ചേർത്ത മിശ്രിതത്തിന്റെ പൊടിയിലാണ് വിത്തുകൾ പാകേണ്ടത്. ദിവസവും ചെറിയ നന നൽകണം. നാലുദിവസം കൊണ്ട് മുളച്ചു പൊന്തുന്ന തൈകൾ പതിനഞ്ച് ദിവസങ്ങൾക്കുശേഷം മാറ്റിനടാവുന്നതാണ്.

പരിചരണം

മഴക്കാലത്ത് പറമ്പിലാണ് തൈകൾ നട്ടുപിടിപ്പിക്കുന്നതെങ്കിൽ നല്ല നീർവാർച്ചയുള്ള സ്ഥലമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഗ്രോ ബാഗിലാണ് വെക്കുന്നതെങ്കിൽ അടിവശത്ത് നാലുദ്വാരങ്ങൾ കുടുതൽ ഇടണം. തൈകൾ മുളച്ചു പൊന്തിയതിനുശേഷം തൈകൾ നിൽക്കുന്ന മധ്യഭാഗം മാത്രം ദ്വാരമിട്ട പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ഗ്രോബാഗിന്റെ മേൽഭാഗം മൂടിവെക്കുന്നത് മഴക്കാലത്ത് അമിതമായി വെള്ളം നിന്ന തൈകൾ ചീഞ്ഞുപോകാതിരിക്കാൻ സഹായിക്കും. കടലപ്പിണ്ണാക്ക് കുതിർത്ത് നേർപ്പിച്ചത്, ചാണകത്തെളി, ഗോമൂത്രം നേർപ്പിച്ചത് എന്നിവ ആഴ്ചയിലൊരിക്കൽ ചെടിയുടെ ചുവട്ടിൽനിന്ന് അല്പം വിട്ട് ഒഴിച്ചുകൊടുക്കാം.

ഇനങ്ങളെ പരിചയപ്പെടാം



കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ മുളകിനങ്ങളായ ജ്വാലാ മുഖി, ജ്വാലാ സഖി, ഉജ്ജ്വല, അനുഗ്രഹ, വെള്ളായണി അതുല്യ, വെള്ളായണി സമൃദ്ധി തുടങ്ങിയവയാണ് മഴക്കാലത്തെ കൃഷിക്ക് അനുയോജ്യം.

അലങ്കാരച്ചെടിയായി ചട്ടിയിലും നടാവുന്ന ഇനമാണ് വെള്ളാനിക്കര ഹോർട്ടികൾച്ചറൽ കോളേജിൽ ഉരുത്തിരിച്ചെടുത്ത ഉജ്ജ്വല. വൈറസ് മൂലമുണ്ടാകുന്ന ഇലച്ചുരുളൻ മൊസൈക്ക് എന്നീ രോഗങ്ങളെയും ബാക്ടീരിയൽ വാട്ടത്തെയും ചെറുക്കുന്ന പടരാത്ത പ്രകൃതമാണിതിന്. അടുത്തടുത്ത് കൃഷി ചെയ്യാൻ അനുയോജ്യം.

അത്യുത്പാദന ശേഷിയുള്ള ഇടത്തരം നീളമുള്ള കട്ടിയുള്ള പുറംതോലിയുള്ള ഇനംമാിണ് അനുഗ്രഹ. ബാക്ടീരിയൽ വാട്ടത്തെ ചെറുക്കുന്ന ഇടത്തരം ഇനമാണിത്. നട്ട് 25 60 ദിവസമാകുമ്പോൾ മുതൽ പച്ചമുളക് പറിക്കാവുന്നയിനം.

എരിവ് കുറവുള്ളതും ബാക്ടീരിയവാട്ടം, ഇലപ്പുള്ളിരോഗം എന്നിവ ഒരു പരിധി വരെ ചെറുത്തു നിൽക്കുന്നതുമായ മുളകാണ് ജ്വാലാ മുഖി. എരിവ് കുറവായതിനാൽ തൈരുമുളകിന് യോജിച്ചതാണീയിനം.
ഉയരം കുറഞ്ഞ ചെടിയാണ് ജ്വാലാ സഖി. അത്യുല്പാദന ശേഷിയുള്ള അറ്റം കൂർത്ത മിനുസമുള്ള കായ്കൾ, കട്ടിയുള്ള തൊലി, എരിവ് കുറവ് എന്നിവയാണിതിന്റെ പ്രത്യേകത.

കീടങ്ങൾ

മഴക്കാലത്ത് കൃഷിചെയ്യുമ്പോൾ കീടങ്ങളെ ചെറുക്കാൻവെർട്ടിസീലിയം ലിക്കാനി എന്ന മിത്രകുമിളിനെ ഉപയോഗിക്കാം. മീലിമൂട്ടകൾ, മുഞ്ഞ, വെള്ളീച്ച, ഇലപ്പേൻ എന്നിവയെയും ഇതുപയോഗിച്ച് നശിപ്പിക്കാം.
10-15 ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ തളിക്കണം. 5 ഗ്രാം ബാർസോപ്പ് ഒരു ലിറ്റർ ചൂടുവെള്ളത്തിൽ ലയിപ്പിച്ചശേഷം മീലിമൂട്ടയുടെ ശല്യമുള്ള ചെടികളിൽ ആദ്യം തളിക്കുക. അപ്പോൾ മുട്ടയുടെ വെള്ളനിറത്തിലുള്ള പുറം ആവരണം മാറുന്നതുകാണാം. ഇതിനുശേഷം വേണം വെർട്ടിസീലിയം തളിക്കാൻ. 48 മുതൽ 72 മണിക്കൂറിനുള്ളിൽ കീടങ്ങൾ നശിക്കും. 10 ദിവസത്തിലൊരിക്കൽ ഇത് വീണ്ടും ആവർത്തിച്ചാൽ കീടങ്ങളെ ഒരു പരിധിവരെ ഒഴിവാക്കാം.

content highlights:green chilli farming

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>