തിരുവനന്തപുരം: 2019-ലെ സംസ്ഥാന കർഷക അവാർഡുകൾക്ക് കൃഷിവകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. ഓരോ വർഷവും സംസ്ഥാനത്തെ മികച്ച കർഷകൻ, മികച്ച പാഠശേഖര സമിതി, കർഷക തൊഴിലാളികൾ, ശാസ്ത്രജ്ഞൻമാർ, പത്രപ്രവർത്തകർ തുടങ്ങിയവർക്കാണ് അവാർഡുകൾ നൽകുന്നത്.
അഞ്ച് ലക്ഷം രൂപയും ഫലകവും നൽകുന്ന മിത്രാനികേതൻ പത്മശ്രീ ശ്രീ.കെ.വിശ്വനാഥൻ മെമ്മോറിയൽ നെൽകതിർ അവാർഡാണ് ഏറ്റവും കൂടുതൽ സമ്മാനതുകയുള്ള അവാർഡ്. മികച്ച സംയോജിത കർഷകന് നൽകുന്ന കർഷകത്തോമ അവാർഡ്, മികച്ച കേര കർഷകനുള്ള കേര കേസരി അവാർഡ് എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയും സ്വർണ മെഡലും ഫലകവുമാണ് നൽകുക.
മികച്ച യുവകർഷകവനിതയ്ക്കുള്ള യുവകർഷക വനിതാ അവാർഡ്, മികച്ച യുവ കർഷകനുള്ള യുവകർഷക അവാർഡ്, മികച്ച പച്ചക്കറി കർഷകനുള്ള ഹരിതമിത്ര, മികച്ച പുഷ്പ കൃഷിക്കാരനുള്ള ഉദ്യാനശ്രേഷ്ഠ, മികച്ച പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ട കർഷകനുള്ള കർഷക ജ്യോതി, എന്നിവയ്ക്ക് ഒരു ലക്ഷം രൂപയും സ്വർണമെഡലും ഫലകവും പ്രശസ്തിപത്രവും അവാർഡായി നൽകും.
ഇതിന് പുറമെ, വിവിധ മേഖലകളിലുള്ളവർക്കുൾപ്പെടെ 36 വിഭാഗങ്ങളിലാണ് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ഇതിനൊപ്പം സ്കൂളുകളിലെ കൃഷിക്കും റെസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന കൃഷികൾക്കും അവാഡിന് അപേക്ഷിക്കാം.
അവാർഡുകൾക്കായുള്ള അപേക്ഷകൾ 25-6-2019 വരെ കൃഷിഭവനുകളിൽ സ്വീകരിക്കുമെന്നാണ് കൃഷി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുള്ളത്. അവാർഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.keralaagriculture.gov.in എന്ന വെബ് സൈറ്റിൽ.
Content Highlights:State Agricultural Award Applications Invited