മധുരക്കിഴങ്ങ് എന്തിന് കൊള്ളാം എന്നു ചിന്തിക്കുന്നവർ മാറേണ്ട സമയമായി. തിരുവനന്തപുരം ശ്രീകാര്യത്തെ കിഴങ്ങുവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത ഭൂസോനയും ഭൂകൃഷ്ണയുമാണ് മധുരക്കിഴങ്ങിന്റെ മാറ്റുരയ്ക്കാൻ പറ്റിയ പുതിയ താരങ്ങൾ.
രോഗപ്രതിരോധ ശക്തിയും ആരോഗ്യവും പ്രധാനം ചെയ്യുന്ന ആന്തോസയനിന്റെയും ബീറ്റാകരോട്ടിന്റെയും ഭാഗമാകുകയാണ് മണ്ണിലെ നിധികൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന രണ്ടിനങ്ങളും.
100 ഗ്രാം ഭൂകൃഷ്ണയിൽ ആന്തോസയനിന്റെ അളവ് 90 മില്ലിഗ്രാമാണ്. ഉപ്പുവെള്ളത്തെ പ്രതിരോധിക്കാനുള്ള പ്രത്യേക കഴിവ് ഭൂകൃഷ്ണ തീരദേശത്തേക്ക് മധുരക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിൽ പ്രാപ്തനാക്കുന്നു. കടുംപിങ്ക് നിറത്തിലുള്ള കിഴങ്ങും ഹെക്ടറിന് 18 ടൺ ഉത്പാദനക്ഷമതയും ഭൂകൃഷ്ണയുടെ പ്രത്യേകത.
ഏറ്റവും കൂടുതൽ ബീറ്റാകരോട്ടിൻ അടങ്ങിയ മധുരക്കിഴങ്ങാണ് ഭൂസോന. നല്ല ഓറഞ്ചു നിറത്തിലുള്ള കിഴങ്ങ് മധുരക്കിഴങ്ങിന്റെ തലവര മായ്ചുകളയുമെന്ന കാര്യത്തിൽ തർക്കമില്ല.
പേര് സൂചിപ്പിക്കുന്നതു പോലെ മണ്ണിലെ സ്വർണം തന്നെയാണ് ഭൂസോന.
ഹെക്ടറിന് 20 ടണ്ണാണ് ഉത്പാദന ക്ഷമത. ഒഡിഷക്കാരെങ്കിലും ഭൂകൃഷ്ണയും ഭൂസോനയും കേരളത്തിന്റെ ശ്രീയാണെന്ന് കേന്ദ്രകിഴങ്ങുവിള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പറയുന്നു.
തിരുവാതിര ഞാറ്റുവേലയിൽ അതായത്, ജൂൺ 21-നും ജൂലായ് നാലിനുമിടയിൽ നടുന്നതാണ് മധുരക്കിഴങ്ങ് കൃഷിക്ക് ഏറ്റവും അനുയോജ്യം. മണ്ണ് നന്നായി കട്ടയുടച്ച് രണ്ടടിയകലത്തിലായി വരമ്പുകൾ എടുത്ത് വള്ളികൾ നടാം.
വള്ളിത്തലയ്ക്ക് 20 മുതൽ 25 സെ.മി നീളം വേണം. വള്ളിയുടെ രണ്ടറ്റവും മുകളിൽ വരത്തക്കവിധമാണ് നടേണ്ടത്. 10 സെന്റ് മധുരക്കിഴങ്ങ് കൃഷിക്ക് 400 കിലോഗ്രാം കാലിവളം അടിവളമായി ചേർക്കണം. രണ്ട് കിലോഗ്രാം യൂറിയ ഒരു കിലോഗ്രാം ഫാക്ടംഫോസ് അരകിലോഗ്രാം പൊട്ടാഷ് എന്നിവ രാസവളമായി നൽകാം.
നട്ട് ഒന്നരമാസം കഴിയുമ്പോൾ മൂന്നരകിലോഗ്രാം യൂറിയ മേൽ വളമായി ചേർത്ത് മണ്ണ് കൂട്ടണം. ജൂണിൽ നട്ട മധുരക്കിഴങ്ങ് സെപ്റ്റംബറിൽ വിളവെടുക്കാം. ശ്രീകാര്യത്തെ കേന്ദ്രകിഴങ്ങുവിള ഗവേഷണകേന്ദ്രത്തിൽനിന്ന് ഭൂസോനയും ഭൂകൃഷ്ണയും കുറഞ്ഞ അളവിൽ ലഭിക്കും.
Content Highlights:Agriculture- Agricultural Research Institute