മിഥുനമാസത്തിൽ തിമിർത്തു മഴപെയ്യുമ്പോഴാണ് തെങ്ങ്, കവുങ്ങ് എന്നിവയ്ക്ക് തടമെടുത്ത് വളം ചെയ്യുക. എന്നാൽ, പ്രതീക്ഷിച്ച മഴ ലഭിക്കാത്തതും നാളികേരത്തിന്റെ വിലക്കുറവും കാരണം വളംചെയ്യാൻ പല കർഷകർക്കും കഴിയുന്നില്ല. മഴ കാര്യമായി ലഭിക്കാത്തതിനാൽ മണ്ണിലേക്ക് ആവശ്യത്തിന് വെള്ളം ഊർന്നിറങ്ങിയിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.
കൃഷിപ്പണികൾ എടുപ്പിക്കണമെങ്കിൽ നാളികേരമുൾപ്പടെയുള്ള കാർഷികവിളകൾക്ക് മതിയായ വില ലഭിക്കണം. ഒരു കിലോ പൊതിച്ച തേങ്ങയ്ക്ക് ഇരുപത്തിയേഴര രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്. കഴിഞ്ഞവർഷം 44 രൂപവരെ ഒരു കിലോ പച്ചത്തേങ്ങയ്ക്ക് ലഭിച്ചിരുന്നു. നാളികേരത്തിന് വിലകുറയുമ്പോൾ കൃഷിപ്പണികൾ എടുപ്പിക്കാൻ കർഷകർക്ക് മടിയാവും.
അടക്കയ്ക്കും 210 രൂപയാണ് ലഭിക്കുന്നത്. തെങ്ങുകർഷകർക്ക് നഗരസഭയും ഗ്രാമപ്പഞ്ചായത്തുകളും സൗജന്യനിരക്കിൽ വളം നൽകുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന വളം തെങ്ങുകൾക്ക് ചുറ്റും തടമെടുത്തിടണം. നാട്ടിൻപുറങ്ങളിലൊക്കെ ഇപ്പോൾ തെങ്ങിന് വളമിടുന്ന തിരക്കാണ്. കർഷകത്തൊഴിലാളികൾക്ക് ഇതുകാരണം ധാരാളം തൊഴിൽദിനങ്ങളും ലഭിക്കുന്നുണ്ട്.
എന്നാൽ, തൊഴിലാളികൾക്ക് കൂലികൊടുക്കണമെങ്കിൽ കർഷകരുടെ കൈവശം പണം വേണം. നാളികേരമുൾപ്പടെയുള്ള ഉത്പന്നങ്ങൾക്ക് വിലകുറയുമ്പോൾ കൈയിൽനിന്ന് പണം കൂട്ടിയിട്ട് കൃഷിപ്പണി ചെയ്യിപ്പിക്കേണ്ട അവസ്ഥവരും. തേങ്ങവില കുറയുന്നതുപോലെ നാളികേര ഉത്പാദനവും വ്യാപകമായി കുറയുകയാണ്.
Content Highlights:Coconut Farming, Low Price For Coconut