കടലിൽനിന്ന് വിളിപ്പാടകലെയാണ് വടകര പാണ്ടികശാലയിലെ കിരീക്കന്റവിട ഹമീദിന്റെ വീട്. എപ്പോഴും ഉപ്പുകാറ്റും തിരയടികളുടെ ശബ്ദവും മുഴങ്ങുന്ന പ്രദേശം. ഇവിടെ മുന്തിരി കുലച്ചുനിൽക്കുന്ന കാഴ്ച പ്രദേശവാസികൾക്കാകെ പുതുമ പകരുകയാണ്.
ആരും പ്രതീക്ഷിച്ചിട്ടില്ല തീരദേശത്ത് മുന്തിരി വിളയുമെന്നത്. എന്നാൽ കൃത്യമായ പരിചരണത്തിലൂടെ ഹമീദ് മുന്തിരി വളർത്തിയപ്പോൾ ആരെയും കൊതിപ്പിക്കുന്ന വിധത്തിൽ കായ്ച്ചുനിൽക്കുകയാണ് മുന്തിരിക്കുലകൾ.
മൂന്നുവർഷം മുമ്പ് വടകര ടൗണിൽ വഴിയോരക്കച്ചവടക്കാരിൽനിന്നാണ് ഹമീദ് മുന്തിരിവള്ളി വാങ്ങിയത്. വീടിന്റെ അടുക്കളഭാഗത്ത് മാത്രമാണ് കുറച്ച് സ്ഥലമുള്ളത്. ഇവിടെ നട്ടു. ചാണകം മാത്രമാണ് വളമായി നൽകിയത്. നല്ലരീതിയിൽ വള്ളി പടർന്നപ്പോഴും കായ്ക്കുമെന്ന് കരുതിയില്ല. പക്ഷെ കഴിഞ്ഞവർഷം കുറച്ച് കായ്ച്ചിരുന്നു.
ഇത്തവണ പ്രതീക്ഷകളെയെല്ലാം മറികടക്കും വിധത്തിലാണ് മുന്തിരിക്കുലകൾ നിറഞ്ഞുനിൽക്കുന്നത്. റോസ് നിറത്തിലുളള മുന്തിരിയാണിത്. പഴുത്തതെല്ലാം വിളവെടുത്തു. കടലോരത്തെ മുന്തിരിക്കാഴ്ച കാണാൻ ഒട്ടേറെ പേർ ഇവിടെ എത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും കടലോരത്തെ മുന്തിരിത്തോട്ടം വൈറലായിക്കഴിഞ്ഞു.
Content Highlights:Grape Farming In Vadakara