വേനൽസമയത്തുനിന്ന് മഴക്കാലത്തേക്കുള്ള മാറ്റം തെങ്ങുകളെ സംബന്ധിച്ചിടത്തോളം നിർണായകഘട്ടമാണ്. പലയിടത്തും കൂമ്പുചീയൽരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ പ്രതിരോധനടപടികൾ ഉടൻതന്നെ സ്വീകരിക്കണമെന്ന് ഫാം ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.
അന്തരീക്ഷതാപനില കുറഞ്ഞിരിക്കുകയും ഈർപ്പം കൂടിയിരിക്കുകയും ചെയ്യുന്ന മേഖലകളിലാണ് കൂമ്പുചീയൽ പെട്ടെന്ന് പിടിപെടാൻ സാധ്യതയുള്ളത്. നാമ്പോലയ്ക്കുചുറ്റുമുള്ള ഒന്നോ രണ്ടോ ഓലകളെയാണ് രോഗം ബാധിക്കുന്നത്. നാമ്പോലകൾ വാടി മഞ്ഞനിറത്തിൽ കാണപ്പെടുന്നതാണ് ആദ്യലക്ഷണം.
കേരളത്തിലെ ആർദ്രതയേറിയ കാലാവസ്ഥ ഇതിന് അനുയോജ്യമാകയാൽ വേഗത്തിൽ രോഗം പടർന്നുപിടിക്കുകയും ചെയ്യും. ഫൈറ്റോഫ്ത്തോറ ഇനത്തിൽപ്പെട്ട കുമിളുകളാണ് രോഗകാരികൾ.
തെങ്ങുകളുടെ മണ്ട കൃത്യമായി വൃത്തിയാക്കുകയും ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിക്കുകയും വേണം. ഒന്നരമാസത്തിനുശേഷം ഇത് ആവർത്തിക്കുകയും ചെയ്യണം. രോഗബാധിതമായ നാമ്പോലയുടെ അഴുകിയ ഭാഗം മൂർച്ചയുള്ള കത്തികൊണ്ട് മുറിച്ചുമാറ്റി വൃത്തിയാക്കി 10 ശതമാനം വീര്യമുള്ള ബോർഡോകുഴമ്പ് പുരട്ടണം.
ഈ ഭാഗം മഴവെള്ളം കയറാതെ പോളിത്തീൻ ഷീറ്റുപയോഗിച്ച് പൊതിഞ്ഞുസൂക്ഷിക്കണം. വെട്ടിമാറ്റിയ ഭാഗങ്ങൾ കത്തിക്കുകയും വേണം. ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച പിണ്ണാക്ക് ഇപ്പോൾ കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകളിലും മറ്റും ലഭ്യമാണ്.
ഇത് നാമ്പോലയുടെ കവിളുകളിൽ വെക്കുന്നതും നല്ലതാണ്. കൂമ്പുചീയലിനെതിരേ പ്രതിരോധനടപടികൾ സ്വീകരിച്ചില്ലെങ്കിൽ മറ്റു കീടങ്ങളുടെ ആക്രമണത്തിനും വിധേയമാകും.
Content Highlights:Tips For Caring Coconut Trees