Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പോഷകങ്ങളുടെ കലവറ; ഗാക് എന്ന ആനപ്പാവല്‍ വളര്‍ത്തി വരുമാനം നേടാംപോഷകങ്ങളുടെ കലവറ; ഗാക് എന്ന ആനപ്പാവല്‍ വളര്‍ത്തി വരുമാനം നേടാം

$
0
0
വർഷങ്ങൾക്കുമുമ്പ് പോർച്ചുഗീസുകാരുടെ കിഴക്കനേഷ്യൻ പര്യടനത്തിനിടയിലാണത്രേ ഗാക് എന്ന ആനപ്പാവൽ കണ്ടെത്തിയത്. പോഷക കലവറയായ ഗാകിന്റെ ഇളംകായ്കളും ഇളംതണ്ടും വരെ ഭക്ഷ്യയോഗ്യമാണ്.

പുറത്തെ മുള്ള് നീക്കി പല വിഭവങ്ങളും അച്ചാറടക്കമുള്ള മൂല്യവർധിത ഉത്പന്നങ്ങളും ഉണ്ടാക്കാം. കരോട്ടിന്റെ വലിയ സ്രോതസ്സായ മൂത്ത് വിളഞ്ഞ പഴങ്ങളിലെ ചാറിൽനിന്നും ഏറെ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ചുവരുന്നു. കിഴക്കനേഷ്യൻ രാജ്യങ്ങളിൽ പല ഔഷധ നിർമാണത്തിനും ഗാക് അസംസ്കൃതവസ്തുവാണ്.

ഗാക്, കേരളത്തിലും കർഷകർക്കിടയിൽ പ്രചാരം നേടിവരികയാണ്. എൻ.ബി.പി.ജി. ആറിന്റെ ഗവേഷണ തോട്ടത്തിൽനിന്ന് അനേകം കർഷകർ നടീൽവസ്തുക്കൾകൊണ്ട് പോകുന്നുണ്ട്. കയ്പക്കയെ അപേക്ഷിച്ച് കയ്പ് കുറവായതിനാൽ മധുര കയ്പക്ക (sweet gourd) എന്നറിയപ്പെടുന്ന ഇതിന് 500 ഗ്രാം മുതൽ 1000 ഗ്രാം വരെ തൂക്കംവരും.

പടരാൻ വൃക്ഷത്തലപ്പുകൾ വേണമെന്നുമാത്രം. പരാഗണംനടക്കാൻ അധികം ദൂരമല്ലാതെ ആൺ-പെൺ ചെടികൾ നടണം. ഗ്രാഫ്റ്റിങ് വഴി ഒരു ചെടിയിലെ മേൽഭാഗത്ത് ആൺ-പെൺ തലപ്പുകൾ നടാം. കണ്ണൂർ പയ്യന്നൂർ ഭാഗത്ത് കൂടുതൽ പ്രചാരമുള്ള ഗാക് ഇളംകായ്കൾ ഇപ്പോൾ ലഭ്യമാണ്. കിലോയ്ക്ക് 80 രൂപ മുതൽ 100 രൂപ വരെ വിലയുണ്ട്.

കൂട തൈകൾക്കും ഒട്ടുതൈകൾക്കും തൃശ്ശൂർ വെള്ളാനിക്കര ഐ.സി.എ. ആർ.- നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസർച്ച് (എൻ.ബി.പി.ജി.ആർ.) കേന്ദ്രവുമായി ബന്ധപ്പെടാം. വിവരങ്ങൾക്ക്: 0487 2370499


കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ വിളയാണ് ഗാക് എന്ന് പഠനങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്


ജോസഫ് ജോൺ,മേധാവി, ഐ.സി.എ.ആർ- എൻ.ബി.പി.ജി.ആർ.

Content Highlights:New Breed Of Bitter Gourd

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>