Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കുടംപുളിക്ക് കുമിള്‍രോഗം; സീസണ്‍ പ്രയോജനപ്പെടുത്താനാകാതെ കര്‍ഷകര്‍കുടംപുളിക്ക് കുമിള്‍രോഗം; സീസണ്‍ പ്രയോജനപ്പെടുത്താനാകാതെ കര്‍ഷകര്‍

$
0
0
മഹാപ്രളയത്തിനുശേഷം കുടംപുളി, ജാതി, ആഞ്ഞിലിമരങ്ങളിൽ കുമിൾ(ഫംഗസ്) രോഗബാധ. കുടംപുളിയെയാണ് ഇത് ഏറെ ബാധിച്ചിട്ടുള്ളത്. കുടംപുളിയുടെ സീസണാണിപ്പോൾ. രോഗബാധകാരണം മരങ്ങൾ ഏറെയെണ്ണം നശിച്ചതിനാൽ കുടംപുളിയുടെ ഉത്പാദനം ഇക്കുറി തീരെകുറവാണ്. അതിനാൽ വിലയും കൂടി.

ഓൺലൈൻ വിപണിയിൽ കിലോയ്ക്ക് 350 മുതൽ 480 വരെയാണ് വില. ആധുനിക രീതിയിൽ ഉണക്കിയെടുത്ത കുടംപുളിക്ക് പ്രാദേശിക വിപണിയിൽ 400 രൂപ വിലയുണ്ട്. കഴിഞ്ഞ സീസണിൽ 250-300 രൂപയായിരുന്നു പ്രാദേശിക വിപണിയിലെ വില.

ഗാനോഡെർമ വിഭാഗത്തിലെ ഫംഗസാണ് കുടംപുളി ഉൾപ്പെടെയുള്ളവയെ ബാധിച്ചിട്ടുള്ളത്. പ്രളയജലം ഇറങ്ങിയതിനുശേഷമാണ് കുട്ടനാട് മേഖലയിൽ രോഗബാധ ശ്രദ്ധയിൽപ്പെട്ടതെന്ന് മങ്കൊമ്പ് കീടനിരീക്ഷണകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബി.സ്മിത പറഞ്ഞു.

കുടംപുളി മരത്തിന്റെ ചുവടുഭാഗത്തുനിന്ന് കറ ഒലിച്ചിറങ്ങുന്നതാണ് ലക്ഷണം. തുടർന്ന് വേരിന്റെ ക്ഷമത കുറയും. ചെടി കരിഞ്ഞുതുടങ്ങും. അതിജീവിക്കുന്ന ചെടികളിൽ കായ പിടിക്കാൻ താമസം വരും. കായ്ഫലവും കുറവായിരിക്കും.

കുമിൾരോഗങ്ങളെ പ്രതിരോധിക്കാൻ മണ്ണിൽ കുമ്മായമോ വേപ്പിൻ പിണ്ണാക്കോ പ്രയോഗിച്ചാൽ മതിയെന്ന് ഡോ. ബി.സ്മിത പറഞ്ഞു. എന്നാൽ, കുടംപുളിയിലെ രോഗബാധ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ പറഞ്ഞു. ഇതെപ്പറ്റി വിശദമായി പഠനം നടത്തി വേണ്ട നടപടിയെടുക്കുമെന്നും സൂചിപ്പിച്ചു.

Content Highlights:Production Decline For Malabar Tamarind

Viewing all articles
Browse latest Browse all 2897

Trending Articles