Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

മീന്‍ വേണോ? നല്ല പെടയ്ക്കണ മീന്‍; നീതുവിന്റെ ഫാമിലേക്ക് ചെന്നോളൂമീന്‍ വേണോ? നല്ല പെടയ്ക്കണ മീന്‍; നീതുവിന്റെ ഫാമിലേക്ക് ചെന്നോളൂ

$
0
0
ഒരു പേരിലെന്തിരിക്കുന്നു. ചിലയിടത്ത് അത് തിലോപ്പിയയാകാം, പിലോപ്പിയയാകാം, ഫിലോപ്പിയയുമാകാം. ചിലർക്കിത് തിലോപ്പി എന്ന വിളിപ്പേരുമാണ്. എന്തൊക്കെ പേരുണ്ടായാലും മീൻ ഒന്നുതന്നെ. പേരിൽ അന്തരമുണ്ടെങ്കിലും ഇവിടെ പറയുന്നത് ഗിഫ്റ്റ് തിലോപ്പിയ എന്ന മീനിനെപ്പറ്റിയല്ല. ഈ മീൻ വളർത്തുന്ന കേന്ദ്രത്തെപ്പറ്റിയാണ്. കേന്ദ്രം നടത്തുന്ന നീതുവിനെപ്പറ്റി.

ജീവനോടെ കൊണ്ടുപോകാം

അമോണിയയും ഐസും രാസവസ്തുക്കളും മീനിലെ വില്ലനായി വരുന്ന ഇക്കാലത്ത് ലൈവ് ഫിഷാണ് മിക്കയിടങ്ങളിലെയും ട്രെൻഡ്. ആദ്യകാലങ്ങളിൽ വൻകിട ഹോട്ടലുകളിലും ഹോം സ്റ്റേകളിലും മാത്രമായിരുന്ന ലൈവ് ഫിഷ് ട്രെൻഡ് ഇപ്പോൾ ഇടത്തരം ഹോട്ടലുകളിൽ മാത്രമല്ല, വീടുകളിലേക്കും വ്യാപിച്ചു. ജീവനുള്ള മീനുകളെ വിൽപ്പന നടത്തുന്ന ഇടങ്ങളിലേക്ക് അവധിദിനങ്ങളിൽ രാവിലെ സകുടുംബം ഒരുയാത്ര. അവിടെ പുളച്ചുകളിക്കുന്നുണ്ടാകും കുളങ്ങളിലും വലിയ ടാങ്കിലുമായി മീൻകൂട്ടം. അവിടെ ചൂണ്ടയിട്ടും വലകൊണ്ട് േകാരിയും മീൻപിടിക്കാം. വേണ്ടത് വിലപറഞ്ഞെടുക്കാം. വീട്ടിലെത്തി കൊന്ന് പൊരിച്ചും കറിവെച്ചും കഴിക്കാം. പഴകിയതിന്റെയും രാസവസ്തുക്കളിലിട്ടതിന്റെയും പ്രശ്നങ്ങളുമില്ല.

മീൻ ഫാം

തൃശ്ശൂരിൽ ഇത്തരം വിൽപ്പനയുടെ സാധ്യതയാണ് മുക്കാട്ടുകര നെട്ടിശ്ശേരിയിൽ മീൻ ഫാം നടത്തുന്ന വീട്ടമ്മയായ നീതു തേടിയത്. ചൈതന്യ സ്ട്രീറ്റിലാണ് പത്തുസെന്റിൽ നീതുവിന്റെ മീൻ ഫാം. തുടങ്ങിയിട്ട് മൂന്നുവർഷം. ആദ്യവർഷം പരിചയക്കുറവും അമിതഭക്ഷണവും കാരണം വിളവെടുക്കുംമുന്പ് എല്ലാ മീനും ചത്തുേപായി. വൻ നഷ്ടമായിരുന്നു. അതിലൊന്നും പതറാതെ പിറ്റേവർഷവും വിളവിറക്കി. എല്ലാ മീനും നല്ല വളർച്ചയെത്തി വിളവെടുക്കാനായപ്പോഴാണ് പ്രളയമെത്തിയത്.

ഫാമിൽ വെള്ളം കയറിയില്ലെങ്കിലും പ്രളയം കാരണമുള്ള അമിതതണുപ്പിൽ അസുഖം ബാധിച്ച് എല്ലാ മീനും ചത്തു. തിേലാപ്പിയയും കരിമീനുമുണ്ടായിരുന്നു. ഇക്കുറി വിളവെടുപ്പു തുടങ്ങി. ആദ്യമായാണ് നല്ല വിൽപ്പന ലഭിക്കുന്നത്. ഗിഫ്റ്റ് തിലോപ്പിയ ഇനം മീനായതിനാൽ ആവശ്യക്കാരേറെയുണ്ട്. നല്ല വിൽപ്പന നടക്കുന്നുമുണ്ട്.

സംരംഭം

അമ്പതിനായിരം ലിറ്റർ വീതം ശേഷിയുള്ള രണ്ട് ടാങ്കുകളിലാണ് മീൻ വളർത്തൽ. വിജയവാഡയിൽനിന്നെത്തിച്ച തിലോപ്പിയയാണ് വളർത്തുന്നത്. പന്തീരായിരം എണ്ണമുണ്ട്. ഇറക്കുമതി ചെയ്ത നല്ലതീറ്റയും നല്ലപരിചരണവും നൽകുന്നു. എല്ലാം വളർച്ചയെത്തി. വിളവെടുപ്പിന് തയ്യാറായപ്പോഴാണ് ലൈവ് ഫിഷ് വിൽപ്പനയെന്ന ആശയമുദിച്ചത്. നഗരപരിധിയിലായതിനാൽ മീൻ തേടി ആളെത്തുമെന്നറിഞ്ഞ് ലൈവ് ഫിഷ് വിൽപ്പന തുടങ്ങി. ആർക്കും ഫാമിലെത്തി മീൻ പിടിക്കാം.

കിലോഗ്രാമിന് 250 രൂപ നൽകി കൊണ്ടുപോകാം. പദ്ധതി വിജയമാണ്. അവധിദിനങ്ങളിൽ ആൾക്കാർ ഏറെ എത്താറുണ്ട്. നഗരത്തിലെ രണ്ടുകടകളിൽ ഇവിടെനിന്ന് ലൈവ് ഫിഷ് എത്തിച്ചു നൽകുന്നു.

അക്വാപോണിക്സ് കൃഷിയും

മീനിനൊപ്പം ഫാമിൽ കൃഷിയും നടത്തുന്നുണ്ട്. അക്വാപോണിക്സ് രീതിയിലാണ് കൃഷി. മീൻകുളത്തിൽ എല്ലാ സമയവും മോട്ടോറും ഫിൽട്ടറും പ്രവർത്തിക്കണം. അതിനാൽ വെള്ളം പമ്പുചെയ്യണം. പന്പുചെയ്യുന്ന ഈ വെള്ളമുപയോഗപ്പെടുത്തിയാണ് കൃഷി.

പടവലവും മറ്റിനങ്ങളുമാണ് കൃഷി. കേന്ദ്രസർക്കാരിന്റെ അംഗീകാരത്തോടെയാണ് ഫാം തുടങ്ങിയതെന്നതിനാൽ അതിനാവശ്യമായ ഗുണമേന്മ പാലിക്കുന്നുണ്ട്. ഏതുസമയത്തും മോട്ടോർ പ്രവർത്തിക്കുന്നതിനായി ഓട്ടോമാറ്റിക് ജനറേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്. കൃഷിയിൽ അല്പം മേൽനോട്ടം കുറഞ്ഞതോടെ വിളവു നിലച്ചു. ഇനി അടുത്ത മീൻകൃഷി തുടങ്ങുന്നതിനോടൊപ്പം അക്വാപോണിക്സ് രീതിയിലുള്ള കൃഷിയും ആരംഭിക്കും.

ഇനി കരിമീൻ

കുമരകത്തെത്തുന്ന വിദേശികളിലും സ്റ്റാർ ഹോട്ടലുകളിലും ഒതുങ്ങിനിന്നിരുന്ന ലൈവ് ഫിഷ് സംസ്കാരം സാധാരണക്കാരിലേക്കും വ്യാപിച്ചതോടെ ആവശ്യകത കരിമീനിലായി. ഇപ്പോൾ സാധാരണക്കാരും കരിമീനിനെയാണ് തേടുന്നത്. ഈ പ്രവണത മനസ്സിലാക്കി നീതു അടുത്ത വിളവിറക്കുന്നത് കരിമീനാണ്. ഇതിനായി പതിനായിരം കരിമീൻകുഞ്ഞുങ്ങളെ വിജയവാഡയിൽനിന്ന് എത്തിച്ചു. അവയെ ചെറിയ ടാങ്കിൽ വളർത്തുകയാണ്.

തിലോപ്പിയയുടെ വിളവെടുപ്പു കഴിഞ്ഞാൽ ഇനി ഇതിലേക്ക് ചേക്കേറുക കരിമീനായിരിക്കും.

ഹൈടെക് സംവിധാനം

മീൻ ഫാമല്ലേ അത്രയൊക്കെയേ സുരക്ഷയുള്ളൂ എന്നു കരുതരുത്. നെല്ലങ്കരിയിലുള്ള വീടിനേക്കാൾ സുരക്ഷയും കെട്ടുറപ്പുമാണ് ഫാമിന്. ഓട്ടോമാറ്റിക് ജനറേറ്റർ, ഇരുമ്പുവേലി കെട്ടിയുറപ്പിച്ച മീൻകുളം, 24 മണിക്കൂർ ക്യാമറാ നിരീക്ഷണം, മുടങ്ങാത്ത ജലലഭ്യത തുടങ്ങിയവയെല്ലാം ഫാമിലുണ്ട്. ആഫ്രിക്കയിൽ ജോലിയുള്ള ഭർത്താവ് ഉദയനാണ് ഫാമിന് പൂർണ പിന്തുണ നൽകിയത്. മീൻകുഞ്ഞുങ്ങളെ വിജയവാഡയിൽനിന്ന് എത്തിച്ചു നൽകിന്നതും ഭർത്താവാണ്. നോക്കിനടത്തലും വിപണി കണ്ടെത്തലുമെല്ലാം നീതുവിന്റെ കടമയാണ്.

Content Highlights:Neethu fish farmer, thrissur live fish, karimeen,women entrepreneurin kerala, Nettissery

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>