Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

നെല്ല് സംഭരണത്തില്‍ റെക്കോഡ്, കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് 365 കോടി രൂപനെല്ല് സംഭരണത്തില്‍ റെക്കോഡ്, കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് 365 കോടി രൂപ

$
0
0
സംസ്ഥാനത്ത് പുഞ്ചക്കൃഷി നെല്ല് നൽകിയ വകയിൽ കർഷകർക്ക് കിട്ടാനുള്ളത് 365.33 കോടി രൂപ. രണ്ടാംകൃഷി (ഒന്നാം വിള) പകുതി പിന്നിട്ട സാഹചര്യത്തിലാണ് 32,891 കർഷകർക്ക് പണം കുടിശ്ശികയുള്ളത്. ഇവരിൽ 10 ശതമാനത്തോളം ചെറുകിട, നാമമാത്ര കർഷകരാണ്. 16 ബാങ്കുകളാണ് സപ്ലൈകോയുമായി കരാറിലുള്ളത്.

ഈ വർഷത്തെ പുഞ്ചക്കൃഷിക്ക് സംസ്ഥാനത്ത് റെക്കോഡ് വിളവാണ്. 6.93 ലക്ഷം ടൺ നെല്ല് സംഭരിച്ചു. സപ്ലൈകോ വഴി നെല്ല് സംഭരണം ആരംഭിച്ചശേഷം ആദ്യമായാണ് ആറുലക്ഷം പിന്നിടുന്നത്. നെല്ലുവില കുടിശ്ശികയ്ക്കുപുറമേ മഴക്കെടുതിയിലും പ്രളയത്തിലുമായി നെൽക്കൃഷിയിൽ 324.16 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. 21,611 ഹെക്ടറിലെ നെല്ല് നശിച്ചു.

ജില്ല കുടിശ്ശിക (കോടിയിൽ)


പാലക്കാട് 97
തൃശ്ശൂർ 76.10
കോട്ടയം 66
ആലപ്പുഴ 50.37
മലപ്പുറം 33
പത്തനംതിട്ട 18.14
വയനാട് 9.87
എറണാകുളം 5.65
കൊല്ലം 2.12
തിരുവനന്തപുരം 1.85
കോഴിക്കോട് 1.52
കണ്ണൂർ 78 ലക്ഷം
കാസർകോട് 36 ലക്ഷം
ഇടുക്കി 30 ലക്ഷം


സാക്ഷ്യപത്രം നൽകുന്നില്ല

കർഷകർ അർഹത സാക്ഷ്യപത്രം നൽകുന്നതിലെ കാലതാമസംമൂലമാണ് തുക അക്കൗണ്ടിൽ എത്താൻ വൈകുന്നത്. കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ ഒരുമിച്ച് കിട്ടാത്തതിനാൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. അവ പരിഹരിച്ചു. മുഴുവൻ തുകയും ബാങ്കുകളിലേക്ക് കൈമാറിയിട്ടുണ്ട്.

-എ.വി. സുരേഷ്കുമാർ, സീനിയർ പാഡി മാർക്കറ്റിങ് ഓഫീസർ

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>