ചെരിവുള്ള ഭൂമിയിൽ തട്ടുകൾ നിർമിച്ച് (ബെഞ്ച് ടെറസിങ്) കൃഷിചെയ്യുന്നതു നല്ലതാണ്. മണ്ണു സംരക്ഷിക്കുന്നതിന് കയ്യാല കെട്ടുന്നതിനുവരെ ചെരിവ് മാനദണ്ഡമാണ്. സാധാരണ 36 ശതമാനം ചെരിവുവരെയുള്ള പ്രദേശങ്ങളിൽ കയ്യാല പ്രായോഗികമാണ്. ഇതിനുമുകളിലുള്ള ചെരിവുകളിൽ സ്റ്റെപ്പ് ടെറസ്സുകൾ, ഇടത്തട്ടുകൾ, അഥവാ പ്ലാറ്റ്ഫോമുകൾ, മലയോര ചാലുകൾ എന്നിവയാണ് അനുയോജ്യം.
ചെരിവിനനുസരിച്ച് ലംബ അന്തരാള(വെർട്ടിക്കൽ ഇന്റർവൽ)ത്തിൽ വ്യത്യാസം വരും. ചെരിവ് 15 ശതമാനം വരെയാണെങ്കിൽ ലംബ അന്തരാളം രണ്ടുമീറ്ററും 16 മുതൽ 35 ശതമാനം വരെയായാൽ മൂന്നുമീറ്ററും. 36 ശതമാനത്തിനു മുകളിൽ നാലുമീറ്റർ എന്നിങ്ങനെയാവാം.
കയ്യാലകളിൽ അഞ്ച് ശതമാനംവരെ ചെരിവായാൽ 50 സെ.മീറ്റർ കയ്യാല ഉയരവും ആറുമുതൽ 10 ശതമാനം വരെയുള്ളതിന് 70 സെ.മീറ്റർ ഉയരം 11 മുതൽ 35 ശതമാനം വരെയുള്ളതിന് ഒരു മീറ്റർ, 36 ശതമാനത്തിൽ കൂടിയതിന് ഒന്നരമീറ്റർ വരെയും കയ്യാലയുടെ ഉയരമാവാം. ഇതേപോലെ ചെരിവിനനുസരിച്ച് ട്രെഞ്ചുകൾ (കിടങ്ങുകൾ) നിർമിക്കുന്നതിലും വ്യത്യാസം വരും.
കിടങ്ങുകൾ അഥവാ വലിയ ചാലുകൾ മണ്ണിലേക്കു വീഴുന്ന മഴവെള്ളത്തെ ശരിയായി സംഭരിച്ചു നിലനിർത്തും. ഇതേപോലെ മഴക്കുഴികളും ധാരാളമായി ഉണ്ടാക്കിയാൽ മഴവെള്ളം സംഭരിക്കാം. മഴക്കുഴികൾ 20 ശതമാനംവരെ ചെരിവുള്ള പ്രദേശങ്ങളിൽ നല്ല ഫലംചെയ്യും.
അതിൽ കൂടുതൽ ചെരിവുള്ള പ്രദേശങ്ങളിൽ മണ്ണിടിച്ചിലിന് വഴിയൊരുക്കും. മഴക്കുഴിയാണെങ്കിൽ 45 മുതൽ 50 സെ.മീ. താഴ്ചയും 75 മുതൽ 90 സെ.മീറ്റർ നീളത്തിലും വീതിയിലുള്ള 150 കുഴികൾ 250 സെന്റിൽ നിർമിക്കാം.
എന്നാൽ, കുഴികൾക്ക് പകരം ഒരു മീറ്റർ നീളവും 30 സെ.മീറ്റർ വീതിയും 60 സെ.മീറ്റർ താഴ്ചയുമുള്ള ചാലുകൾ വരികൾക്കിടയിലെടുത്ത് ജൈവവസ്തുക്കൾകൊണ്ട് നിറച്ച് മണ്ണും ജലവും സംഭരിക്കാനും പറ്റും. കിടങ്ങുകൾ നല്ലത് 10 ശതമാനം ചെരിവുള്ളതിനാണ്. അല്ലാത്തപക്ഷം മണ്ണിടിച്ചിലിന് കാരണമാകും.
മണ്ണുസംരക്ഷണത്തെപ്പറ്റിയറിയാൻ എല്ലാ ജില്ലകളിലും മണ്ണുപര്യവേക്ഷണ, സംരക്ഷണ വകുപ്പിന് ഓഫീസുകളുണ്ട്.