Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പ്രളയം വൈകിച്ചാലും മുണ്ടകന്‍ കൃഷിചെയ്യാംപ്രളയം വൈകിച്ചാലും മുണ്ടകന്‍ കൃഷിചെയ്യാം

$
0
0
പരമ്പരാഗത കൊയ്ത്തു പാടങ്ങളിൽ മുണ്ടകൻ കൃഷിക്കു തുടക്കമിടുന്നത് സാധാരണ ചിങ്ങം അവസാനവും കന്നി ആദ്യവുമായാണ് (സെപ്റ്റംബർ-ഒക്ടോബർ). പ്രളയം നാശം വിതച്ചതും വയലുകളിൽ ആവശ്യത്തിലധികം വെള്ളം നിൽക്കുന്നതും മുണ്ടകന്റെ ഞാറ്റടി തയ്യാറാക്കുന്നതിൽ കർഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. മാത്രമല്ല ഞാറ്റടിക്ക് ചെല്ല് വിതച്ചു കഴിഞ്ഞുപെയ്യുന്ന കനത്തമഴ വിത്തുകൾ ഒലിച്ചു പോകുന്നതിന് കാരണമാവുകയും ചെയ്യും.

നിലം ഒരുക്കണം വിത്തും

ഞാറ്റടിക്ക് തയ്യാറാക്കുന്ന കണ്ടങ്ങളിൽ നനവിനുള്ള വെള്ളം നിർത്തിയതിനുശേഷം ബാക്കിവെള്ളം അടുത്തുള്ള മറ്റു കണ്ടങ്ങളിലേക്ക് ഒഴുക്കിവിട്ടതിനുശേഷമാണ് അതിൽ ജൈവവളങ്ങൾ ചേർക്കേണ്ടത്. ഒരു ചതുരശ്ര മീറ്ററിന് ഒരു കിലോഗ്രാം വീതം ചാണകം ചേർത്തിളക്കി പരുവമാക്കിയ ഞാറ്റടി കട്ടതട്ടിയുപയോഗിച്ച് നിരത്തി ശരിയാക്കണം.

നല്ല കനകമുള്ള മണികളാണ് വിത്തിനായി ഉേേപയാഗിക്കേണ്ടത് വെള്ളത്തിന്റെ ലഭ്യതയുള്ള കണ്ടങ്ങളിൽ നല്ല മൂപ്പുള്ള ഇനം വിത്തുകളും ഉപയോഗിക്കാം. വിത്തു പുതിർക്കാനുള്ള വെള്ളത്തിൽ സ്യൂഡോമോണസ് കൾച്ചർ ചേർത്തുകൊടുക്കാം. ഒരുകിലോ വിത്തിന് 10 ഗ്രാം എന്ന നിലയിലാണ് കൾച്ചർ ചേർക്കേണ്ടത്. ഈ കൾച്ചർ ലായനിയിൽ
12 മണിക്കൂറെങ്കിലും വിത്തുകൾ പുതിർത്തുവെക്കണം. പിന്നീടാണ് വിതയേ്ക്കണ്ടത്.

വെള്ളം കയറ്റാം

കുതിർത്ത് മുളച്ച വിത്തുകൾ വിതച്ച ഞാറ്റടികളിൽ അഞ്ചാം ദിവസം വെള്ളം കയറ്റാം. അഞ്ചു സെന്റീമീറ്ററിന് അൽപ്പം മുകളിലായാണ് വെള്ളം നിർത്തേണ്ടത്. ഇട്ക്കിടയ്ക്ക് ഞാറ്റടിയിൽ വെള്ളം കയറ്റുന്നതും ഇറക്കുന്നതും ഞാറുകളെ നല്ല കരുത്തുള്ളതാക്കും. മൂപ്പുകുറഞ്ഞ ഇനങ്ങളുടെ വിത്തിന് 18-20 ദിവസവും മൂപ്പുകൂടിയ ഇനത്തിന്റെ വിത്തിന് 20-24 ദിവസവുമാണ് വളർച്ച വേണ്ടത്. ഞാറിന് നാലഞ്ച് ഇലകൾ വന്നാൽ പറിച്ചു മാറ്റിനടാം. ഞാറുപറിച്ചു നടുന്നതിന് എട്ട് ദിവസം മുമ്പ് സെന്റിന് 400 ഗ്രാം തോതിൽ യൂറിയ വിതറുന്നത് ഞാറിന്റെ വേര് പൊട്ടിപ്പോകുന്നത് തടയും.

മാറ്റിനടാം

വിരിപ്പ് കൃഷി കൊയത്തിനുശേഷം കുമ്മായവും കാലിവളവും കമ്പോസ്റ്റും പച്ചിലവളവും ചേർത്തിളക്കി പാകമാക്കിയ പാടങ്ങളിലേക്കാണ് ഞാറുകൾ മാറ്റി നടാറ്. നടുന്നതിന് മുമ്പും നേരത്തേ പറഞ്ഞതോതിൽ സ്യൂഡോമോണസ് കൾച്ചർ തയ്യാറാക്കി ഞാറിന്റെ മുരട് അതിൽ മുക്കി വെച്ച ശേഷം നടാം. നട്ട് ഒരു മാസം കഴിഞ്ഞ് വിണ്ടും കൾച്ചർ ലായനി നെല്ലിന്റെ ഇലകളിൽ സ്പ്രേ ചെയ്യുകയാണെങ്കിൽ നെല്ലിനെ ബാധിക്കുന്ന കുമിൾ, ബാക്ടീരിയരോഗങ്ങളിൽനിന്ന് വിളയെ രക്ഷിക്കാം.

നെൽചെടിയുടെ വേരുകൾ സാധാരണഗതിയിൽ 15 സെന്റിമീറ്ററിനപ്പുറം ആഴത്തിൽ പോകാറില്ല. അതിനാൽ മണ്ണിലെ ഈർപ്പശോഷണം നെൽച്ചെടിയെ അതിവേഗം ബാധിക്കുന്നു. കൂടാതെ വെള്ളം കെട്ടിനിൽക്കാത്ത നെൽപാടങ്ങളിൽ കളകൾ ദ്രുതഗതിയിൽ പടർന്ന് പിടിക്കുകയും ചെയ്യുന്നു.

കെട്ടിനിർത്തപ്പെടുന്ന ജലവും മണ്ണിന്റെയും പകൽ താപനിലയിലുണ്ടാകുന്ന വ്യത്യാസവും നെൽച്ചെടിയിലെ ചിനപ്പ് പൊട്ടലിനെ ഏറെ സ്വാധീനിക്കുന്നു. എന്നാൽ, അധികജലം കെട്ടിനിൽക്കുന്ന അവസ്ഥ നെൽച്ചെടികൾക്ക് ദോഷകരമാണ്. ഇതുമൂലം വേരുകൾക്ക് വേണ്ടത്ര ഓക്സിജൻ ലഭിക്കാതെ വരുന്നു. മാത്രമല്ല, നെല്ലോലകൾ ചീയാനും ഇത് കാരണമാകുന്നു.

അനുയോജ്യ ഇനങ്ങൾ

ഓണാട്ടുകരയിലും മണൽ പ്രദേശങ്ങളിലും പി.ടി.ബി-20-ഉം ജ്യോതി, കാർത്തിക, രമണിക, ധന്യ, കരുണ, മകം എന്നിവയും കുട്ടനാടൻ നിലങ്ങളിലേക്ക് മട്ടത്രിവേണി, ജ്യോത, കാർത്തിക എന്നിവയും ഇടത്തരം മൂപ്പുള്ള ഇനങ്ങളായ ഐശ്വര്യ, പവിത്ര, പവിഴം, ഉമ, കനക, ഗൗരി എന്നിവയും ഉപയോഗിക്കാം. കോൾ നിലങ്ങളിലും പാലക്കാടൻ നിലങ്ങളിലും സാധാരണയായി മൂപ്പുകുറഞ്ഞ നെൽവിത്തിനങ്ങളാണ് ഉപയോഗിക്കാറ്.

Content Highlights:Paddy Farming

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>