വീട്ടിലൊരു വളർത്തുജീവി എത്തുന്നത് വർഷങ്ങൾ നീളുന്ന ഒരു ബന്ധത്തിന്റെ തുടക്കമാണ്. ഈ ചങ്ങാതി നന്നായാൽ ഉടമയുടെ ജീവിതം കൂടുതൽ അർഥപൂർണ്ണവും ആയാസരഹിതവുമാവും. എന്നാൽ, ചേർച്ചയില്ലാത്തവരാണെങ്കിൽ ഇരുകൂട്ടരുടേയും ജീവിതം ദുരിതമാവുകയും ചെയ്യും.
അരുമയെ തേടുമ്പോൾ
നായ്ക്കൾ മുതൽ പക്ഷികൾവരെ പെറ്റ് വിപണിയിലെ താരങ്ങളാണ്. മുൻപരിചയമില്ലെങ്കിൽ അനുയോജ്യയായവയെകണ്ടെത്തുക ശ്രമകരമാണ്. ഇക്കാര്യത്തിൽ ഏറെ ഗവേഷണം വേണമെന്ന് സാരം. ഉടമയുടെ ആവശ്യമെന്തെന്ന് ആദ്യം അറിയണം. പെറ്റിനെ സ്വന്തമാക്കാൻ ഒരോരുത്തർക്കും ഒരോ കാരണമുണ്ടാവും ആദ്യം അത് തിരിച്ചറിയണം. ഓരോ മൃഗത്തിന്റെയും പക്ഷിയുടേയും ശാരീരിക, സ്വഭാവ സവിശേഷതകൾ, പ്രത്യേക ആവശ്യങ്ങൾ എന്നിവ മനസ്സിലാക്കുകയ് തിരഞ്ഞെടുപ്പ് പ്രകൃയയിൽ പ്രധാനം.
കുടുംബത്തിൽ മുതിർന്നവരും കുട്ടികളും ഉണ്ടോയെന്ന് അന്വേഷിക്കുകയും അരുമകൾക്കൊപ്പം ചെലവഴിക്കാൻ സമയമുണ്ടോയെന്നുമുള്ള പരിശോധന അനിവാര്യമാണ്. ടി.വി യുടെ മുന്നിൽ സമയം ചിലവഴിക്കുന്നവർക്ക് അവർക്കിണങ്ങുന്ന കൂട്ടുകാരെ കിട്ടും. പെറ്റ് ജീവികളുടെ വില നിർണയിക്കുക പ്രയാസമാണെങ്കിലും അവർക്കായി ചെലവഴിക്കാൻ കഴിയുന്ന തുകയെകുറിച്ച് ധാരണവേണം. വാടക വീട്ടിൽ കഴിയുന്നവരും യാത്ര പോകുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. യാത്രയിൽ ഒപ്പം കൂട്ടാൻ കഴിയുമോയെന്നും, എത്ര കാലം വളർത്തുമെന്നും കൃത്യമായ ധാരണവേണം.
പട്ടിയോ പൂച്ചയോ?
ചെറുപ്പം മുതൽ വീടുകളിൽ പട്ടിയോ പൂച്ചയോ ഉള്ളവർക്ക് ഇണങ്ങുന്ന ജീവിയേതെന്ന കാര്യത്തിൽ സംശയമുണ്ടാവില്ല. പട്ടിയാണെങ്കിലം പൂച്ചയാണെങ്കിലും ഇവയ്ക്ക് പ്രത്യേക ആവശ്യങ്ങളും, സ്വഭാവങ്ങളുമുണ്ട്. ഉടമയുടെ ജീവിതരീതിയും, ഇഷ്ടങ്ങളുമാണ് ഇതിൽ പ്രധാനം. ഊർജ്ജസ്വലരായി വീടിനു പുറത്ത് സജീവമാകുന്നവർക്ക് ഇഷ്ടം നായകളെയാണ്. ശുദ്ധവായുവും, വ്യായാമവുമൊക്കെ നായ്ക്കൾക്ക് ഏറെ ഇഷ്ടമാണ് പൂന്തോട്ടവും, കൃഷിയിടവും, മൈതാനവും ലഭ്യമായവർക്ക് നായതന്നെ നല്ലത്. യത്രകളിൽ ഒപ്പം കൂട്ടാവുന്ന ജീവിയാണ് നായ. നന്നായി നോക്കിയാൽ ഏറെ കരുതലുള്ള സംരക്ഷകനുമാകാൻ നായക്ക് കഴിയും.
പരിമിത സൗകര്യങ്ങളിലിള്ളവർക്കും തിരക്കേറിയ ജീവിതം നയ്ക്കുന്നവർക്കും ചേരുന്നത് പൂച്ചയാണ്. ഉടമയെ ഏറെ ആശ്രയിക്കാത്ത സ്വയം പര്യാപ്തതയുള്ള ജീവിയാണ് പൂച്ച. അൽപ്പം കളിയും, ശ്രദ്ധയും, രോമം മിനുക്കലുമൊക്കെ നൽകിയാൽ പൂച്ച ഹാപ്പിയാണ്. കൃത്യമായി ഭക്ഷണവും വിസർജനത്തിന് ലിറ്റർ ബോക്സും, പാദങ്ങൾ ഉരുമാൻ പോസ്റ്റുകളുമുണ്ടെങ്കിൽ ഇവർ സംതൃപ്തർ. അൽപ്പം ശ്രദ്ധിച്ചാൽ ഇരുജീവികളെയും ഒരുമിച്ച് വളർത്താം.
നിങ്ങൾക്കിണങ്ങിയ നായ
വേട്ട നായ്ക്കൾ (Hound), നായാട്ടുകാർ (Gundogs), ടെറിയറുകൾ (Terriers), കാവൽക്കാർ (Working dogs), ആവശ്യത്തിനുള്ളവർ (Utility group), കളിക്കൂട്ടുകാർ (Toy dogs) തുടങ്ങി വിവിധ വിഭാഗങ്ങളിലായി നാനൂറോളം നായ ജനുസ്സുകൾ ലോകത്തിലുണ്ട്. ഇവയി നൂറിലധികം ഇനങ്ങൾ ഇന്ത്യയിലുണ്ട്. ഇവയിൽ നിന്നും നമ്മുടെ ആവശ്യമറിഞ്ഞ് നായകളെ തിരഞ്ഞെടുക്കാൻ കഴിയും.
നായയെ സ്വന്തമാക്കാൻ പരിഗണിക്കേണ്ട പല ഘടകങ്ങളുണ്ട്. ശുദ്ധ ജനുസ് അല്ലെങ്കിൽ സങ്കരയിനമാണോയെന്ന് തീരുമാനിക്കണം. നായയെ വളർത്തുന്നതിന്റെ ഉദ്യേശം കണക്കാക്കണം. ഒരു കാവൽനായ, സംരക്ഷകൻ എന്ന നിലയിലാണോ അതോ ഓമനിക്കാനാണോ എന്ന് തിരിച്ചറിയണം. പ്രജനനമോ, ശ്വാനപ്രദർശനമോ ലക്ഷ്യമാണോയെന്നതും പ്രധാനം. നായ ജനുസ്സുകളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്...
നായയുടെ വലിപ്പം, രോമത്തിന്റെ സ്വഭാവം, ഉടമയുമായുള്ള ബന്ധം, താമസസ്ഥലത്തിന്റെ സ്വഭാവം (വീട്, ഫ്ളാറ്റ്), പരിശീലന സൗകര്യം, നായവളർത്തലിലെ മുൻപരിചയം, മറ്റു മൃഗങ്ങളുടെ സാന്നിധ്യം, ലഭ്യത തുടങ്ങിയവയാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. മുഴുവൻ സമയവും കെട്ടിയിടാതെ നായയ്ക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തണം. ആൺപട്ടി വേണോ പെൺ പട്ടി വേണോയെന്നും വലിപ്പം സംബന്ധിച്ചും കൃത്യമായ തീരുമാനം വേണം. വീട്ടിലെ കുട്ടികളുടെ പ്രായവും, മനോഭാവവും പ്രത്യേകം പരിഗണിക്കണം.
പൂച്ച നല്ല പൂച്ച
യജമാന സ്നേഹത്തേക്കാളുപരി വീടിനെ വീടിനെ സ്നേഹിക്കുന്ന ജീവിയാണ് പൂച്ച. മെരുങ്ങാത്ത വന്യഭാവങ്ങളും ഇവയ്ക്കുണ്ട്. 45 ജനുസ്സുകളിൽപ്പെട്ട പൂച്ചകൾ ലോകത്തിലുണ്ടെങ്കിലും കേരളത്തിൽ പേർഷ്യൻ, സയാമീസ്, സങ്കരയിനങ്ങൾ എന്നീ ചുരുക്കും പൂച്ചകളാണുള്ളത്. താമസസ്ഥലം, സ്ഥലലഭ്യത, ഉടമയുടെ പ്രായം, രോമാവരണം, സ്വഭാവം, സ്നഹപ്രകടനം, സ്വയം പര്യാപ്തത എന്നിവയാണ് പൂച്ചയെ വാങ്ങുമ്പോൾ പരിഗണിക്കേണ്ടത്. പേർഷ്യൻ പൂച്ചകൾ സ്നേഹപ്രകൃതിയുള്ളവരും, കമ്പിളിരോമക്കെട്ടുകളുള്ളവരുമാണ്. അതിനാൽ രോമസംരക്ഷണം പ്രധാനമാണ്.
അരുമ പക്ഷികളെ തേടി
മുൻപരിചയം, പക്ഷിയുടെ വലിപ്പം, കുട്ടികളുടെ സുരക്ഷ, താമസ സ്ഥലം, ചിലവ്, സമയലഭ്യത, ശബ്ദശല്യം, സഹവാസത്തിന്റെ പ്രത്യേകത തുടങ്ങിയ നിരവധി കാര്യങ്ങളാണ് പക്ഷികളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. ഉടമകൾക്ക് സ്വഭാവ പരിശോധനയും വ്യക്തിത്വ പരിശോധനയും നടത്തി പറ്റിയ ഇനങ്ങളെ കണ്ടെത്തുന്ന രീതിയുമുണ്ട്. ഉടമയുടെ സൗഹൃദം, നർമ്മബോധം, സംഗീതാസ്വാദനം ഇവയൊക്കെ ഇഷ്ടപക്ഷിയെ തിരഞ്ഞെടുക്കാൻ സഹായിക്കും.
Content Highlights:Steps To Select A Pet Animal