ഉഷ്ണമേഖലാ രാജ്യമായ ബൊളീവിയയിൽനിന്ന് കേരളത്തിലെത്തി നമ്മുടെ നാട്ടിൽ അനുരൂപമായി വളരുന്ന സസ്യമാണ് അച്ചാചെറു എന്ന അച്ചാച്ച. മാംഗോസ്റ്റിന്റെ ബന്ധുവായ ഇവ ഇടത്തരം ഉയരത്തിൽ ശാഖകളോടെ വളരുന്നു. വീതി കുറഞ്ഞ് നീളമേറിയ ഇലകൾ സസ്യ ഭാഗങ്ങളിൽ കറ എന്നിവ അച്ചാ ചെറുസസ്യത്തിനുണ്ടാകും.
ഭാഗിക സൂര്യപ്രകാശം ലഭിക്കുന്ന വളക്കൂറുള്ള മണ്ണാണ് ഇവയുടെ വളർച്ചക്ക് അനുയോജ്യം. തൈകൾക്ക് ആരംഭത്തിൽ വളർച്ച കുറവാണെങ്കിലും ശാഖകൾ വളരുന്നതോതെ ത്വരിതമായി വളരും. ഇവ ഫലമണിയാൻ നാലു വർഷം കഴിയണം.
ശാഖകളിലെ ഇലക്കവിളുകളിൽ കുലകളായാണ് കായ്കൾ മഞ്ഞുകാലത്ത് വിരിയുക. പഴുക്കുമ്പോൾ ഇവയ്ക്ക് കോഴിമുട്ടയുടെ വലിപ്പവും മഞ്ഞ കലർന്ന ചുവപ്പു നിറവുമായി തീരും.
മധുരതരമാണ് അച്ചാച്ച പഴങ്ങളുടെ പഴക്കാമ്പ്. ഇവ നേരിട്ടു കഴിക്കാം. വിത്തുമുളച്ചു വളരുന്ന തൈകളാണ് ഇവയുടെ നടീൽ വസ്തു. കേരളത്തിലെ പഴത്തോട്ടങ്ങളിൽ അടുത്തിടെ അച്ചാ ചെറു എത്തി വളർന്നു തുടങ്ങിയിട്ടുണ്ട്.
Content Highlights:Mangostin Fruit