തില്ലങ്കേരിയിൽ കുടുംബശ്രീ ജില്ലാമിഷൻ മുഖേന നടപ്പാക്കിയ പാഷൻഫ്രൂട്ട് ഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷിചെയ്ത പാഷൻഫ്രൂട്ടുകൾ വിളവെടുപ്പിനൊരുങ്ങുന്നു. കുടുംബശ്രീ മുഖാന്തരം പഞ്ചായത്തിലെ 40 കാർഷികഗ്രൂപ്പുകൾ മുഖാന്തരം വിതരണം ചെയ്ത രണ്ടായിരത്തോളം തൈകളാണ് മികച്ച ഉത്പാദനം നൽകിയിരിക്കുന്നത്.
കാർഷികവിളയായി പരിഗണിക്കാതിരിക്കുകയും കേവലം കൗതുകത്തിനുവേണ്ടി മാത്രം വളർത്തുകയും പോഷകമൂല്യം തിരിച്ചറിയാതെ പാഴാക്കിക്കളയുകയും ചെയ്യുന്ന പാഷൻഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ അവസരമൊരുക്കുകയായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്.
കുടുംബശ്രീ അംഗങ്ങളായ കർഷകർ, കുടുംബശ്രീ കുടുംബാംഗങ്ങൾ, വനിതാഗ്രൂപ്പുകൾ, ജെ.എൽ.ജി. ഗ്രൂപ്പുകൾ എന്നിവരെ ഉൾപ്പെടുത്തിയാണ് വീടുകളിൽ ഉൾപ്പെടെ കൃഷിചെയ്തത്. ഒക്ടോബർ ആറിന് തലച്ചങ്ങാട് നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എസ്.സുനിൽകുമാർ വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്യും.