Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

അഗത്തിച്ചീര; പേരില്‍ ചീരയുള്ള പയര്‍വര്‍ഗത്തിലെ കുറ്റിച്ചെടിഅഗത്തിച്ചീര; പേരില്‍ ചീരയുള്ള പയര്‍വര്‍ഗത്തിലെ കുറ്റിച്ചെടി

$
0
0
പേരിൽ ചീരയുണ്ടെങ്കിലും ഇത് പയർവർഗത്തിൽപ്പെടുന്ന ഒരു കുറ്റിമരമാണ്. വെളുത്ത പൂവും ചുവന്ന പൂവും ഉള്ള ഇനങ്ങളുണ്ട്. വിത്തുപാകി തൈമുളപ്പിക്കാം. ഒരുമാസമാകുമ്പോൾ തൈ വീട്ടുമുറ്റത്തോ പറമ്പിലോ നല്ല വെയിൽ തട്ടുന്നിടത്ത് മാറ്റിനടാം.

ചാണകം, കമ്പോസ്റ്റ്, വെണ്ണീറ് തുടങ്ങിയ വളങ്ങൾ ഇട്ടാൽ പെട്ടെന്ന് വളരും. ഇലകളും പൂക്കളും വിത്തറകളും പയർമണികളുമെല്ലാം പാചകത്തിനെടുക്കാം. ഇലകൊണ്ട് തോരനുണ്ടാക്കാം. ഇലയിൽ നാര് കൂടുതലായതുകൊണ്ട് മലബന്ധമുള്ളവർക്ക് നല്ലതാണ്. ഇല ഉണക്കിപ്പൊടിച്ച് ഗ്രീൻ ടീ ആയും ഉപയോഗിക്കാം.

അഗത്തിയിൽ വിറ്റാമിൻ എയും സിയും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി നല്ലൊരു ആന്റി ഓക്സിഡന്റ് ആയതിനാൽ അഗത്തിയില കഴിക്കുന്നത് രക്തക്കുഴലുകളിൽ കൊഴുപ്പടിയുന്നത് ഇല്ലാതാക്കും. അങ്ങനെ രക്തസമ്മർദം കുറയ്ക്കാം, ഹൃദയാരോഗ്യം നിലനിർത്താം.

അഗത്തിയുടെ വിത്തറകൊണ്ട് തോരനും മെഴുക്കുപുരട്ടിയും ഉണ്ടാക്കാം. പൂകൊണ്ടും തോരനുണ്ടാക്കാം. ഇലയും പൂവും ഗുണമുള്ളതാണെങ്കിലും മലയാളികൾ പൂവ് ആണ് കൂടുതൽ ഉപയോഗിക്കുന്നത്.

തിരുവനന്തപുരം നാവായിക്കുളം കൃഷിഭവൻ ചുവന്ന പൂക്കളുള്ള അഗത്തിച്ചീര തൈകൾ മുളപ്പിച്ച് നൽകിയിരുന്നു. മലപ്പുറത്തെ എം. അബ്ദുറസാഖിന്റെ പക്കൽ വിത്തുകളുണ്ട്. ഫോൺ: 9400511755

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>