Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കൊമ്പുകുത്തിയാല്‍ വളരുമോ അമ്പഴങ്ങകൊമ്പുകുത്തിയാല്‍ വളരുമോ അമ്പഴങ്ങ

$
0
0
ആനവായിൽ അമ്പഴങ്ങയെന്നത് നാം പണ്ടുമുതലേ കേട്ടുവരുന്ന ഒരു പഴംചൊല്ലാണ്. ആവശ്യമുള്ളതിലും വളരെ കുറച്ചുമാത്രമേയുള്ളൂ എന്നതിനെ കാണിക്കാനാണ് ഈ പ്രയോഗം. ആഫ്രിക്കൻ സ്വദേശിയാണെങ്കിലും നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണയായി കണ്ടുവന്നിരുന്ന ഒരു കായ്ച്ചെടിയാണ് അമ്പഴം.

ഇംഗ്ലീഷിൽ ഹോഗ്പ്ലം എന്നുവിളിക്കുന്ന അമ്പഴത്തിന്റെ ശാസ്ത്രീയനാമം സ്പോണ്ടിയാസ് പിന്നേറ്റയെന്നതാണ്. സ്പോണ്ടിയാസ് മാഞ്ചിഫെറ എന്ന വകഭേദവും ഇതിലുണ്ട്. സാധാരണയായി നാടൻ അമ്പഴത്തിന്റെ വിത്തുകൾ നട്ടാണ് മുളപ്പിച്ചെടുക്കാറ് എന്നാൽ കൊമ്പിൽ വേരുപിടിപ്പിച്ചും ഇതിനെ വളർത്തിയെടുക്കാം.

പലതരം അമ്പഴം

നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന അമ്പഴം അത്യാവശ്യം പൊക്കം വെക്കുന്ന ഒരു ചെറിയ മരത്തിന്റെ തരം തന്നെയാണ്. അല്പം മധുരം കലർന്ന ഒരു പുളിയാണ് അതിന്റെ സ്വാദ്. വർഷത്തിൽ രണ്ടുപ്രാവശ്യം കായകൾ ഉണ്ടാകുന്നതും നവംബർ-ഡിസംബർ മാസങ്ങളിൽ ഇലകൊഴിച്ച് മാർച്ച് മാസത്തിൽ പുഷ്പിക്കുന്നവയുമുണ്ട്.

നിന്നുതിരിയാൻ ഇടമില്ലാത്ത വീടുകളിലും ഫ്ളാറ്റുകളിലും ചട്ടിയിലും ചാക്കിലും വരെ വെച്ചുപിടിപ്പിക്കാവുന്ന മധുര അമ്പഴമാണ് ഇപ്പോൾ നഴ്സറികളിലെ താരം. മഞ്ഞ, ഇളം ചുവപ്പ് എന്നിങ്ങനെ കായയുടെ നിറത്തിന്റെ മാറ്റമനുസരിച്ച് വേറെയും തരങ്ങളുണ്ട്. മട്ടുപ്പാവിൽ വലിയ വീപ്പയിൽ വളർത്തിയാൽ പത്തുകൊല്ലം വരെ അതിന്റെ കായ പറിക്കാം. ഇതിന് നാടൻ അമ്പഴത്തിന്റെ പുളിയല്ല. നല്ല മധുരമാണ്. കൊമ്പുകൾ ഗ്രാഫ്റ്റ്ചെയ്ത് ലഭിക്കുന്ന ഇതിന് തൈയൊന്നിന് 200-ന് മുകളിലേക്കാണ് വില.

തൈകൾ തയ്യാറാക്കാം

സാധാരണായി മൂത്ത വിത്തുകൾ മണ്ണിൽ പാകി മുളപ്പിച്ചാണ് തൈകൾ തയ്യാറാക്കാറ്. എന്നാൽ, കൊമ്പുകൾ മുറിച്ചുനട്ട് വേരുപിടിപ്പിച്ചും തൈകളുണ്ടാക്കാം. അമ്പഴത്തിന്റെ കുറഞ്ഞത് രണ്ടുവർഷമെങ്കിലും പ്രായമുള്ള മാതൃസസ്യത്തിൽനിന്നാണ് കൊമ്പുകൾ ശേഖരിക്കേണ്ടത്. മൂന്നുചട്ടി ചകിരിച്ചോറ്, മൂന്നുചട്ടി മണ്ണ്, മൂന്നുചട്ടി ചാണപ്പൊടി അല്ലെങ്കിൽ രണ്ടുചട്ടി കമ്പോസ്റ്റ്, 500 ഗ്രാം വേപ്പിൻപിണ്ണാക്ക് എന്നിവചേർത്ത് കൂട്ടിക്കലർത്തി പോട്ടിങ് മിശ്രിതം ഉണ്ടാക്കി അത് നിറച്ച് പോളിത്തീൻ കവറുകൾ തയ്യാറാക്കണം.

അത്യാവശ്യം നീളമുള്ള പോളിത്തീൻകവറിന്റെ പകുതിയായിരിക്കണം പോട്ടിങ് മിശ്രിതം. പാർശ്വശിഖരങ്ങൾ രണ്ട് മുതൽ നാല് മുട്ടുകളുള്ള തണ്ടുകളായി മുറിച്ച് ജൂൺ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് പോട്ടിങ് മിശ്രിതം നിറച്ച പോളിത്തീൻ കൂടുകളിൽ നടുന്നത്.

ഇൻഡോൾ ബ്യൂട്ടിറിക് ആസിഡ് എന്ന സസ്യഹോർമോണിന്റെ 1000 പി.പി.എം. (ഒരു ഗ്രാം- ഒരു ലിറ്റർ വെള്ളത്തിൽ) ലായനിയിൽ 45 സെക്കൻഡുനേരം മുക്കിയതിനുശേഷം പോളിത്തീൻകവറുകളിൽ നടുന്നതാണ് നല്ലത്. ഇങ്ങനെ വേരുപിടിക്കുന്നതിന്റെ അളവ് 70-80 ശതമാനമാണ്. പോളിത്തീൻ കവറുകളിലല്ലാതെ നേരിട്ടും അമ്പഴത്തിന്റെ കൊമ്പ് ചട്ടിയിലോ ഗ്രോബാഗിലോ വീപ്പയിലോ നട്ട് വളർത്തിയെടുക്കാം.

വേരുപിടിപ്പിച്ച തൈകളും കൊമ്പുകളും ചട്ടികളിൽ മാത്രമല്ല നീർവാർച്ചയുള്ള ഏത് സഥലത്തും ഇടവിളയാക്കാം. ഓരോ ചെടിക്കും രണ്ടുമീറ്റർ അകലം നൽകണം. കുറഞ്ഞത് അരമീറ്റർ വീതം ആഴവും നീളവും വീതിയുമുള്ള കുഴികളിൽ പോട്ടിങ് മിശ്രിതം നിറച്ചാണ് പറമ്പുകളിൽ തൈകൾ നടേണ്ടത്. ഒരു സെന്റ് സ്ഥലത്ത് 40-50 തൈകളെങ്കിലും നടാം.

കുഴികളിൽ വെള്ളം നിൽക്കരുത്. ജൈവവളങ്ങൾ ആവശ്യാനുസരണം മാസത്തിലൊരിക്കൽ നൽകാം. പറമ്പിൽ നടുന്ന കമ്പുകളുടെ മുകളറ്റം ഒരു പ്ലാസ്റ്റിക് കടലാസ് ചുറ്റി കെട്ടിക്കൊടുക്കണം അല്ലെങ്കിൽ മഴവെള്ളം ഇറങ്ങി ചീഞ്ഞുപോവും. നഴ്സറിയിൽ നിന്ന് വാങ്ങുന്ന ഒട്ടുതൈകളാണ് നടുന്നതെങ്കിൽ അവയുടെ യഥാർഥ മുകുളം വളരാൻ അനുവദിക്കുകയും മറ്റുള്ളത് അടർത്തിക്കളയുകയും വേണം.

കായ പറിക്കാം

ചട്ടികളിൽ നട്ട് നന്നായി പരിപാലിക്കുന്ന തൈകളിൽനിന്ന് രണ്ടുവർഷത്തിനുള്ളിൽ കായ പറിക്കാം. വർഷം മുഴുവനും കായ്ഫലമുണ്ടാകും. ചെറുനാരങ്ങയുടെ വലുപ്പമുള്ള കായ കുലയായിട്ടാണുണ്ടാവുക. കായകൾ കടുംപച്ച നിറമാകുന്നതിനുമുമ്പ് അതായത് കായിൽ നാരു വരുന്നതിനുമുമ്പ് പറിക്കണം. ഇളം കായകൾ അച്ചാറിടാനും കറിവെക്കാനും ഉപയോഗിക്കാം.

Viewing all articles
Browse latest Browse all 2897


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>