എന്തുകൊണ്ടാണ് ആളുകൾ വളരെ കഷ്ടപ്പെട്ട് പട്ടികളെയും പൂച്ചകളെയുമൊക്കെ വളർത്തുന്നത്? പലർക്കും പല ഉത്തരമാണെങ്കിലും മൃഗപരിപാലനത്തിലൂടെ ലഭിക്കുന്ന മാനസിക സന്തോഷം വലുതാണെന്നത് മിക്കവരും അംഗീകരിച്ച കാര്യമാണ്. കൂടാതെ, വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും യജമാനനോടുള്ള സ്നേഹം വലുതാണ്. അതുകൊണ്ടാണ് ഇവയോട് സ്വന്തം മക്കളെക്കാൾ സ്നേഹം ചിലർ കാണിക്കുന്നത്. അതുതന്നെയാണ് പെറ്റ്സ് വിപണിയുടെ വിജയവും. ശരാശരി വിലനിലവാരം ഉണ്ടെങ്കിലും പക്ഷികളെയും മൃഗങ്ങളെയും ഇഷ്ടപ്പെട്ടാൽ ഇവിടെ മോഹവിലയാണ്.
പക്ഷികൾക്ക് കൂടുതൽ ഡിമാൻഡ്
മൃഗങ്ങളേക്കാൾ കൂടുതൽ പക്ഷികളോടാണ് ആളുകൾക്ക് പ്രിയം. മൃഗങ്ങളേക്കാൾ വളർത്താൻ എളുപ്പം പക്ഷികളായതുകൊണ്ടാണ് കൂടുതൽ വിൽപ്പനയെന്ന് കലൂർ എ.എ.എ. പെറ്റ്സ് ആൻഡ് ആഗ്രോസ് ഉടമ സതീഷ് കുമാർ പറഞ്ഞു. ഇതിൽത്തന്നെ ചെറുപക്ഷികളോടാണ് ആളുകൾക്ക് ഇഷ്ടം കൂടുതൽ.
മിസ്റ്റർ ക്ലീൻ ജാവ
സമയംകിട്ടുമ്പോഴൊക്കെ കുളിച്ച് സുന്ദരികളും സുന്ദരന്മാരുമായി നടക്കാൻ ഇഷ്ടപ്പെടുന്ന കുഞ്ഞൻ പക്ഷികളാണ് ജാവ. അതുകൊണ്ടുതന്നെ ഇവയുടെ ദേഹത്ത് ഒരുനുള്ള് അഴുക്കുപോലും കാണാൻ സാധിക്കില്ല. ശരാശരി വില ജോഡിക്ക് 1,500 - 2,200 രൂപ.
ആഫ്രിക്കൻ ഗ്രേ പാരറ്റ്
നാലു വയസ്സുള്ള മനുഷ്യക്കുഞ്ഞിന്റെ അത്ര ബുദ്ധിയുള്ള തത്തയാണ് ആഫ്രിക്കൻ ഗ്രേ പാരറ്റ്. പാട്ടുപാടും, സംസാരിക്കും, മറ്റു മൃഗങ്ങളുടെ ശബ്ദം അനുകരിക്കും തുടങ്ങിയവയാണ് ഇവയുടെ പ്രത്യേകത. അതിനാൽത്തന്നെ വിലയും കൂടും. ശരാശരി വില 60,000 രൂപ.
ബഡ്ജീസ് അഥവാ, ലൗബേർഡ്സ്
കുട്ടികൾ പട്ടിയേയും പൂച്ചയേയും വളർത്തണമെന്ന് വാശിപിടിക്കുമ്പോൾ മൃഗങ്ങളോട് വലിയ താത്പര്യമില്ലാത്ത മാതാപിതാക്കളുടെ മനസ്സിൽ ആദ്യംവരുന്ന ഇനമാണ് ലൗബേർഡ്സ്. പെറ്റ്സ് വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പന ലൗബേർഡ്സിനാണ്. ശരിക്കും ഇവയെ ബഡ്ജീസ് എന്നാണ് പറയേണ്ടത്. ആഫ്രിക്കൻ ലൗ ബേർഡുകളാണ് യഥാർഥ ലൗബേർഡുകൾ എന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം.
കമ്പനികൾ ഇറക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളിൽ രണ്ടുപേർക്കും വ്യത്യസ്ത ഭക്ഷണമാണ് ഉള്ളത്. വളർത്താൻ എളുപ്പവും ലഭിക്കുന്ന മാനസിക ഉല്ലാസവുമാണ് ഇവയുടെ വിൽപ്പന ഉയർത്തുന്നത്.ഒരു ജോഡി ആഫ്രിക്കൻ ലൗബേർഡ്സിന് ശരാശരി 2,500-7,000 രൂപയുള്ളപ്പോൾ ബഡ്ജീസിന് ശരാശരി 350-500 രൂപയാണ് ഉള്ളത്.
ചെറുപ്പക്കാരുടെ ഇഗ്വാന
ചെറുപ്പക്കാർ ഇപ്പോൾ കൂടുതൽ വളർത്തുന്ന ജീവിയാണ് ഇഗ്വാന. ഓന്തിനെപ്പോലുള്ള ജീവിയാണിത്. എന്നാൽ, ഓന്തിനെപ്പോലെ നിറംമാറാനുള്ള കഴിവില്ല. നല്ലരീതിയിൽ മനുഷ്യരോട് ഇണങ്ങും. എന്നാൽ, ഇവയുടെ വാലിന്റെ അടിയേറ്റാൽ മനുഷ്യന്റെ കൈയുടെ എല്ലുവരെ പൊട്ടുമെന്നാണ് പറയുന്നത്. സസ്യഭുക്കായ ഇവയ്ക്ക് മത്തങ്ങ, ചെമ്പരത്തിയില തുടങ്ങിയവയാണ് ഇഷ്ടഭക്ഷണം. പല്ലില്ലാത്ത ജീവികൂടിയാണിത്. പച്ച, നീല, ചുവപ്പ് തുടങ്ങിയ നിറങ്ങളിൽ ഇവയെ ലഭിക്കും. 5,000 രൂപ മുതലാണ് വില.
സെലിബ്രിറ്റി പഗ്
ഡിമാൻഡുള്ള മറ്റൊരു ഇനമാണ് പഗ്. വോഡഫോൺ പരസ്യത്തിൽ ഇവ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇവയുടെ ജനപ്രീതി കുതിച്ചുയർന്നത്. കുട്ടികളോടൊക്കെ വേഗം ഇണങ്ങുന്ന ഇനമാണ് ഇത്. ശരാശരി വില 7,000 - 30,000 രൂപ.
സമ്പന്നരുടെ രോമക്കാർ
പട്ടികളിൽ രോമം കൂടുതലുള്ള ഇനങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. രോമമുള്ള പട്ടികളെ പരിപാലിക്കാൻ വിഷമമാണ്. അതിനാൽ സമ്പന്നവർഗത്തിൽപ്പെട്ടവരാണ് കൂടുതലായും ഇവയെ വാങ്ങുന്നത്. എല്ലാ ദിവസവും അതിന്റെ രോമം ചീകിയൊതുക്കണം. കാണാനുള്ള ഭംഗികൊണ്ട് മിക്ക സിനിമാനടിമാരുടെയും കൈയിലുള്ള ഇനമാണ് ഷിറ്റ്സുവും ലാസാപ്സോയും. 20,000 മുതലാണ് രണ്ടിനങ്ങളുടെയും വില.
ബുദ്ധിയുള്ള ലാബ്രഡോർ
പരിശീലിപ്പിച്ചെടുത്താൽ വീട്ടിൽ വളർത്താൻ അനുയോജ്യമായ ഇനങ്ങളിൽ ഒന്നാണ് ലാബ്രഡോർ റിട്രീവർ പട്ടികൾ. ഇവയുടെ സവിശേഷബുദ്ധിയും കഴിവും കാരണം പോലീസ് നായ്ക്കളിൽ കൂടുതലും ഈ വർഗത്തിൽപ്പെട്ടതാണ്. എന്നാൽ, ഇവയെ നല്ലരീതിയിൽ പരിശീലിപ്പിച്ചെടുക്കണമെന്നത് ഉടമസ്ഥന്റെ ബാധ്യതയാണ്. 6,500 രൂപയ്ക്കു മുതൽ ഇവയെ ലഭിക്കുമെങ്കിലും പെഡിഗ്രി അനുസരിച്ച് വില ഉയരും. ചാമ്പ്യൻ പട്ടിയുടെ കുഞ്ഞിന് ലക്ഷത്തിന് മുകളിൽ വിലയുണ്ട്.
പോമറേനിയൻ ഇഷ്ടം
പട്ടികളിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് പോമറേനിയൻ പട്ടികൾക്കാണ്. വീടിനകത്ത് വളർത്തുന്ന ഇനമാണ് ഇത്. കാണാനുള്ള ഭംഗിയാണ് ഇവയുടെ ഡിമാൻഡ് കൂട്ടുന്നത്. കൂടാതെ, യജമാനനോടുള്ള സ്നേഹവും. ശരാശരി വില 4,000 - 5,500 രൂപ.
ഉറക്കക്കാരൻ ഹാംസ്റ്റെർ
കണ്ടാൽ എലിയെപ്പോലെ ഇരിക്കുമെങ്കിലും അണ്ണാന്റെ വർഗത്തിൽപ്പെട്ട ജീവിയാണ് സിറിയൻ ഹാംസ്റ്റെർ. അണ്ണാനെപ്പോലെ നമ്മുടെ ദേഹത്തൊക്കെ കയറിനടക്കാൻ ഇഷ്ടപ്പെടുന്ന ജീവിയാണിത്. രാവിലെ മുതൽ സന്ധ്യവരെ ഉറക്കമാണ് കക്ഷിയുടെ പ്രധാന ഹോബി. രാത്രികാലങ്ങളിലാണ് ഓട്ടവും ചാട്ടവുമെല്ലാം. 6,000 രൂപയാണ് ശരാശരി വില.
ക്യൂട്ട് പേർഷ്യൻ പൂച്ച
പൂച്ചകളിൽ താരമാണ് പേർഷ്യൻ പൂച്ച. കാണാനുള്ള ഭംഗിയാണ് ഇവയുടെ സവിശേഷത. രോമം നല്ലരീതിയിൽ ഉള്ളതുകൊണ്ടുതന്നെ ചൂട് ഇതിന് പറ്റില്ല. ചൂടുകൂടിയാൽ രോമം കൊഴിയും. അതിനാൽത്തന്നെ എ.സി. വേണം ഇവയ്ക്ക്. പൂച്ച എന്ന് പേരുണ്ടെങ്കിലും എലിയെ പിടിക്കാനൊന്നും ഇവയ്ക്ക് അറിയില്ല. ശരാശരി 6,000 രൂപ മുതലാണ് ഇവയുടെ വില.
Content Highlights:Most popular and least popular pets in india