വീട്ടിൽ ഏതു കാലത്തും പയർ കൃഷി ചെയ്യാം. അടുക്കളത്തോട്ടത്തിൽ ചാക്ക്, ചട്ടി, ഗ്രോബാഗ് എന്നിവയിലോ തറയിലോ വിത്ത് പാകാം. രണ്ടു ഭാഗം മണ്ണ്, ഒരു ഭാഗം ട്രൈക്കോഡെർമ ചേർത്ത ചാണകം, ഒരു ഭാഗം മണൽ, ഒരു ഭാഗം ചകിരിച്ചോർ എന്നിവ തുല്യ അളവിൽ ചേർത്ത് തയ്യാറാക്കിയ നടീൽ മിശ്രിതം നിറച്ച് വിത്ത് പാകാം. കൃഷി നിലത്തെങ്കിൽ മണ്ണിളക്കി ഒരുക്കി 25 സെ.മീ. അകലത്തിൽ കമ്പു കൊണ്ട് ചെറിയ കുഴിയുണ്ടാക്കി വിത്ത് പാകി മീതെ നേരിയ കനത്തിൽ മണ്ണിട്ട് മൂടണം.
വിത്തുകൾ നടുന്നതിനു ആറു മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുത്താൽ വേഗം മുള പൊട്ടും. ഗ്രോബാഗിൽ രണ്ടുവിത്ത് വീതം പാകിയാൽ മതി. വള്ളിപ്പയറാണ് നട്ടതെങ്കിൽ പടരാൻ സൗകര്യം ചെയ്യണം. പടരാൻ തുടങ്ങുന്ന പയറിനു മുട്ടമിശ്രിതം, ചാണകം, കോഴിവളം, മണ്ണിരകമ്പോസ്റ്റ് തുടങ്ങിയവ നല്ലതാണ്.
വിത്തിട്ട് ആദ്യ സമയത്തു ചെടിയൊന്നിന് 25 ഗ്രാം കുമ്മായം ചെടികളുടെ ചുവട്ടിൽ തട്ടാതെ ചുറ്റും വിതറി യോജിപ്പിക്കുന്നത് നല്ലതാണ്. വളർച്ച നോക്കി ഒരു മാസത്തിനു ശേഷം ഉണക്കിപൊടിച്ച പിണ്ണാക്കും ചാരവും ചെടികളുടെ ചുറ്റുംവിതറി മണ്ണ് കയറ്റാം. കുറ്റിപ്പയറാണ് കൃഷി ചെയ്യുന്നതെങ്കിൽ പടരാൻ സൗകര്യം വേണ്ട. ഭാഗ്യലക്ഷ്മി കുറ്റിപയറാണ്. അനശ്വര, കനകമണി എന്നിവ അധികം പടരാത്ത ഇനങ്ങളും.
പാവലും തറയിലും ഗ്രോബാഗിലും കൃഷി ചെയ്യാം. രണ്ടമീറ്റർ അകലത്തിൽ ഒന്നര അടി സമചതുരത്തിൽ താഴ്ചയിൽ കുഴിയെടുക്കണം. 100 ഗ്രാം കുമ്മായപ്പൊടിക്ക് പുറമേ ഇതിൽ 50 ഗ്രാം വീതം എല്ലുപൊടി, ചാരം എന്നിവയും മേൽമണ്ണും ചേർത്ത് കുഴിയുടെ മുക്കാൽ ഭാഗം നിറക്കുക. വിത്ത് സ്യൂഡോമോണസ് ലായനിയിൽ കുതിർത്തശേഷം നട്ടാൽ വേഗം മുളയ്ക്കും. ചെടികൾ വള്ളി വീശുന്നതിനു മുമ്പ് പടരാൻ സൗകര്യം ചെയ്യണം.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: How to grow Bitter Fruit and Peas at home