തളിരിടാൻ വെമ്പിനിൽക്കുന്ന ടൺകണക്കിന് വിത്തുകളുണ്ട് തൃശ്ശൂർ ശക്തൻനഗറിലെ അബാർഡ് സെന്ററിൽ. കൂടാതെ മണ്ണുതേടുന്ന വിവിധയിനം തൈകളും. പ്രധാനമായും ഒമ്പതിനങ്ങളിലുള്ള വിത്തുകളാണിവിടെ.
ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, മാങ്ങായിഞ്ചി എന്നിവയെല്ലാം ഇതിൽപ്പെടുന്നു. കസ്തൂരിമഞ്ഞളും സാദാമഞ്ഞളും ഇവിടെ കിട്ടും. ഇത്തവണ രണ്ടുടൺ ചേനവിത്താണ് ഇറക്കിയിരിക്കുന്നത്. ഇങ്ങനെ ഓരോ ഇനത്തിന്റെയും നൂറും അമ്പതുംകിലോ വിത്തുകൾ ഇവിടെയുണ്ട്.
കർഷകക്കൂട്ടായ്മകളിൽനിന്നാണ് അബാർഡ് വിൽപ്പനയ്ക്കുള്ള വിത്തുകൾ ശേഖരിക്കുന്നത്. പ്രധാനമായും നാലുകൂട്ടായ്മകളാണുള്ളത്. അബാർഡും കർഷകക്കൂട്ടായ്മകളും ചേർന്നാണ് വില നിശ്ചയിക്കുന്നതും. 12 വർഷമായി ഇവിടെ കുംഭവിത്തുമേള നടക്കുന്നുണ്ട്.
അബാർഡ് സെന്ററിൽ വിൽപ്പനയ്ക്കുള്ള തൈകൾ.
വിവിധതരം തൈകളുമുണ്ട്. വാഴ, തെങ്ങ്, മാവ്, പ്ലാവ് എന്നിവയുടെയെല്ലാം തൈകൾ സ്ഥിരമായി ഇവിടെ ലഭിക്കും. പച്ചക്കറിവിത്തുകളും ലഭിക്കും. കൂടാതെ കൃഷിയുപകരണങ്ങളുമുണ്ട്.
ഡോ. പത്തിയൂർ ഗോപിനാഥ്, കെ.യു. പ്രിയ, സുനിതാ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അബാർഡ് സെന്റർ പ്രവർത്തിക്കുന്നത്. മാർച്ച് അഞ്ച്വരെ തുടരും.
Content Highlights:Seed festival at Thrissur