Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

രണ്ടാള്‍ ഉയരത്തില്‍ വളരും, ഏതുകാലത്തും കായ്ക്കും: ഇത് മരവെണ്ടരണ്ടാള്‍ ഉയരത്തില്‍ വളരും, ഏതുകാലത്തും കായ്ക്കും: ഇത് മരവെണ്ട

$
0
0
രണ്ടാൾ ഉയരത്തിൽ വളരുന്നതാണ് മരവെണ്ട. ഇല്ലാതായിക്കൊണ്ടിരിക്കുന്ന നാടൻ വെണ്ടയിനങ്ങളിലൊന്നാണിത്. കുറച്ചുതൈകൾ വീട്ടിൽ വളർത്തിയാൽ ഏതുകാലത്തും കായ്കൾ പറിക്കാം. പൂത്തുതുടങ്ങിയാൽ നാലുവർഷത്തോളം തുടർച്ചയായി വെണ്ടയ്ക്ക കിട്ടും.

മൂത്താൽ സാധാരണ വെണ്ടയെക്കാൾ ഉറപ്പുണ്ടാകുമെന്നതുകൊണ്ട് കായ്കൾ ഇളംപ്രായത്തിൽ പറിച്ചെടുക്കണം. ചുവപ്പുകലർന്ന നിറമാണിതിന്. വിത്തു നട്ട് സാധാരണ വെണ്ട നടുംപോലെ നടാം. ജൈവവളങ്ങളിട്ടാൽ ഇഷ്ടംപോലെ കായ്കളുണ്ടാകും. മഴയില്ലാത്ത സീസണിൽ നന്നായി നനയ്ക്കണം.

ചെടിയുടെ വളർച്ച മുരടിക്കുമ്പോൾ വെട്ടിക്കൊടുത്താൽ പുതിയ കമ്പുകൾപൊട്ടി അതിലും വെണ്ടയുണ്ടാവും. മന്ത്രി തോമസ് ഐസക് മരവെണ്ടയെപ്പറ്റി അടുത്തിടെ ഫെയ്സ് ബുക്കിൽ കുറിച്ചിരുന്നു. പനവല്ലിയിലെ തണലിന്റെ അഗ്രോ ഇക്കോളജി സെന്ററിൽ പത്തടിയിലേറെ നീളത്തിൽ വളർന്നുനിൽക്കുന്ന മരവെണ്ടയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. വിവരങ്ങൾക്ക്: 9747908259.

Content Highlights:An Okra(commonly known as ladies fingers) Variety for Your Kitchen Garden

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>