വെള്ളായണി കാർഷിക കോളേജിൽ മഞ്ഞപൂക്കൾ പൂത്തുതളിർത്തു. വർഷത്തിലൊരിക്കൽ സാധാരണ മാർച്ച് മാസത്തിൽ മാത്രം പൂവിടാറുള്ള ക്യാറ്റ്സ് ക്ലാ ക്രീപർ എന്നറിയപ്പെടുന്ന പൂക്കൾ കാർഷിക കോളേജ് മുറ്റത്തു കാഴ്ചയ്ക്കു വസന്തമൊരുക്കിയിരിക്കുകയാണ്. മഞ്ഞുകാലം കഴിഞ്ഞ് വേനൽ കടുത്തുതുടങ്ങുന്ന മാർച്ച് മാസത്തിലാണ് അപൂർവമായി മാത്രം കാണുന്ന മഞ്ഞപ്പൂക്കൾ വിടരുന്നത്.
മരങ്ങളിലും മറ്റ് പ്രതലങ്ങളിലും പടർന്നുകയറി വള്ളികളിലാണ് പൂവിടുന്നത്. തെക്കൻ അമേരിക്കയാണ് ഈ ചെടിയുടെ ജന്മദേശം. കോളേജ് മുറ്റത്തെ നാല് മഹാഗണി മരത്തിലും ഒരു കാറ്റാടി മരത്തിലും പടർന്നുനിൽക്കുന്ന പൂക്കൾ സൂര്യരശ്മികളേൾക്കുമ്പോൾ സുവർണശോഭയിലാകും. ഒരു മരത്തിൽനിന്നു വേരുകളിലൂടെ അടുത്ത മരത്തിലേക്കു കയറി പറ്റുന്ന ക്യാറ്റ്സ് ക്ലാ ക്രീപറിന്റെ പൂക്കൾക്ക് രണ്ടുദിവസത്തെ ആയുസ് മാത്രമേയുള്ളൂ.
പൂക്കൾ കൊഴിഞ്ഞുപോയാലും ഇതിന്റെ ഇലകൾ തണൽ വിരിച്ചുനിൽക്കും. മഹാഗണിയിൽ പൂവിടുമ്പോഴാണ് ഈ പൂക്കളെ കാണാൻ ചന്തം. വേനലിൽ മഹാഗണിയുടെ ഇലകൾ കൊഴിയുമ്പോഴാണ് വള്ളികളിൽ പടർന്ന ഈ പൂക്കളുടെ ഭംഗി കൂടുതൽ ആസ്വാദിക്കാനാകുന്നത്. പച്ച ഇലയും മഞ്ഞ പൂക്കളും ഇടകലർന്നു നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. വള്ളികൾ മരത്തിൽ പൂർണമായും പടർന്നുകഴിഞ്ഞാൽ മാത്രമേ പൂ വിരിയൂ. അതിനു വർഷങ്ങളെടുക്കുമെന്ന് കോളേജിലെ പൂന്തോട്ടത്തിന്റെ സൂക്ഷിപ്പുകാരൻ ഷാജി പറഞ്ഞു.
കോളേജിൽ രണ്ടുദിവസം മുമ്പാണ് പൂക്കൾ വിരിഞ്ഞുതുടങ്ങിയത്. ഓരോ മരത്തിലും വ്യത്യസ്ത സമയങ്ങളിലായതിനാൽ ചില മരങ്ങളിൽ പടർന്ന ഈ പൂക്കൾ രണ്ടുദിവസം കഴിഞ്ഞയുടൻ മുഴുവൻ കൊഴിഞ്ഞു താഴെ വീഴും. ഇത്തവണ കൊറോണ ഭീഷണിയിൽ കോളേജ് അടച്ചിരിക്കുന്നതിനാൽ മഞ്ഞപ്പൂക്കളുടെ ഭംഗിയാസ്വദിക്കാൻ വിദ്യാർഥികളില്ല.
Content Highlights:Cats Claw Creeper blossomed at Vellayani Agricultural College