Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പ്ലാവിലെ താരം റോയല്‍ റെഡ് ജാക്ക് പ്ലാവിലെ താരം റോയല്‍ റെഡ് ജാക്ക്

$
0
0
പ്ലാവിനങ്ങളിലെ താരമാണ് റോയൽ റെഡ് ജാക്ക് . കോട്ടയം ജില്ലയിലെ പാമ്പാടിക്കടുത്ത ഗ്രാമത്തിലെ ഒരു തോട്ടത്തിലെ നാടൻ വരിക്കയാണ് പെരുമ നേടുന്നത്. ചുളകൾക്ക് കടും ചുവപ്പ് നിറം, തേൻ മധുരം, ആരേയും ആകർഷിക്കുന്ന സുഗന്ധം എന്നിവയാണ് റോയൽ റെഡ് ജാക്കിനെ വ്യത്യസ്തമാക്കുന്നത്. സമൃദ്ധമായി ചക്കകൾ വിളയും. ഉരുളൻ ചക്കകൾക്ക് പത്തു കിലോയോളം തൂക്കം വെക്കും. നിറയെ വലിയ ചുളകളുമുണ്ടാകും. മഴക്കാലത്തിന് മുമ്പ് ചക്കകൾ വിളഞ്ഞ് പാകമാകും.

വർഷങ്ങളായി കാടുപിടിച്ചു കിടന്ന സ്ഥലം പുതിയ ഉടമ വാങ്ങി വൃത്തിയാക്കിയെടുത്തപ്പോളാണ് പ്ലാവിന്റെ ഈ രാജ്ഞിയെ കണ്ടത്. ഇരുപതോളം വർഷം പ്രായമുള്ള ഈ പ്ലാവ് കോട്ടയത്തെ പെരുമയേറിയ പഴയ കാല വാകത്താനം വരിക്കയുടെ ഇനത്തിലുള്ളതാണ് എന്നു കരുതുന്നു. സ്ഥലം ഉടമയായ കർഷകൻ ജൈവവളങ്ങൾ നൽകി റോയൽ റെഡ് വരിക്കയെ സംരക്ഷിക്കുന്നു.

ഇവയുടെ ബഡ് തൈകൾ തയ്യാറാക്കി കർഷകർക്ക് നൽകാൻ പദ്ധതിയുണ്ട്. വിവിധ പ്ലാവുകളുടെ ചക്കക്കുരു കുടകളിൽ കിളിർപ്പിച്ചെടുക്കുന്നു. ഈ തൈകളിൽ റോയൽ റെഡ് വരിക്കയുടെ ശാഖകളിൽ നിന്നു ശേഖരിക്കുന്ന മുകുളങ്ങൾ ഒട്ടിച്ചെടുക്കുന്നു. മൂന്നു നാലു മാസങ്ങൾ കൊണ്ട് ബഡ് തൈകൾ തോട്ടത്തിൽ നട്ടു വളർത്താൻ പാകമാകും.

മിതമായി സൂര്യപ്രകാശം ലഭിക്കുന്ന വെള്ളക്കെട്ടില്ലാത്ത സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. ജൈവ വളങ്ങൾ ചേർത്തെടുത്ത വലിയ തടങ്ങളിൽ ബഡ്തൈകൾ നട്ടുവളർത്താം. പ്ലാവ് മരങ്ങൾ പടർന്ന് വളരാൻ വർഷത്തിലൊരിക്കൽ മുകളിലേക്ക് വളരുന്ന ശാഖാഗ്രങ്ങൾ മുറിച്ചുനീക്കണം. മഴക്കാലാരംഭത്തിൽ ജൈവ വളങ്ങൾ ചുറ്റും നൽകണം.

മൂന്നു നാലു വർഷം കൊണ്ട് റോയൽ റെഡ് വരിക്കപ്ലാവ് കായ്ക്കും. വീട്ടുവളപ്പുകളിലും തോട്ടമായും വളർത്താൻ അനുയോജ്യമാണ് ഈ നാടൻ വരിക്കപ്ലാവ്.

ഫോൺ:9495234232

Content Highlights: Royal red jackfruit



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>