മഴ തുടങ്ങുന്നതിന് മുന്നേ റെയിൻഗാർഡ് ചെയ്യാൻ സാധിക്കാതിരുന്നവർക്ക് ഇപ്പോൾ ഇടയ്ക്ക് കിട്ടുന്ന തെളിച്ചമുള്ള ദിവസങ്ങളിൽ റെയിൻഗാർഡു ചെയ്യാം. മരം നന്നായി ഉണങ്ങിയിരുന്നാൽ മാത്രമേ പശ മരത്തിൽ നന്നായി പറ്റിപ്പിടിച്ച് റെയിൻഗാർഡിന് ചോർച്ച ഇല്ലാതിരിക്കുകയുള്ളൂ. മഴക്കാലത്ത് റെയിൻഗാർഡ് ചെയ്യാതെ ഇടയ്ക്ക് മഴയില്ലാത്ത ദിവസങ്ങളിൽ കൃത്യമായ ഇടവേളകൾ പാലിക്കാതെ ടാപ്പുചെയ്യുന്നത് ഒട്ടും ആദായകരമല്ല.
ടാപ്പുചെയ്യുമ്പോൾ ശ്രദ്ധിക്കാം
കൃത്യമായ ഇടവേളകളിൽ ടാപ്പു ചെയ്യുക. അതിരാവിലെ മഴയാണെങ്കിൽ കുറച്ചു വൈകിയാണെങ്കിലും അന്നുതന്നെ ടാപ്പുചെയ്യാൻ ശ്രമിക്കുക.
മഴക്കാലത്ത് ടാപ്പുചെയ്യുമ്പോൾ പട്ടചീയൽരോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഇതു തടയാൻ മരങ്ങളുടെ വെട്ടുപട്ട ആഴ്ചയിലൊരിക്കൽ 0.375 ശതമാനം വീര്യമുള്ള മാംഗോസെബ് (ഇൻഡോഫിൽ എം. 45 എന്ന കുമിൾനാശിനി 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ) ഉപയോഗിച്ച് കഴുകണം. ചകിരി (തൊണ്ട്) കൊണ്ടുള്ള ഒരു ബ്രഷുപയോഗിച്ച് കഴുകിയാൽമതി. ടാപ്പുചെയ്യുന്നതിന്റെ പിറ്റേദിവസം വേണം പട്ട കഴുകാൻ.
മഴയില്ലാത്തദിവസങ്ങളിൽ ടാപ്പിങ് സമയത്ത് ഉയർത്തിവെയ്ക്കുന്ന പോളിത്തീൻ റെയിൻഗാർഡ് ടാപ്പിങ്ങിനുശേഷം പാലെടുത്ത് കഴിയുന്നതുവരെ ഉയർത്തിത്തന്നെ വെച്ചിരുന്നാൽ കാറ്റടിച്ചു വെട്ടുപട്ടയിലെ ഈർപ്പം ഉണങ്ങിക്കിട്ടും.
മഴക്കാലത്ത് ചിലതോട്ടങ്ങളിൽ ശേഖരിക്കുന്ന ബക്കറ്റിൽ വെച്ചുതന്നെ റബ്ബർപാൽ തരിച്ചുപോകുന്നതായി കാണാറുണ്ട്. ഇതൊഴിവാക്കാൻ സോഡിയം സൾഫൈറ്റ് എന്ന രാസവസ്തു ചേർത്തുകൊടുത്താൽ മതി. പത്തുലിറ്റർ പാലിന് അഞ്ചുഗ്രാം സോഡിയം സൾഫൈറ്റ് 100 മില്ലി ലിറ്റർ വെള്ളത്തിൽ കലർത്തിയത് ചേർത്താൽ മതിയാകും.
വിവരങ്ങൾക്ക് റബ്ബർബോർഡ് കോൾസെന്ററിൽ വിളിക്കാം: 0481 2576622.
Content Highlights:Rubber tapping during rainy season, Rubber Tapping Rainguard