കേരളത്തിൽ അപൂർവമായിമാത്രം കാണപ്പെടുന്ന ജെയ്ഡ് വൈൻ ചെടി ഇടുക്കി, തൊടുപുഴയിൽ പൂത്തു. തൊടുപുഴ-ഇടുക്കി റോഡിൽ മംഗലത്ത് പുന്നൂസ് ജേക്കബിന്റെ വീട്ടുമുറ്റത്താണ് ജെയ്ഡ് വൈൻ ചെടി പൂത്തുകിടക്കുന്നത്. കേരളത്തിലെ കാലാവസ്ഥയിൽ ചെടി വളരുമെങ്കിലും സമൃദ്ധമായി പൂക്കുന്നത് അപൂർവമാണ്.
മികച്ച അലങ്കാര സസ്യമാണ് ജെയ്ഡ് വൈൻ. തണുപ്പ് കൂടുതലുള്ള സ്ഥലങ്ങളിൽമാത്രം വളരുന്ന ഇതിന്റെ ജന്മദേശം ഫിലിപ്പീൻസാണ്. അവിടത്തെ ഉഷ്ണമേഖലാ കാടുകളിൽ കണ്ടുവരുന്ന ജെയ്ഡ്വൈൻ രണ്ട് നിറങ്ങളിലാണ് ഉണ്ടാകുക. തിളങ്ങുന്ന സമുദ്രനീലയും തീക്കനലിന്റെ നിറവും. നീല വ്യാപകമാണ്, ചുവപ്പ് അപൂർവവും. തീ മഴ പെയ്തിറങ്ങും പോലെയെന്നാണ് ചുവന്ന പൂക്കൾ നിറഞ്ഞു പൂക്കുന്ന ജെയ്ഡ് വൈനെ വിശേഷിപ്പിക്കുന്നത്.
വർഷത്തിൽ ഒരു തവണമാത്രം പൂക്കുന്ന, അപൂർവമായിമാത്രം കാണപ്പെടുന്ന ഇതിന്റെ തൈ വയനാട് അമ്പലവയലിൽനിന്നു നാല് വർഷം മുൻപ് കൊണ്ടുവന്നതാണ്. കേരളത്തിൽ ഇത് അപൂർവമാണെങ്കിലും ചെടിയുടെ തൈകൾ വിദേശത്തുനിന്നോ കാർഷിക ഗവേഷണശാലകളിൽനിന്നോ എത്തിച്ച് ചിലർ ഇത് വീടുകളിൽ നട്ടുപിടിപ്പിക്കുകയും പൂക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: Jade vine creeper bloomed in Thodupuzha