Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ചക്കക്കുരു മുളച്ചപ്പോള്‍ വെള്ളപ്ലാവ്ചക്കക്കുരു മുളച്ചപ്പോള്‍ വെള്ളപ്ലാവ്

$
0
0
ചക്കക്കുരുവിൽനിന്ന് മുളച്ചുപൊന്തിയത് വെള്ളപ്ലാവ്. ഇലയും തണ്ടും എല്ലാം വെള്ളയായിട്ടാണ് ഈ വരിക്കപ്ലാവ് മുളച്ചത്. കൈപ്പറമ്പ് കണ്ടിരുത്തി ജിഗീഷിന്റെ വീട്ടിലാണ് പ്ലാവിൻതൈ. വരിക്കച്ചക്കയുടെ ഇരുപതോളം കുരുക്കൾ വീട്ടുകാർ മുളപ്പിക്കാൻ വെച്ചിരുന്നു. മുളച്ചു വന്ന തൈകളിൽ ഒന്നാണ് വെള്ള നിറത്തിൽ കണ്ടെത്തിയത്.

ആൽബിനോ മ്യൂട്ടിനിസം എന്ന പ്രതിഭാസമാണിതെന്ന് മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസർ ആൻഡ് ഹെഡ് ഡോ. ലത അഭിപ്രായപ്പെട്ടു. ഹരിതകം കുറഞ്ഞ അവസ്ഥയാണിത്. ഈ അത്യപൂർവ പ്ലാവിൻതൈയുടെ ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കുന്നതിന് കാർഷിക സർവകലാശാല ഗവേഷണ വിഭാഗവുമായി ബന്ധപ്പെട്ടതായി തോളൂർ കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് ഇ.ബി. ലുധീഷ് പറഞ്ഞു.

Content highlights: Agriculture News, jackfruit plant




Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>