Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ഹരിത കഷായവും ഗോമൂത്ര കീടനാശിനിയും; വരുന്നു, കൃഷിയിലേക്ക് 'വൃക്ഷായുര്‍വേദ'ത്തിന്റെ വരം ഹരിത കഷായവും ഗോമൂത്ര കീടനാശിനിയും; വരുന്നു, കൃഷിയിലേക്ക് 'വൃക്ഷായുര്‍വേദ'ത്തിന്റെ വരം

$
0
0
വൃക്ഷായുർവേദത്തിന്റെ അറിവുകൾ കാർഷിക ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ് ഒരുകൂട്ടം കർഷകർ. വൃക്ഷായുർവേദം എന്ന പ്രാചീന വിജ്ഞാന മേഖലയിലെ അറിവുകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പും.

കോലഞ്ചേരിക്കടുത്ത് ഐക്കരനാട് കൃഷിഭവന്റെ കീഴിൽ ഇതിനുള്ള പരിശ്രമം പുരോഗമിക്കുന്നു. ജൈവകൃഷി കൂടുതൽ മെച്ചപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്. മൂന്നര ഏക്കർ സ്ഥലം ഇത്തരത്തിൽ കൃഷി ചെയ്യുന്നുണ്ട്. പഠനത്തിനായി ശേഷിക്കുന്ന രണ്ടേക്കറിൽ അല്ലാതെയും.

വൃക്ഷായുർവേദവും കൃഷിയും

അർത്ഥശാസ്ത്രത്തിൽ പരാമർശിക്കുന്ന സസ്യവിജ്ഞാനശാഖയാണ് വൃക്ഷായുർവേദം. കേരളത്തിൽ ഏഷ്യൻ അഗ്രി ഹിസ്റ്ററി ഫൗണ്ടേഷന്റെ ചാപ്റ്റർ 2019-ൽ കണ്ണൂരിൽ സ്ഥാപിച്ചതോടെയാണ് ഈ പുരാതന ജ്ഞാനമേഖലയിലെ അറിവുകൾ നമ്മിലേക്ക് തിരികെയെത്തുന്നത്. കണ്ണൂരിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിങ്) സി.വി. ജിതേഷിന്റെ നേതൃത്വത്തിൽ വൃക്ഷായുർവേദത്തിലെ കാർഷിക അറിവുകൾ ഉപയോഗപ്പെടുത്തുന്നു.

സർക്കാർ ചെയ്യാൻപോകുന്നത്

വൃക്ഷായുർവേദത്തിലെ അറിവുകൾ ഉത്തമ കാർഷികമുറകളിൽ പ്രയോജനപ്പെടുത്തുന്നതിനായി പ്രത്യേക ക്ലാസുകളും പരിശീലനങ്ങളും നൽകാനുള്ള ആലോചനയുണ്ട്.

സർവകലാശാലകളിലും വിള ഗവേഷണ കേന്ദ്രങ്ങളിലും ഇതിന് പ്രത്യേകം പരീക്ഷണ കൃഷിയിടങ്ങൾ സജ്ജമാക്കാനും ശ്രമമുണ്ട്. അടുത്ത വർഷത്തോടെ ഇത് കൂടുതൽ ഊർജിതമാക്കും.

ഹരിത കഷായവും ചെമ്പുപാത്ര ഗോമൂത്ര കീടനാശിനിയും

നല്ല വിളവു നൽകി കർഷകരെ രക്ഷിക്കുന്ന വളവും കീടനാശിനികളും ഉപഭോക്താവിനെ സംബന്ധിച്ച് വില്ലൻമാരാണ്. ഇവിടെയാണ് വൃക്ഷായുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന ഹരിത കഷായത്തിന്റെയും കീടനാശിനിയുടെയും പ്രാധാന്യം.

പച്ചിലകളും ശർക്കരയും മറ്റുമുപയോഗിച്ചുള്ള കഷായവും ഗോമൂത്രം കൊണ്ടുള്ള കീടനാശിനിയും ഏറെ ഫലപ്രദമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു ഐക്കരനാടിലെയും ആവോലിയിലേയും കർഷകർ.

Content Highlights: A Group of farmers to utilize the knowledge of Vrikshayurveda

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>