Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

തെങ്ങിലുമുണ്ട് ഏറ്റവും പൊക്കക്കാരനും സ്ത്രീത്വമുള്ളവളും തെങ്ങിലുമുണ്ട് ഏറ്റവും പൊക്കക്കാരനും സ്ത്രീത്വമുള്ളവളും

$
0
0
ലഭ്യമായ ചരിത്രരേഖകൾ പ്രകാരം തെങ്ങ് ഒരു അതിപുരാതന കാർഷികവിളയാണെന്നു പറയാം. ഇന്ത്യയിൽ നിന്നും ന്യൂസിലാന്റിൽ നിന്നും ലഭിച്ച തെങ്ങിന്റേതെന്നു കരുതുന്ന ഫോസിലുകൾക്ക് ലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ടെന്ന കാര്യം കാർഷിക വിള എന്നതിനപ്പുറം ഒരു ആദിമ സസ്യമെന്ന നിലയിലുള്ള തെങ്ങിന്റെ അസ്തിത്വത്തിലേക്ക് വിരൽ ചൂണ്ടുന്നു.

തെങ്ങിന്റെ ജന്മദേശത്തെ ചൊല്ലി ഇപ്പോഴും തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും പടിഞ്ഞാറ് മലേഷ്യ മുതൽ കിഴക്ക് പാപ്പുവാ-ന്യൂഗിനി വരെ നീണ്ടുകിടക്കുന്ന പോളിനേഷ്യൻ പ്രദേശമാണെന്നതാണ് ഏറെക്കുറേ സ്ഥിരികരിക്കപ്പെട്ട വാദം. ഇതിനൊരു മുഖ്യകാരണമെന്തെന്നോ? തെങ്ങിനെ ആക്രമിക്കുന്ന കീടങ്ങളിൽ 90% പേരും ഈ പ്രദേശത്തുകാരാണത്രേ.




തസ്ക്കര ഞണ്ട്

മെലനേഷ്യക്കാരനായ ഒരു ഞണ്ട്, പേര് തസ്ക്കര ഞണ്ട് (Robber crab).( Birgus ltaro) ഇവന് തെങ്ങുമായുള്ളത് ജന്മാന്തരബന്ധം. ഈ ഞണ്ടിന്റെ ശരീരത്തിലെ കൊഴുപ്പിന് വെളിച്ചെണ്ണയുടെ അതേ രാസഘടനയാണത്രേ.
പോളിനേഷ്യയാകാം തെങ്ങിന്റെ ജന്മദേശമെന്ന് സൂചിപ്പിച്ചല്ലോ. അവിടെ നിന്നും കടൽ സഞ്ചാരത്തിനുള്ള തേങ്ങയുടെ പ്രാവീണ്യത്തിലൂടെയാകാം, തനിക്ക് പ്രിയപ്പെട്ട ഉഷ്ണമേഖലാപ്രദേശങ്ങളിലൊക്കെ തെങ്ങ് എത്തപ്പെട്ടത്. 110 ദിവസം വരെ തന്റെ മുളശേഷി നഷ്ടപ്പെടാതെ കടൽവെള്ളത്തിലൂടെ പൊങ്ങിത്തുടിക്കുവാൻ തേങ്ങയ്ക്കാകുമത്രെ. ഒഴുക്കുഗതി അനുകൂലമെങ്കിൽ ഇത്രയും ദിവസങ്ങൾ കൊണ്ട് അത് 3000 മൈൽ കടൽയാത്ര നടത്തിയിരിക്കും. അല്ലെങ്കിലും കടൽത്തീരങ്ങൾ തന്നെയാണല്ലോ തെങ്ങിന്ഏറെ പ്രിയം.
നമ്മുടെ നാടൻ തെങ്ങായ പശ്ചിമതീര നെടിയ ഇനം (West cost tall) പോലെ ആഫ്രിയ്ക്കയിലുമുണ്ട് ഒരു പശ്ചിമ ആഫ്രിക്കൻ നെടിയ തെങ്ങിനം. പക്ഷെ നമ്മുടെ നാടൻ തെങ്ങിനോളം മെച്ചമല്ല ഇത്. നല്ല അകക്കാമ്പുണ്ടെങ്കിലും ഇതിന്റെ തേങ്ങയുടെ മദ്ധ്യഭാഗത്തായി ഒരു വലിയ വെട്ടുള്ളതിനാൽ (Groove) പൊതിച്ചെടുക്കുക വലിയ പ്രയാസം.
സീഷെൽസിലെ നാടൻ തെങ്ങിലെ തേങ്ങയിൽ നിന്നാണ് ഏറ്റവുമധികം എണ്ണ കിട്ടുന്നത്. ഈ തേങ്ങ നീണ്ട്, വലിപ്പംകുറഞ്ഞതാണ്. തീരെ കനം കുറഞ്ഞ തൊണ്ടാണ് തായ് ലാന്റിലെ നാടൻ തേങ്ങയ്ക്ക്. ഇതിന്റെ വെളിച്ചെണ്ണ ഏറെ ഗുണമേന്മയുള്ളതാണ്.
നമ്മുടെ കാപ്പാടൻ തെങ്ങ് ഗുണമേന്മയുള്ള കൊപ്രയുടെ കാര്യത്തിൽ ഏറെ മുമ്പനത്രേ. ഫിലിപ്പിൻസിലെ സാൻ റാമനാണ് ഏറ്റവും ഉയരമുള്ള തെങ്ങും ഒപ്പം വലിപ്പമുള്ള തേങ്ങ ഉണ്ടാവുന്നതും.
മധ്യഅമേരിക്കയിലെ സാൻബാർസ് എന്ന തെങ്ങിനം ഏറെ പൊക്കക്കാരനെങ്കിലും ഇതിന് കൊടുങ്കാറ്റുകളെപ്പോലും അതിജീവിക്കാനുള്ള കരുത്തുണ്ടത്രേ. കനം തീരെ കുറഞ്ഞ ചിരട്ട,കാമ്പിനെ അപേക്ഷിച്ച് കൂടിയ വെള്ളത്തിന്റെ അളവ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്..
സ്ത്രീത്വം കൂടിയ തെങ്ങിനമാണ് സ്പൈക്കേറ്റ. ആൺപൂക്കളെക്കാൾ കൂടുതൽ പെൺപൂക്കൾ ഉണ്ടാകുന്ന ഈ തെങ്ങിന്, പൂങ്കുലകൾക്ക് ശാഖകളില്ല എന്ന പ്രത്യേകത കൂടിയുണ്ട്.


അന്യദേശങ്ങളിൽ നിന്നും ഇവിടേക്ക് വിത്തുതേങ്ങയോ തെങ്ങിൻതൈയോ കൊണ്ടുവരുന്നതിന് കർശന നിയന്ത്രണങ്ങളും ഏറെ കടമ്പകളുമുണ്ട്.. എന്തെന്നല്ലേ, ഇപ്പോൾ തന്നെ നിരവധിയായ കീട, രോഗങ്ങൾ നമ്മുടെ തെങ്ങുകർഷകരെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്.


ബ്രോണ്ടിസ്പ


കേരസമൃദ്ധമായ നമ്മുടെ നാട്ടിലേക്ക് വിരുന്നെത്തി പയ്യെപ്പയ്യെ ഇവിടെ അധീശത്വമുറപ്പിക്കാൻ തക്കം പാർത്തിരിക്കുന്ന അനവധി മാരക പ്രഹരശേഷിയുള്ള വൈദേശിക ജനുസ്സുകളുണ്ടത്രെ. ഇലതീനി വണ്ടായ ബ്രോണ്ടിസ്പ, മാരകമായ ചുവപ്പുവലയ രോഗം ഉണ്ടാക്കുന്ന ചുവപ്പുവലയ നിമാവിര, കാറ്റുവീഴ്ചയേക്കാൾ മാരകമായ മഞ്ഞളിപ്പു രോഗം, കഡാംഗ് കഡാംഗ് എന്ന വൈറസ് രോഗം എന്നിവയാണ് ഇവയിൽ മുഖ്യം. ഇവയിൽ ബ്രോണ്ടിസ്പ ഇങ്ങ് മാലിദ്വീപ് വരെ എത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ നമുക്ക് ഏറെ കരുതൽ വേണം..

ഒന്നുകൂടി... നെടിയ ഇനം തെങ്ങുകളിൽ ഒരു പൂങ്കുലയിലെ ആൺ പെൺ പൂവുകൾ ഒരേ സമയം പാകപ്പെടാത്തതിനാൽ പര പരാഗണം വഴിയേ കായുത്പാദനം സാധ്യമാവൂ. കാറ്റും ഷഡ്പദങ്ങളുമാണ് മുഖ്യപരാഗണകാരികൾ. തേനീച്ചകൾ ,ചെറുവണ്ടുകൾ, നമ്മുടെ ഈച്ച ഉൾപ്പെടെയുള്ള ഈച്ച വർഗ്ഗക്കാർ, വേട്ടാള വർഗ്ഗത്തിൽപ്പെട്ട പ്രാണികൾ എന്നിവയാണ് മുഖ്യമായും തെങ്ങിൽ പരാഗണം സാധ്യമാക്കുന്നത്. അമിതമായ കീടനാശിനിപ്രയോഗം ഈ പരാഗണകാരികളേയും നശിപ്പിക്കുക വഴി തെങ്ങിന്റെ ഉത്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നത് ഒരു പരോക്ഷ സത്യമത്രെ.

content highlights: world coconut day 2020

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>