Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

മുല്ലച്ചെടിയുടെ മൊട്ടുകള്‍ കരിയുന്നു, എന്താണ് പ്രതിവിധി? മുല്ലച്ചെടിയുടെ മൊട്ടുകള്‍ കരിയുന്നു, എന്താണ് പ്രതിവിധി?

$
0
0
വീട്ടിൽ പന്തലിട്ട് വളർത്തിയ മുല്ലച്ചെടിയുടെ മൊട്ടുകൾ കരിയുന്നു. എന്താണ് പ്രതിവിധി?​

കാഴ്ചയ്ക്ക് കൊതുകിനോട് സമാനമായ ബ്ലോസം മിഡ്ജ് എന്ന പ്രാണിയുടെ പുഴുക്കളാണ് മുല്ലമൊട്ടുകൾ നിറഭേദംവന്ന് കരിഞ്ഞുണങ്ങാൻ ഒരു പ്രധാനകാരണം. വിടരാറാകുന്ന പൂമൊട്ടുകളുടെ അഗ്രഭാഗത്ത് പെൺപ്രാണി നിക്ഷേപിക്കുന്ന മുട്ടകൾ 24 മണിക്കൂറിനുള്ളിൽ വിരിഞ്ഞുപുഴുക്കളായി മൊട്ടിനുള്ളിലേക്കുകയറി അവ നശിപ്പിക്കുന്നു. പുഴുക്കൾ മൊട്ടിലേക്ക് കുത്തിവെക്കുന്ന ഒരുതരം വിഷദ്രാവകമാണ് മൊട്ടുകൾ ഈ അവസ്ഥയിൽ എത്തിക്കുന്നത്.

ഇങ്ങനെ നിറംമാറി കരിയുന്ന മൊട്ടുകൾ ചെടിയിൽത്തന്നെ നിർത്താതെ യഥാസമയം നീക്കണം. കാരണം, ഇവയിൽനിന്ന് വീണ്ടും പുഴുക്കൾ പുറത്തുവന്ന് ഉപദ്രവം തുടരും. തടത്തിൽ വെള്ളക്കെട്ടൊഴിവാക്കുക. മുല്ലച്ചെടികളുടെ അടുത്ത് വളരുന്ന തക്കാളി, കത്തിരി, പാവൽ തുടങ്ങിയ ചെടികൾ ഈ കീടത്തിന്റെ മറ്റുതാവളങ്ങളാണ്. അതിനാൽ ഇവയുടെ അടുത്ത് വളരുന്ന മുല്ലയിൽ ഇത് പതിവാകും. കീടത്തിന്റെ സമാധി എപ്പോഴും മണ്ണിലാണ്.

അതിനാൽ തടമിളക്കി അവയെ നശിപ്പിക്കുക. മുല്ലത്തോട്ടത്തിൽ മഞ്ഞക്കെണികൾ നാട്ടാം. ഇതിന് ഒഴിഞ്ഞ ഡാൽഡ, അമുൽ ടിന്നുകളുടെ പുറത്ത് മഞ്ഞ പെയിന്റ് പൂശുക. പെയിന്റ് ഉണങ്ങിക്കഴിഞ്ഞ് ഇതിൽ ആവണക്കെണ്ണ പുരട്ടി ചെടികളുടെ അടുത്ത് കെട്ടിത്തൂക്കുകയോ കമഴ്ത്തി നാട്ടുകയോ ചെയ്യാം. ഇതിൽ പറ്റി കീടങ്ങൾ നശിക്കും. കീടനാശിനികളും പ്രയോഗിക്കാം.

തയോമെത്തോക്സം ഒരുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കി ചെടിയിൽ തളിക്കാം. അല്ലെങ്കിൽ വേപ്പധിഷ്ഠിത കീടനാശിനികൾ അഞ്ചുമില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയും തളിക്കാം. പക്ഷേ, ഇങ്ങനെ മരുന്നുതളിക്കുമ്പോഴും വളർന്ന പ്രാണിമാത്രമേ നശിക്കൂ. പുഴുക്കൾ അപ്പോഴും സ്വസ്ഥമായി മൊട്ടുകൾക്കുള്ളിലായിരിക്കും. അതിനാൽ, ഇതരമാർഗങ്ങൾകൂടി ഇതോടൊപ്പം ചെയ്താലേ പൂർണഫലം കിട്ടുകയുള്ളൂ.

തയ്യാറാക്കിയത്: സുരേഷ് മുതുകുളം

Content Highlights:Tips On Treating Jasmine Plants Diseases

Viewing all articles
Browse latest Browse all 2897

Trending Articles