നാലുമണിക്കൂറിൽ വിറ്റത് 150 കിലോഗ്രാം ചീര. ആലപ്പുഴ ഇരുമ്പുപാലത്തിനു സമീപം ജോയ് ആലുക്കാസ് പുരയിടത്തിലാണ് ചൂടേറിയ ചീരക്കച്ചവടം നടന്നത്. കഞ്ഞിക്കുഴിയിലെ കർഷക കൂട്ടായ്മയായ ടീം കഞ്ഞിക്കുഴിയും ജോയ് ആലുക്കാസ് ആലപ്പുഴ യൂണിറ്റിലെ ജീവക്കാരും ചേർന്നാണു കൃഷി നടത്തിയത്. മന്ത്രി ജി. സുധാകരൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
കിലോയ്ക്ക് 100 രൂപയ്ക്കാണു വിൽപ്പന നടന്നത്. കാടു പിടിച്ചുകിടന്ന 60 സെന്റ് പുരയിടമാണു രണ്ടുമാസംകൊണ്ട് ചുവന്നത്. കോഴിവളവും ചാണകവുംമാത്രം ഉപയോഗിച്ചാണു കൃഷിചെയ്തത്. മികച്ച വിളവാണ് ലഭിച്ചത്.
യുവനജന കമ്മിഷനംഗം ആർ. രാഹുൽ, കൃഷി ഓഫീസർ സീതാരാമൻ, ആകാശവാണി മുൻ ന്യൂസ് എഡിറ്റർ എൽ.സി. പൊന്നുമോൻ, ജോയ് ആലുക്കാസ് റീജണൽ മാനേജർ ജോസഫ് കുഞ്ഞാപ്പു, ആലപ്പുഴ യൂണിറ്റ് മാനേജർ ജെറിൻ പി. ജോൺ, പി.ആർ.ഒ. ഗോപാലകൃഷ്ണൻ, ടീം കഞ്ഞിക്കുഴി കൺവീനർമാരായ ജ്യോതിസ് കഞ്ഞിക്കുഴി, അനിൽലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Content Highlights:Organically grown spinach harvested