Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പക്ഷിപ്പനി ഭീഷണിയില്ല; കുട്ടനാട്ടില്‍ താറാവുകള്‍ക്ക് ബാക്ടീരിയല്‍ ബാധയെന്ന് പ്രാഥമികനിഗമനംപക്ഷിപ്പനി ഭീഷണിയില്ല; കുട്ടനാട്ടില്‍ താറാവുകള്‍ക്ക് ബാക്ടീരിയല്‍ ബാധയെന്ന് പ്രാഥമികനിഗമനം

$
0
0
താറാവുകൾ കൂട്ടമായി ചാകുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂർ മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി സയൻസിലെ പ്രത്യേകസംഘം കുട്ടനാട്ടിലെത്തി. വൈശ്യംഭാഗം, പള്ളിപ്പാട് മേഖലകളിൽനിന്ന് താറാവുകളുടെ സാംപിളുകൾ സംഘം ശേഖരിച്ചു. താറാവുകളുടെ ആന്തരികാവയവത്തിന്റെ സാംപിളുകളാണ് ശേഖരിച്ചത്. പരിശോധനയിൽ ബാക്ടീരിയൽ ബാധയാണെന്നാണ് പ്രാഥമികനിഗമനം.

തിരുവല്ല മഞ്ഞാടിയിലും തിരുവനന്തപുരത്തെ വൈറോളജി ലാബിലും പരിശോധയ്ക്കയച്ച സാംപിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചില്ലെന്ന് വെറ്ററിനറി ജില്ലാ മെഡിക്കൽ ഓഫീസർ സന്തോഷ് കുമാർ അറിയിച്ചു. കൂടുതൽ പരിശോധനയ്ക്കായെടുത്ത സാംപിൾ വെറ്ററിനറി കോളേജിൽ പരിശോധിച്ചശേഷം മൂന്നുദിവസത്തിനകം പ്രതിരോധമരുന്ന് നൽകും.

കൂടുതൽ പരിശോധനയ്ക്കായി ബെംഗളൂരുവിലെ സൗത്ത് ഇന്ത്യ റീജണൽ ഡയഗ്നോസ്റ്റിക് സെന്ററിലേക്ക് അയയ്ക്കുമെന്നും സംഘത്തിന് നേതൃത്വംനൽകിയ ഡോ. പി.എം. പ്രിയ പറഞ്ഞു. ഡോ. വിജയരാഘവൻ, ഡോ. ജെസ്റ്റിൻ ഡേവിഡ്, ജില്ലാ വെറ്ററിനറി ചീഫ് ഓഫീസർ ഡോ. ലേഖ, ഡോ. വൈശാഖ് മോഹൻ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത്കുമാർ പിഷാരത്ത് എന്നിവരുമുണ്ടായിരുന്നു.

Content Highlights:Preliminary conclusion is that bacterial infection is the cause of death of ducks in Kuttanad

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>