പതിനഞ്ച് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ ബഹ്റൈനിൽനിന്ന് നാട്ടിലെത്തിയതാണ് കൊച്ചറ കായലിൽ വീട്ടിൽ മനു ജോസഫ്, അതിന് നിമിത്തമായത് കോവിഡും. അപ്പോഴാണ് ഏലം കർഷകർക്ക് മുതൽക്കൂട്ടാകുന്ന ഒരു യന്ത്രം എന്ന സ്വപ്നം മനസ്സിലെത്തുന്നത്. കർഷകരുടെ അധ്വാനം ലഘൂകരിക്കാനും വേഗത്തിൽ തൊഴിലെടുക്കാനും സഹായിക്കുന്ന യന്ത്രത്തിന്റെ നിർമാണത്തിനായി ശ്രമം തുടങ്ങി.
ആറുമാസത്തെ ശ്രമം ഫലംകണ്ടു. തോട്ടങ്ങളിൽ മണ്ണും വളവും നീക്കാനും കീടനാശിനി തളിക്കാനും കഴിയുന്ന യന്ത്രം യാഥാർഥ്യമായി. എഡ്വിൻ അഗ്രോകാർട്ട് എന്ന യന്ത്രം പെട്രോൾ എൻജിനിലാണ് പ്രവർത്തിക്കുന്നത്. കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന യന്ത്രത്തിൽ കീടനാശിനി തളിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കൃഷിയിടത്തിൽ എവിടെയുമെത്തിക്കാൻ കഴിയുന്ന രീതിയിലാണ് രൂപകല്പന. 65,000 രൂപയാണ് നിർമാണച്ചെലവ്. യന്ത്രത്തെക്കുറിച്ച് കേട്ടറിഞ്ഞെത്തിയ സമീപവാസികളായ കർഷകർ ആവശ്യമറിയിച്ചിട്ടുണ്ട്.
യന്ത്രത്തിന് പേറ്റന്റ് എടുത്തതോടെ വാണിജ്യാടിസ്ഥാനത്തിൽ യന്ത്രം നിർമിച്ച് നൽകാനുള്ള തയ്യാറെടുപ്പിലാണ്. ആദ്യ സംരംഭം വിജയമായതോടെ ഏലത്തോട്ടത്തിൽ ഇടകിളയ്ക്കുന്നതിനും മണ്ണുവിരിക്കുന്നതിനും മറ്റൊരു യന്ത്രം നിർമിക്കാനുള്ള ആലോചനയിലാണ് ഓട്ടോമൈാബൈൽ എൻജിനിയറിങ്ങിലും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിലും ഡിപ്ലോമയുള്ള മനു.
Content Highlights:Former expatriate with a machine to help cardamom farmers