Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കിലോയ്ക്ക് മുന്നൂറ് രൂപ ; കുട്ടനാട്ടിൽ 'ബ്ലാക്ക് റൈസ്' കതിരിട്ടുകിലോയ്ക്ക് മുന്നൂറ് രൂപ ; കുട്ടനാട്ടിൽ 'ബ്ലാക്ക് റൈസ്' കതിരിട്ടു

$
0
0
വയലറ്റുനിറത്തിലെ കതിർക്കുലകൾ കണ്ടാൽ ആരും നോക്കിനിൽക്കും. കൊമ്പൻകുഴി പാടശേഖരത്തിൽ അദ്ഭുതം തീർക്കുകയാണ് ഈ നെല്ലിനവും. ബ്ലാക്ക് റൈസ് എന്നറിയപ്പെടുന്ന മാജിക് റൈസാണിവിടെ ഇക്കുറി വിളയുന്നത്. രക്തശാലി നെൽവിത്ത് വെള്ളപ്പൊക്കത്തെ അതിജീവിക്കുമെന്ന് കുട്ടനാട്ടുകാർക്ക് കാണിച്ചുകൊടുത്ത തിരുമല ചിത്രാലയത്തിൽ സി.സി. നയനനാണ് ബ്ലാക്ക് റൈസും പരീക്ഷിച്ചിരിക്കുന്നത്.

കാൻസറിനെ പ്രതിരോധിക്കുന്ന നെല്ലാണെന്ന് പേരുകേട്ട ബ്ലാക്ക് റൈസ്, വയനാട്ടിലെ പ്രസീദ് എന്ന കർഷകന്റെ ശേഖരത്തിൽനിന്നാണ് നയനൻ സമ്പാദിച്ചത്. ഒരേക്കറിൽ വിതച്ചു. പലരും കൊണ്ടുപോയിട്ട് കിളിർക്കാത്തതിനാൽ പ്രസീദ് മടിച്ചുമടിച്ചാണ് വിത്ത് നൽകിയതെന്ന് നയനൻ പറയുന്നു. എന്നാൽ, കുട്ടനാടൻ പാടശേഖരത്തിന്റെ ഭാഗമായ കൊമ്പൻകുഴിപ്പാടത്ത് ഒരേക്കറിൽ പലവട്ടം വെള്ളംകയറ്റിയിട്ടതോടെ ബ്ലാക്ക് റൈസ് ആർത്തുയർന്നു. 200 കിലോഗ്രാം ചാണകം, 25 കിലോഗ്രാം എല്ലുപൊടി, 25 കിലോഗ്രാം വേപ്പിൻപിണ്ണാക്ക് ഇത്രയുംമാത്രം അടിവളമായി ഇട്ടു. പിന്നീടൊന്നും ചെയ്യേണ്ടിവന്നില്ല.

നവംബർ നാലിന് വിത്തിട്ടു. 52 ദിവസം കഴിഞ്ഞപ്പോൾ കതിരണിഞ്ഞു. ഇതിനിടയിൽ ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻ എന്നിവയുടെ ചെറിയ ആക്രമണമുണ്ടായപ്പോൾ മിത്രകീടങ്ങളെ ഉപയോഗിച്ച് നിയന്ത്രിച്ചു. ബ്ലാക്ക് റൈസിന്റെ കാലാവധി സാധാരണ നെല്ലിന്റേതുപോലെ 120 ദിവസമാണ്. പക്ഷേ, നയനന്റെ പാടത്ത് നേരത്തെ വിളവെടുക്കാവുന്ന അവസ്ഥയിലാണ് വളർച്ച. നൂറുദിവസത്തിനുള്ളിൽ വിളവെടുക്കാനാവുമെന്നാണ് കരുതുന്നത്. ഒരുപക്ഷേ കാലാവസ്ഥാവ്യതിയാനമാവും നേരത്തെ കതിരണിയാൻ കാരണമായതെന്നാണ് മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. വന്ദന വേണുഗോപാൽ പറയുന്നത്.

ചൈനയുൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ഇവ പ്രധാനമായും കൃഷിചെയ്യുന്നത്. പുതിയകൃഷിക്ക് മങ്കൊമ്പ് ഗവേഷണകേന്ദ്രത്തിന്റെ സഹായവും ഉപദേശ നിർദേശങ്ങളും നയനന് ലഭിക്കുന്നുമുണ്ട്.ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് പതോളജി വിഭാഗം ജീവനക്കാരനായ നയനൻ കാൻസർ രോഗത്തെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് രക്തശാലി ഉൾപ്പെടെയുള്ള തനത് നെൽവിത്തിനങ്ങൾ വിളയിക്കുന്നത്.

വിത്തെറിയും മുൻപ് ബ്ലാക്ക് റൈസിന്റെ ഒരുകിലോ അരി നയനന്റെ ഭാര്യ ടിന്റുമണി വേവിച്ച് പാൽക്കഞ്ഞിയാക്കി മക്കളായ സുഭാഗ് ഭാനുവിനും നേത്രാനന്ദ് ഭാനുവിനും നൽകി. വളരെ രുചിയുള്ള ഒന്നായിരുന്നു ഇതെന്ന് മക്കളും ഭാര്യയും സാക്ഷ്യപ്പെടുത്തി. സർക്കാർ ജോലിക്കിടയിൽ കിട്ടുന്ന ഒഴിവുവേളയിൽ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പമാണ് വിളപരിപാലനവും മറ്റും നടത്തുന്നത്.

ബ്ലാക്ക് റൈസ്

രോഗപ്രതിരോധത്തിന് നല്ലതെന്ന് ആയുർവേദത്തിൽ വിവരിക്കുന്ന ഒന്നാണ് ഇത്. കാൻസർ പ്രതിരോധത്തിനും ഉപയോഗിക്കാൻ വിധിക്കുന്നുണ്ട്. കറുത്ത അരിയാണ്. പ്രോട്ടീൻ, ഫൈബർ എന്നിവ മറ്റ് അരികളിലെക്കാൾ കൂടുതലുണ്ട്. 23 തരം ആന്റി ഓക്സിഡന്റുകളും ഉണ്ടെന്ന് ഗവേഷകർ പറയുന്നു. മുന്തിരിക്കും ഞാവൽ പഴത്തിനുമെല്ലാം കടുംവയലറ്റ് നിറംനൽകുന്ന ആന്തോസയാനിനാണ് അരിക്ക് കറുപ്പുനിറം നൽകുന്നത്. ഹൃദയാരോഗ്യത്തിനും തലച്ചോറിന് ഉന്മേഷം നൽകാനും ബ്ലാക്ക് റൈസിനു കഴിയുമെന്നും പറയുന്നു. കിലോയ്ക്ക് മുന്നൂറുരൂപയാണ് ഇതിന്റെ ഇപ്പോഴത്തെ വിപണിവില.

ഭക്ഷണത്തിലൂടെ രോഗപ്രതിരോധം

കഴിക്കുന്ന ഭക്ഷണം രോഗത്തിന് പലപ്പോഴും കാരണമാകുന്നുണ്ട്. ഇതിനെ മറികടക്കാൻ എന്തുചെയ്യാമെന്ന ചിന്തയിലാണ് തനത് നെൽവിത്തിനങ്ങളിലൂടെ പരീക്ഷണം നടത്തുന്നത്. രക്തശാലിയുടെയും ബ്ലാക്ക് റൈസിന്റെയും ക്ലിനിക്കൽ പരീക്ഷണൾ നടത്തുന്നതിന് ഡോക്ടർമാരുടെ സഹായം തേടിയിട്ടുണ്ട് -സി.സി. നയനൻ

Content Highlights:Young farmer cultivates black rice in Kuttanad

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>