കേരള കാർഷിക സർവകലാശാല (കെ.എ.യു.) വികസിപ്പിച്ചെടുത്ത സമ്പൂർണ വളം നെൽപ്പാടങ്ങളിൽ ഡ്രോണിലൂടെ തളിച്ചപ്പോൾ 36.87 ശതമാനം ഉത്പാദനം കൂടിയെന്ന് കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ കണ്ടെത്തൽ. കൃഷിവിജ്ഞാനകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ നാലു ജില്ലകളിൽ ഇത്തരത്തിൽ പരീക്ഷണം നടത്തി.
സമ്പൂർണ പോഷകമിശ്രിതം കൊല്ലം ജില്ലയ്ക്ക് ഫലപ്രദമാണെന്ന് കൃഷിവിജ്ഞാനകേന്ദ്രം നടത്തിയ പഠനത്തിൽ തെളിഞ്ഞു. സിങ്ക്, കോപ്പർ, ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം, സൾഫർ, പൊട്ടാസ്യം, നൈട്രജൻ തുടങ്ങിയ മൂലകങ്ങൾ അടങ്ങിയിട്ടുള്ള സമ്പൂർണ പോഷകമിശ്രിതം മൂന്നുതവണയാണ് പ്രയോഗിക്കേണ്ടത്. അഞ്ച് ഗ്രാം സമ്പൂർണ മിശ്രിതം ഒരുലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഞാറ് പറിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുൻപ് തളിച്ചുകൊടുക്കണം.
10 ഗ്രാം സമ്പൂർണ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി 30, 50 ദിവസമാകുമ്പോൾ ചെടികളിൽ തളിക്കണം.-ഇതാണ് ഉപയോഗരീതി. ഈ സങ്കേതികവിദ്യ ഉപയോഗിച്ചപ്പോൾ നെൽച്ചെടിയുടെ വളർച്ചയും കരുത്തും വിളവും വർധിച്ചു. കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നതിനാലും ഇലകളിലൂടെ ചെടികൾക്ക് ലഭിക്കുന്നതിനാലും സംയോജിത വളപ്രയോഗത്തിൽ ഈ പോഷകമിശ്രിതം കൂടി ഉൾപ്പെടുത്തിയാൽ നെൽക്കൃഷിയിൽ നേട്ടംകൊയ്യാം.
ഡ്രോൺ ഉപയോഗിക്കുന്നതുകൊണ്ട് സമയലാഭം, കൃത്യത, സുരക്ഷിതം തുടങ്ങിയ പ്രയോജനങ്ങളുണ്ട്. കൊല്ലം കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പെരിനാട് കുഴിയം ഏലായിൽ അഞ്ചേക്കറിൽ ശനിയാഴ്ച രാവിലെ ഡ്രോൺ ഉപയോഗിച്ച് സമ്പൂർണ മിശ്രിതം തളിച്ചു.
മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാപഞ്ചായത്ത് അംഗം ബി.ജയന്തി അധ്യക്ഷത വഹിച്ചു. കൊല്ലം കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ. ബിനി സാം, അസി. പ്രൊഫ. ഡോ. ബിന്ദു പൊടിക്കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മഠത്തിൽ സുനിൽ, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന എ.ആർ., ജി.ഗോപകുമാർ, പാടശേഖരസമിതി പ്രസിഡന്റ് ശിവദാസൻ പിള്ള, കൃഷി അസി.ഡയറക്ടർ രാജി ബി.ടി. എന്നിവർ സംസാരിച്ചു.
Content Highlights: Sprayer drone for spray pesticide in farm land