Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കുട്ടനാട്ടില്‍ താറാവുകള്‍ ചാകുന്നു; പക്ഷിപ്പനിയെന്നു കര്‍ഷകര്‍കുട്ടനാട്ടില്‍ താറാവുകള്‍ ചാകുന്നു; പക്ഷിപ്പനിയെന്നു കര്‍ഷകര്‍

$
0
0
കുട്ടനാട്ടിൽ വീണ്ടും താറാവുകൾ കൂട്ടത്തോടെ ചാകുന്നു. കഴിഞ്ഞ മൂന്നുദിവസത്തിനിടെ അയ്യായിരത്തിനടുത്ത് താറാവുകൾ ചത്തു. പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്നതായി കർഷകർ പറയുന്നു. എന്നാൽ, വെറ്ററിനറി വിഭാഗം ഇതുനിഷേധിക്കുന്നു. നിലവിൽ മരുന്നുകളൊന്നും നൽകാൻ ശുപാർശ ചെയ്തിട്ടില്ല. 15 മുതൽ 20 ദിവസംവരെ പ്രായമായ താറാവുകളാണ് ചത്തിരിക്കുന്നത്. വട്ടം കറങ്ങി, കണ്ണുകാണാതെ വീഴുന്ന ലക്ഷണമാണ് താറാവുകൾ കാട്ടുന്നത്.

അധികൃതർ അവഗണിക്കുന്നു

സംഭവം റിപ്പോർട്ടുചെയ്തിട്ടും അധികൃതർ മരുന്നുനൽകുന്നില്ല. ദിവസവും ആയിരംവീതം താറാവുകൾ ചാകുന്നു. ആകെയുള്ള 20,000 താറാവുകളിൽ പകുതിയോളം നഷ്ടമായി-കുട്ടപ്പായി, താറാവ് കർഷകൻ

റിപ്പോർട്ട് വരണം

ആയിരത്തിനടുത്ത് താറാവുകൾ ചത്തിട്ടുണ്ട്. കൃത്യമായ കാരണം കണ്ടെത്താൻ റിപ്പോർട്ടുവരണം. സാംപിളുകൾ തിരുവല്ലയിൽനിന്ന് കൂടുതൽ പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്. പഞ്ചായത്തുമാറി താറാവുകളെ കൊണ്ടുവരുന്ന കർഷകർ കൃത്യമായി വെറ്ററിനറി ഡിസ്പെൻസറികളിൽ റിപ്പോർട്ടുചെയ്യാത്തത് നടപടികൾക്ക് കാലതാമസംവരുത്തി- ദീപ, വെറ്ററിനറി സർജൻ, ചെമ്പുംപുറം.

Content Highlights: Farmers panic as ducks die in Kuttanad

Viewing all articles
Browse latest Browse all 2897


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>