Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കറ്റാര്‍വാഴ കൃഷിചെയ്യാം; ആരോഗ്യം നിലനിര്‍ത്താംകറ്റാര്‍വാഴ കൃഷിചെയ്യാം; ആരോഗ്യം നിലനിര്‍ത്താം

$
0
0
പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തരാവണമെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല. ആരോഗ്യസംരക്ഷണമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ പച്ചക്കറിക്കൊപ്പം കൂട്ടേണ്ട ഔഷധസസ്യമാണ് കറ്റാർ വാഴ. ഇതിനെ ഔഷധമാക്കുന്നത്. ഇലപ്പോളകൾക്കുള്ളിലെ ജെല്ലിൽ നിറഞ്ഞരിക്കുന്ന മ്യൂക്കോപോളിസാക്കറൈസുകളാണ്. വിറ്റാമിനുകളുടെയും കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ് കറ്റാർവാഴ.

രോഗപ്രതിരോധശേഷി

ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ ചർമത്തിന്റെ ആരോഗ്യവും നിറവും കൂട്ടാൻ കറ്റാർവാഴ ഉത്തമമാണ്. വിറ്റാമിൻ-ഇ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വരണ്ട ചർമത്തിനും ചുളിവ് വീഴുന്നതിനും കരുവാളിപ്പിനും പരിഹാരം കാണാനും കറ്റാർ വാഴയ്ക്ക് കഴിയും. ദിവസവും കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും കാൻസർ വരാതെ നോക്കുന്നതിനും മുറിവും പൊള്ളലും ഉണക്കുന്നതിനും പ്രമേഹത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും ദഹനപ്രക്രിയ കൂട്ടുന്നതിനും ഉത്തമമാണ്.

നട്ടുവളർത്താം

ഒന്നരയടിവരെ പൊക്കത്തിൽ വളരുന്ന കറ്റാർവാഴ ചട്ടിയിലോ ഗ്രോബാഗിലോ മണ്ണിൽത്തന്നെയോ നട്ടുവളർത്താം. ഉദ്യാനസസ്യമായി വളർത്താമെന്നതാണ് പ്രത്യേകത. ചുവട്ടിൽനിന്നുണ്ടാകുന്ന കിളിർപ്പുകൾ നട്ടാണ് പുതിയ തൈകൾ കൃഷിചെയ്യുന്നത്. ചെടികൾ തമ്മിൽ ഒന്നരയടി അകലം കൊടുത്ത് നടുന്നതാണ് നല്ലത്. ഉണങ്ങിപ്പൊടിഞ്ഞ ചാണകവളം ചെടിയൊന്നിന് രണ്ട് കിലോ ഗ്രാം അടിവളമായി നൽകാം. നട്ട് മൂന്നാം മാസംമുതൽ വിളവെടുക്കാം.

ഒന്നരമാസത്തിലൊരിക്കൽ ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും മണ്ണിര കമ്പോസ്റ്റും ചേർത്ത് മണ്ണ് കൂട്ടണം. ഒരു ചെടിയിൽനിന്നും തുടർച്ചയായി അഞ്ചുവർഷംവരെ വിളവെടുക്കാമെന്നതും കറ്റാർവാഴയുടെ പ്രത്യേകതയാണ്. തെങ്ങിൻ തോട്ടത്തിലേക്കുള്ള ഒന്നാന്തരം ഇടവിളയാണ് കറ്റാർ വാഴ. ദിവസം ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് കറ്റാർവാഴ കൃഷിക്ക് അനുയോജ്യം. വരൾച്ചയെ ചെറുക്കാൻ കഴിവുണ്ടെങ്കിലും തീരെ നന നൽകാതിരുന്നാൽ ചെടി ഉണങ്ങി നശിച്ചുപോകും. ഇലയുടെ അറ്റം ബ്രൗൺ നിറത്തിലാകുന്നതാണ് വെള്ളം തികയാത്തതിന്റെ ലക്ഷണം.

നന അധികമായാൽ കറുത്ത പുള്ളിക്കുത്തുകൾ കാണാനാകും. പ്രായം കൂടുന്നതിനനുസരിച്ച് മണ്ണിൽനിന്നും പൊങ്ങിവളർന്ന് മലർന്നുവീഴാനുള്ള സാധ്യത കൂടുതലാണ്. ജൈവവളം ചേർത്ത് മണ്ണണയ്ക്കുന്നതാണ് ഇതിനൊരു പ്രതിവിധി. കീടരോഗബാധയൊന്നും കാണാത്ത കറ്റാർവാഴ വളർത്തിയെടുത്ത് ഉപയോഗിക്കുന്നത് ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തും.

വിവരങ്ങൾക്ക്: 9446071460

Content Highlights: How to Plant and Grow Aloe Vera at Home from Leaf

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>