ആന്ധ്രാ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് വ്യാപകമായി വനാമിച്ചെമ്മീൻ കൃഷിചെയ്യുന്നത്. കയറ്റുമതിക്ക് പ്രിയമേറിയ വനാമി ലക്ഷങ്ങൾ മുടക്കിയാണ് കേരളത്തിലെ മത്സ്യസംസ്കരണശാലകളിൽ എത്തിക്കുന്നത്. വനാമിക്കൃഷി കേരളത്തിൽ തുടങ്ങണമെന്ന ആവശ്യവുമായി ചെമ്മീൻവ്യവസായികൾ സർക്കാരിനെ സമീപിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
ഈ ആവശ്യം നിലനിൽക്കെയാണ് ആലപ്പുഴ ജില്ലയിൽ 25 കർഷകർ ബയോഫ്ലോക്കിൽ പരീക്ഷണാടിസ്ഥാനത്തിൽ വനാമിക്കൃഷി ആരംഭിച്ചത്. ടൺകണക്കിനു ചെമ്മീൻ വിളവെടുപ്പിനു പാകമായിക്കഴിഞ്ഞു. മുറ്റത്തെ ടാങ്കുകളിൽ പോണ്ടിച്ചേരിയിൽനിന്നുള്ള ചെമ്മീൻകുഞ്ഞുങ്ങൾ 20 മീറ്റർ വ്യാസമുള്ള ടാങ്കുകൾ.
ആറുലക്ഷംലിറ്റർ വെള്ളംവീതം നിറയ്ക്കും. ഇതിൽ നിശ്ചിത അളവിൽ ചെമ്മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കും. 24 മണിക്കൂറും ഓക്സിജൻ നൽകും. 120 ദിവസംകൊണ്ട് വളർച്ചയെത്തുന്ന ചെമ്മീൻ വിളവെടുപ്പു നടത്താം. നിലവിൽ ജില്ലയിലാകെ 25 കർഷകർ വനാമിക്കൃഷി ചെയ്യുന്നുണ്ട്.
വരാനിരിക്കുന്നത് വനാമിവിപ്ലവം
നിലവിൽ മീൻകൃഷി നടത്തുന്ന ബയോഫ്ലോക്കിലെല്ലാം വനാമിക്കൃഷി ചെയ്യിക്കാനാണ് ഫിഷറീസ് ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ വളർത്തിയെടുക്കുന്ന ചെമ്മീൻ കേരളത്തിലെ സംസ്കരണശാലകൾക്കു നൽകാനാകും. നിലവിലെ ബയോഫ്ലോക് മത്സ്യക്കർഷകർക്ക് നൽകിക്കൊണ്ടിരിക്കുന്നതുപോലെ സബ്സിഡി ലഭ്യമാക്കാനും നടപടി സ്വീകരിക്കുമെന്നാണ് ഫിഷറീസ് അധികൃതർ നൽകുന്ന സൂചന.
ബയോഫ്ലോക് ടാങ്ക്
വനാമിക്കൃഷി വ്യാപിപ്പിക്കണം
ജില്ലയിലെ മുഴുവൻ തരിശുപാടങ്ങളിലും വനാമിക്കൃഷി നടത്താൻ സർക്കാർ നടപടി സ്വീകരിക്കണം. കാലങ്ങളായി തങ്ങൾ ആവശ്യപ്പെടുന്നതും ഇതാണ്.- ജെ.ആർ. അജിത്, സംസ്ഥാന പ്രസിഡന്റ്, ചേംബർ ഓഫ് കേരള സീ ഫുഡ് ഇൻഡസ്ട്രി.
100 ടൺ വിളവെടുക്കാം
വരുംനാളുകളിൽ വർഷംതോറും ബയോഫ്ലോക്കുകളിൽ 100 ടൺവീതം വനാമി ഉത്പാദിപ്പിക്കാനാകും. വനാമിക്കൃഷി വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കും. - ലീനാ ഡെന്നീസ്, അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ.
700 കിലോ ഉത്പാദിപ്പിക്കാം
ഓരോ നാലുമാസത്തിലും ബയോഫ്ലോക്കിൽ കുറഞ്ഞത് 700 കിലോ വനാമി കൃഷിചെയ്ത് വിളവെടുക്കാൻ കഴിയും. ഇത് കർഷകർക്കു കൂടുതൽ വരുമാനം നേടിത്തരും. - റോഷൻ, വനാമിക്കർഷകൻ, എഴുപുന്ന.
Content Highlights: Growing Vannamei Prawnsor Shrimps in biofloc tank