വീട്ടുമുറ്റത്തുനിന്ന് നമുക്കാവശ്യമുള്ള ഉരുളക്കിഴങ്ങ് കൃഷിചെയ്തെടുക്കാം. അധികം സ്ഥലവും എന്തിന് മണ്ണുവരെ ഇതിന് ആവശ്യമില്ല. കമ്പിവല വളച്ചുചുറ്റി കുത്തനെ നിർത്തിയാണ് കൃഷി. മണ്ണിന് പകരം അതിൽ കരിയിലയും വൈക്കോലും നിറയ്ക്കാം. ഇങ്ങനെ കൃഷി ചെയ്തെടുത്താൽ ഒരു കുടുംബത്തിനുവേണ്ട ഉരുളക്കിഴങ്ങ് മുഴുവനും നമുക്കിതിൽനിന്നും പറിച്ചെടുക്കാം.
കമ്പിവല തയ്യാറാക്കാം
രണ്ടിഞ്ച് ഇടയകലവും അഞ്ചടി ഉയരവുമുള്ള കമ്പിവലയാണ് ഇതിനുപയോഗിക്കുക. ഒന്നര മീറ്റർ വീതിയിൽ മുറിച്ചെടുത്ത കമ്പിവലയിൽ നന്നായി പെയിന്റ് ചെയ്തെടുക്കുക. ഇത് വളച്ചുകെട്ടി ഒരു കുഴൽ രൂപത്തിലാക്കുക. മുക്കാലിഞ്ച് വ്യാസമുള്ള പി.വി.സി. പെപ്പ് അഞ്ചടി നീളത്തിൽ മുറിച്ചെടുത്ത് അതിന്റെ അടിവശം എൻഡ്ക്യാപ്പ് വെച്ച് അടയ്ക്കുക. പിന്നീട് അതിൽ മൂന്നര ഇഞ്ച് ഇടവിട്ട് വെള്ളം പുറത്തേക്ക് വരാനുള്ള രീതിയിൽ ദ്വാരമിടുക. ഇത് നമ്മൾ ചുറ്റിവെച്ച കമ്പിവലക്കൂടിന്റെ നടുവിൽ വരുന്നരീതിയിൽ ഫിറ്റുചെയ്യുക. ഇപ്പോൾ കമ്പിവലക്കൂട് തയ്യാറായി.
നിറയ്ക്കാം കച്ചിയും കരിയിലയും
കമ്പിവലയുടെ ഉൾഭാഗത്ത് ചുറ്റുമായി നാലിഞ്ച് കനത്തിൽ കച്ചിനിരത്തി കമ്പിവലയ്ക്കുള്ളിൽ ഒരു കവചം തീർക്കണം. നമ്മൾ ഉള്ളിൽ നിറയ്ക്കുന്ന കരിയിലയും ചാണകപ്പൊടിയടങ്ങുന്ന പോട്ടിങ് മിശ്രിതവും പുറത്തേക്ക് പോരാതിരിക്കാനായാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നീട് ഇതിൽ കരിയില നിരത്തി ഒരു ചെറിയ മരക്കമ്പുകൊണ്ട് ഇടിച്ചു താഴ്ത്തണം.
അതിലേക്ക് ചാണകപ്പൊടിയോ, ജൈവവളമോ ചേർത്തു കൊടുക്കാം. അല്ലെങ്കിൽ നേർപ്പിച്ച ജീവാമൃതം ഒഴിച്ചുകൊടുക്കാം. അതിലേക്ക് നമുക്ക് ഒരു ലെയർ ഉരുളക്കിഴങ്ങ് നടാം. ഇങ്ങനെ കമ്പിവലക്കൂട് നിറയുന്നതുവരെ ആവർത്തിക്കാം. അങ്ങനെ മുകളിലെത്തുമ്പോൾ പത്തോ പന്ത്രണ്ടോ ലെയർ ആയിട്ടുണ്ടാകും. നമ്മൾ ആദ്യം സ്ഥാപിച്ച പി.വി.സി. പെപ്പിലൂടെ നന കൊടുത്താൽ കമ്പിവലക്കൂടിന്റെ അടി മുതൽ മുകൾ വരെ നനയും.
വിത്ത് ലഭിക്കാൻ
ഉരുളക്കിഴങ്ങിന്റെ വിത്തുകൾ ലഭിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. പച്ചക്കറികൾ മൊത്തക്കച്ചവടം നടത്തുന്ന കടകളിൽനിന്ന് ഒഴിവാക്കുന്ന കിഴങ്ങുകൾ സംഘടിപ്പിച്ച് മുളവരുന്നഭാഗം മുറിച്ച് കമ്പിവലയ്ക്കുള്ളിൽ നടാം. എളുപ്പം മുളയ്ക്കാൻ രണ്ടുദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി. കമ്പിവലയ്ക്കുള്ളിൽ നടുമ്പോൾ മുളവന്നഭാഗം പുറത്തേക്ക് വരുന്ന രീതിയിൽ വേണം നടാൻ. എന്നാലേ പെട്ടെന്നു മുളച്ചു പൊന്തൂ. ചേന നടുന്ന പോലെ മുളകൾ വന്നഭാഗം നോക്കി നാലാക്കി മുറിച്ചു നടാം.
ഒക്ടോബർ, നവംബർ മാസങ്ങളാണ് ഉരുളക്കിഴങ്ങ് നടാൻ നല്ലത്. ഉരുളക്കിഴങ്ങിന് വെള്ളം ആവശ്യമാണ്. കടുത്ത വെയിലുള്ള സ്ഥലത്താണെങ്കിൽ വേണമെങ്കിൽ തണൽവല കെട്ടിക്കൊടുക്കാം. വേരുകൾ അധികം ആഴത്തിലേക്ക് വളരാത്തതിനാൽ കൂടെക്കൂടെ വെള്ളം പി.വി.സി. പൈപ്പിലൂടെ ഒഴിച്ചു കൊടുക്കണം. വേപ്പിൻ പിണ്ണാക്ക് ചേർത്താൽ കീടങ്ങളിൽനിന്നും രക്ഷിക്കാം. രണ്ടാഴ്ച കൂടുമ്പോൾ ചാരം, ചാണകം തുടങ്ങിയ ജൈവവളങ്ങൾ ചേർക്കണം. ഇലകളിൽ പുഴുക്കൾ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ വേപ്പെണ്ണ മിശ്രിതം തളിക്കാം.
ഇലകൾ വാടിത്തുടങ്ങുന്നതാണ് ഉരുളക്കിഴങ്ങ് പാകമാകുന്നതിന്റെ ലക്ഷണം. കൃഷി ചെയ്ത ഉരുളക്കിഴങ്ങിന്റെ ഇനമനുസരിച്ച് 80 മുതൽ 120 ദിവസങ്ങൾ കഴിയുമ്പോൾ ഉരുളക്കിഴങ്ങ് വിളവെടുക്കാം. വീട്ടുമുറ്റത്തെ ഇത്തിരി സ്ഥലത്ത് പത്ത് കമ്പിവലക്കൂടുവെച്ചാൽ നമുക്കു വീട്ടിലേക്കുവേണ്ട ഉരുളക്കിഴങ്ങ് രാസവളമോ കീടനാശിനിയോ ചേർക്കാതെ വിളയിച്ചെടുക്കാം.
സുൽത്താൻ ബത്തേരിയിലെ വർഗീസ് എന്ന കർഷകൻ ഇത്തരത്തിൽ ഒട്ടേറെ കിഴങ്ങ് കൃഷിചെയ്ത് വിജയിച്ച കർഷകനാണ്. അദ്ദേഹം ആവശ്യക്കാർക്ക് ഇത്തരത്തിൽ കമ്പിവലക്കൂട് തയ്യാറാക്കിക്കൊടുക്കുന്നുമുണ്ട്. ആവശ്യക്കാർക്ക് വേണ്ട നിർദേശങ്ങളും അദ്ദേഹം കൊടുക്കുന്നു. ഫോൺ: 9744367439.
Content Highlights:Growing Potatoes in Towers, Small Space Potato Planters