Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

നെല്ലിക്ക കാന്‍ഡി, ഫ്രൂട്ട് സ്പ്രെഡ്...; ഭക്ഷ്യോത്പന്ന നിര്‍മാണ സാങ്കേതികവിദ്യകള്‍ സൗജന്യമായിനെല്ലിക്ക കാന്‍ഡി, ഫ്രൂട്ട് സ്പ്രെഡ്...; ഭക്ഷ്യോത്പന്ന നിര്‍മാണ സാങ്കേതികവിദ്യകള്‍ സൗജന്യമായി

$
0
0
മൈസൂരുവിലെ കേന്ദ്ര ഭക്ഷ്യസാങ്കേതിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (സി.എഫ്.ടി.ആർ.ഐ.) ചില സാങ്കേതികവിദ്യകൾ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. https://freetech.cftri.res.in/ എന്ന പോർട്ടലിൽ കയറിയശേഷം പേര്, ഇ - മെയിൽ, മൊബൈൽ നമ്പർ, പാസ്വേർഡ് എന്നിവ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യണം. തുടർന്ന് ഇമെയിലും പാസ്വേർഡും ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിച്ച് സാങ്കേതികവിദ്യകളുടെ പി.ഡി.എഫ്. ഫയലുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

സംരംഭകർക്ക് സാങ്കേതികവിദ്യകളുടെ കാണിച്ചുള്ള വിശദീകരിക്കൽ ആവശ്യമെങ്കിൽ 5000 രൂപയ്ക്കു മൂന്നു സാങ്കേതികവിദ്യകൾ വിശദീകരിക്കുന്നതാണ്. സൗകര്യപ്രദമായ ദിവസവും സമയവും മുൻകൂട്ടി നൽകാം. എന്നാൽ, രജിസ്റ്റർ ചെയ്ത ഒരു കൂട്ടം ആൾക്കാർക്ക് വിശദീകരിക്കാൻ പറ്റുംവിധമായിരിക്കും ദിവസം തീരുമാനിക്കുന്നത്.

നെല്ലിക്ക കാൻഡി, കൂവരഗ് ബ്രെഡ്, ഫലങ്ങളിൽനിന്നുള്ള ഫ്രൂട്ട് സ്പ്രെഡ്, ചുക്ക് നിർമാണം, പച്ചമുളക് സോസ്, മഞ്ഞൾ സംസ്കരണം, അരിയിൽനിന്നുള്ള റൈസ് ഫ്ളെയ്ക്ക്, പോഷകധാന്യ (മില്ലറ്റ്) സംസ്കരണം, പെഡൽ ഓപ്പറേറ്റഡ് മില്ലറ്റ് ഡി ഹള്ളർ, റൈസ് മിൽക്ക് മിക്സ്, പപ്പഡ് മേക്കിങ് പ്രസ് തുടങ്ങിയവ സൗജന്യ സാങ്കേതികവിദ്യകളിൽ ഉൾപ്പെടും.

Content Highlights:cftri food processing technology



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>