തക്കാളിച്ചെടിയുടെ ദ്രുതവാട്ടരോഗം ഉണ്ടാകാതിരിക്കാൻ എന്ത് ചെയ്യണം? ആരോഗ്യത്തോടെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ചതുരപ്പയറിന്റെ വള്ളികൾ പെട്ടെന്ന് വാടിപ്പോകുന്നു. പരിശോധിച്ചപ്പോൾ പ്രത്യക്ഷത്തിൽ അതിൽ ക്ഷതമോ കീടങ്ങളോ ഇല്ല. എന്താണ് കാരണം? പ്രതിവിധി എന്ത്?
തക്കാളിയുടെ സ്ഥിരം പ്രശ്നമാണ് ബാക്ടീരിയൽ വാട്ടരോഗം. രോഗബാധയേറ്റ ചെടികൾ പെട്ടെന്ന് വാടിപ്പോകും. രോഗം വരാതിരിക്കാനുള്ള പ്രതിരോധനടപടികൾ തന്നെയാണ് ഏറ്റവും ഫലപ്രദം. തടത്തിൽ വെള്ളംകെട്ടാതെ നീർവാർച്ച ഉറപ്പാക്കുക. രോഗലക്ഷണം കാട്ടുന്ന ചെടികൾ പിഴുതു നീക്കുക. രോഗപ്രതിരോധശേഷിയുള്ള ശക്തി, മുക്തി, അനഘ, മനുലക്ഷ്മി, മനുപ്രഭ, അക്ഷയ, വെള്ളായണി വിജയ് തുടങ്ങിയ ഇനങ്ങൾ വളർത്തുക.
രോഗബാധ നേരത്തേ കണ്ടിട്ടുള്ള ഇടങ്ങളിൽ തക്കാളിക്കൃഷി താത്കാലികമായി ഒഴിവാക്കുക. തൈകൾ സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലർത്തിയ ലായനിയിൽ അരമണിക്കൂർ നേരം മുക്കിവെച്ചിട്ടു നടുക. തൈകൾ നടുന്നതിനുമുൻപ് കൃഷിയിടത്തിൽ ഒരു സെന്റിന് പത്തുഗ്രാം എന്ന തോതിൽ ബ്ലീച്ചിങ് പൗഡർ വിതറി മണ്ണിളക്കിച്ചേർക്കുക തുടങ്ങിയവ ചെയ്യാം.
രോഗം ബാധിച്ചാൽ ഒരു ശതമാനം ബോർഡോ മിശ്രിതം അല്ലെങ്കിൽ മൂന്ന് ഗ്രാം കോപ്പർ ഓക്സി ക്ലോറൈഡ് അല്ലെങ്കിൽ ഒരു ഗ്രാം സ്ട്രെപ്റ്റോസൈക്ലിൻ ആറ് ലിറ്റർ വെള്ളത്തിൽ കലർത്തിയത് - ഇവയിലൊന്ന് ചുവട്ടിൽ ഒഴിക്കുന്നത് രോഗനിയന്ത്രണത്തിന് സഹായിക്കും. സ്ട്രെപ്റ്റോസൈക്ലിൻ ലായനിയിൽ അര മണിക്കൂർ നേരം തൈകൾ മുക്കിവെച്ചിട്ടു നടുന്നതും നല്ലതാണ്. രണ്ടാഴ്ചയിലൊരിക്കൽ സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും തടത്തിൽ ഒഴിക്കുന്നതും വാട്ടരോഗം അകറ്റിനിർത്തും.
അധിക നന ഒഴിവാക്കുക, 20 ഗ്രാം പച്ചച്ചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തെളിയൂറ്റി 20 ഗ്രാം സ്യൂഡോമോണസ് ചേർത്ത് തടത്തിൽ ഒഴിച്ചും കോപ്പർ ഓക്സി ക്ലോറൈഡ് നാലു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ നേർപ്പിച്ചു തളിച്ചും ചുവട്ടിൽ ഒഴിച്ചും ചതുരപ്പയറിന്റെ വാട്ടരോഗത്തിനു പരിഹാരം കാണാം.
Content Highlights: How to identify and control tomato plant disease