Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

മണ്ണില്ലാതെയും ഗ്രോബാഗ്; മട്ടുപ്പാവ് കൃഷിയിലെ പുത്തന്‍ പരീക്ഷണംമണ്ണില്ലാതെയും ഗ്രോബാഗ്; മട്ടുപ്പാവ് കൃഷിയിലെ പുത്തന്‍ പരീക്ഷണം

$
0
0
ഇനി മണ്ണില്ലാതെയും മട്ടുപ്പാവ് കൃഷി നടത്താം. മണ്ണിന് പകരം ഉമിയും ജൈവവളങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയ മിശ്രിതമാണ് ഗ്രോബാഗുകളിൽ ഉപയോഗിക്കുന്നത്. കൃഷി അസിസ്റ്റന്റ് ഡയറക്ടറായ ജോൺ ഷെറിയാണ് തന്റെ കൃഷിയിടത്തിൽ മണ്ണില്ലാ ഗ്രോബാഗ് കൃഷി പരീക്ഷിച്ചിരിക്കുന്നത്.

ഉമിയിൽ അടങ്ങിയിരിക്കുന്ന സിലിക്ക, ചാരം, കാർബൺ, കാത്സ്യം, മഗ്നീഷ്യം എന്നിവ ചെടിക്ക് കരുത്തു നൽകും. ഗ്രോബാഗിൽ വായുസഞ്ചാരം കൂടുതലായി ലഭിക്കുന്നതിനാൽ നല്ല വേരുവളർച്ചയും വിളവും ലഭിക്കും. കീടരോഗബാധയും നന്നേ കുറവാണ്. ഗ്രോബാഗിന്റെ മൊത്തം ഭാരം കുറയ്ക്കാനുമാകും.

ഉമി കരിച്ചതും കരിക്കാത്തതും 1:1 എന്ന അനുപാതത്തിൽ തയ്യാറാക്കിയ മിശ്രിതം, ചാണകപ്പൊടി, ചകിരിച്ചോർ കമ്പോസ്റ്റ് എന്നിവയാണ് ചേരുവകൾ. ഗ്രോബാഗിന്റെ അടിവശത്ത് ഒരു അടുക്ക് ഉമി മിശ്രിതം, ഒരു അടുക്ക് ചകിരിച്ചോർ കമ്പോസ്റ്റ്, ഇതിനു മുകളിൽ വീണ്ടും ഒരു അടുക്ക് ഉമി മിശ്രിതം എന്ന തോതിലാണ് നിറയ്ക്കുക.

പിന്നീട് ഒരു അടുക്ക് ചാണകപ്പൊടി ഇട്ടുകൊടുക്കുന്നു. ഇതിനു മുകളിൽ വീണ്ടും ഉമി മിശ്രിതം നിറയ്ക്കണം. ഏറ്റവും മുകളിലായി നാലിഞ്ച് കനത്തിൽ ചാണകപ്പൊടി,ചകിരിച്ചോർ കമ്പോസ്റ്റ് മിശ്രിതംകൊണ്ട് നിറയ്ക്കണം. ഗ്രോബാഗിന്റെ മുക്കാൽഭാഗം ഇപ്രകാരം നിറയ്ക്കണം. നിറയ്ക്കുമ്പോൾ ബാഗിന്റെ മധ്യഭാഗത്ത് ഒരിഞ്ച് പൈപ്പ് കുത്തി നിർത്തണം. മേൽപ്രകാരം നിറച്ചശേഷം പൈപ്പിലൂടെ ഉമി നിറച്ച് വശങ്ങൾ ബലപ്പെടുത്തണം. അടുക്കും നന്നായി ഇടിച്ചു നിറയ്ക്കണം. അല്ലാത്തപക്ഷം ചെടികൾ മറിയാനുള്ള സാധ്യതയുണ്ട്.

നിറച്ച ഗ്രോബാഗുകൾ പ്ലാസ്റ്റിക് ട്രേകളിൽ വയ്ക്കുന്നതാണ് നല്ലത്. ബാഗിൽ ഒഴിക്കുന്ന വെള്ളം പുറത്തേക്ക് വരുന്നത് ശേഖരിക്കുന്നതിനും പോട്ടിങ് മിശ്രിതത്തിൽ ജലാംശം കുറയുമ്പോൾ തിരികെ ആഗിരണം ചെയ്യാനും ഇത് സഹായിക്കും.

Content Highlights: Soilless Cultivation in Terrace grow bag cultivation

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>