അവക്കാഡോ അഥവാ വെണ്ണപ്പഴത്തിന് ഇന്ന് വിപണിയിൽ ആവശ്യക്കാരുണ്ട്. നല്ല വില ലഭിക്കുന്നതിനാൽ കർഷകർ വ്യവസായിക അടിസ്ഥാനത്തിൽ ഇന്ന് അവക്കാഡോ (വെണ്ണപ്പഴ) കൃഷി തുടങ്ങിയിട്ടുണ്ട്. ഒരു കിലോയ്ക്ക് 200 രൂപ വരെ വിലയുണ്ട്. ഒരു മരത്തിൽനിന്ന് 50 കിലോ മുതൽ 300 കിലോ വരെ ലഭിക്കും. പരിചരണം ഏറ്റവും കുറവുമതി എന്നതാണ് ഈ കൃഷിയുടെ പ്രത്യേകത.
മേയിലോ അല്ലെങ്കിൽ മഴക്കാലത്തിന്റെ അവസാനമോ ആണ് തൈകൾ നടേണ്ടത്. ഉത്പാദനക്ഷമത കൂടിയ ഇനങ്ങളാണ് തിരഞ്ഞെടുക്കേണ്ടതെന്ന് വർഷങ്ങളായി വയനാട്ടിൽ പഴവർഗക്കൃഷിയിലേർപ്പെട്ടിരിക്കുന്ന വയനാട് കൽപ്പറ്റയ്ക്കടുത്ത കൊളവയലിലെ സി. കിരൺ പറഞ്ഞു.
ഇനങ്ങൾ
നൂറിലധികം ഇനം തൈകൾ ഇന്ന് കേരളത്തിൽ ലഭ്യമാണ്. ഗ്വാട്ടിമാല, മെക്സിക്കൻ, വെസ്റ്റ് ഇന്ത്യൻ എന്നീ മൂന്നുതരം വെണ്ണപ്പഴങ്ങളാണുള്ളത്. ഇതിൽ മെക്സിക്കൻ, ക്വിന്റൽ, ജംഹാസ്, ലാംഹാസ്, പിങ്കർട്ടൺ തുടങ്ങി 16 ഇനം കിരൺ കൃഷി ചെയ്തിട്ടുണ്ട്. കൂടാതെ 15-ഇനം സെലക്ഷൻ തൈകളും കൃഷിയിടത്തിലുണ്ട്.
നടേണ്ട വിധം
കുരു മുളപ്പിച്ചതോ ഗ്രാഫ്റ്റ് ചെയ്തതോ ആയ തൈകൾ തിരഞ്ഞെടുക്കാം. കൂടുതൽ തൈകൾ നടുന്നുണ്ടങ്കിൽ മധ്യഭാഗത്ത് ബി (ആൺ) വിഭാഗത്തിൽപ്പെട്ട ഒരു തൈകൂടി നട്ടാൽ പരാഗണം വേഗത്തിലാകാനും കൂടുതൽ കായകൾ ഉണ്ടാകാനും സഹായിക്കും. ഒരു മീറ്റർ ആഴത്തിൽ അരമീറ്റർ സമചതുരത്തിൽ കുഴിയെടുത്ത് അടിവളമായി ചാണകം, ജൈവവളം മിശ്രിതം എന്നിവ നിറച്ച് അതിനുമുകളിൽ അല്പം മണ്ണിട്ട് തൈകൾ നടാം.
ചുവട്ടിൽ വൈക്കോലോ ചവറോ പച്ചിലകളോ ഇട്ട് പുതയിടുന്നത് നല്ലതാണ്. പിന്നീട് വലിയ പരിചരണം ആവശ്യമില്ലങ്കിലും ആദ്യ രണ്ടുമൂന്നുവർഷം ഇടയ്ക്കിടെ ഫംഗൽ ബാധയുണ്ടാകാതിരിക്കാൻ വേപ്പെണ്ണ പേസ്റ്റ് ചെയ്ത് കൊടുക്കുന്നതും ബോർഡോ മിശ്രിതം പുരട്ടുന്നതും നല്ലതാണ്.
വിവരങ്ങൾക്ക്: 9847321500.
Content Highlights: Avocado Fruit Farming Information