Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ജ്യൂസ്, അച്ചാര്‍, പള്‍പ്പ്, ബര്‍ഫി, ലഡു, കാന്‍ഡി... നെല്ലിക്കയിൽനിന്ന് ഒട്ടേറെ ഉത്പന്നങ്ങൾജ്യൂസ്, അച്ചാര്‍, പള്‍പ്പ്, ബര്‍ഫി, ലഡു, കാന്‍ഡി... നെല്ലിക്കയിൽനിന്ന് ഒട്ടേറെ ഉത്പന്നങ്ങൾ

$
0
0
ആദ്യം കയ്ക്കും പിന്നെ മധുരിക്കും; നെല്ലിക്കയുടെ ഗുണങ്ങളെക്കുറിച്ച് മലയാളിയോട് പ്രത്യേകം പറയേണ്ടതില്ല. എന്നാൽ, നെല്ലിക്കയുടെ മൂല്യവർധിത ഉത്പന്നങ്ങളെക്കുറിച്ച് അറിയാൻ സഹായിക്കുന്ന ആപ്പാണ് Aonla (Indian Gooseberry) Products. ഇന്ത്യൻ കാർഷികഗവേഷണ കൗൺസിലിന്റെകീഴിൽ ലഖ്നൗവിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സബ്ട്രോപ്പിക്കൽ ഹോർട്ടികൾച്ചറാണ് ഇത് വികസിപ്പിച്ചത്.

പ്ലേസ്റ്റോറിൽനിന് ആപ്പ് ഡൗൺലോഡ് ചെയ്യാം. നെല്ലിക്ക ജ്യൂസ്, അച്ചാർ, പൾപ്പ്, മധുരപലഹാരങ്ങളായ ബർഫി, ലഡു, പഞ്ചസാര ലായനിയിലിട്ടു ഉണക്കിയെടുത്ത നെല്ലിക്ക കാൻഡി, ഉണക്കനെല്ലിക്ക ചേർത്ത സുപ്പാരി, ഔഷധഗുണമുള്ള നെല്ലിക്ക ചൂർണം, പഞ്ചസാര സിറപ്പിലിട്ട നെല്ലിക്ക പ്രിസെർവ് എന്നീ ഉത്പന്നങ്ങളുടെ നിർമാണരീതി ഇതിൽ കൊടുത്തിട്ടുണ്ട്.

ഉത്പന്നമാക്കേണ്ട നെല്ലിക്കയുടെ അളവ് കൊടുത്താൽ അതിനാനുപാതികമായി മറ്റുചേരുവകളുടെ തോത് അറിയാൻ കഴിയും. നെല്ലിക്ക, പാവയ്ക്ക എന്നിവയുടെ ജ്യൂസുകൾ ഒരുമിച്ചു ചേർത്ത ബ്ലെൻഡഡ് പാനീയം, പഞ്ചസാര സിറപ്പും കോകം പുളിയുടെ ജൂസും ചേർത്തുണ്ടാക്കുന്ന മിശ്രിതത്തിൽ നെല്ലിക്ക ഇട്ടുവെച്ച് ഉണക്കിയുണ്ടാക്കുന്ന കോകം ആംല (നെല്ലിക്ക) കാൻഡി എന്നിവയുണ്ടാക്കാനുള്ള സാങ്കേതികവിദ്യ ബെംഗളൂരുവിലെ ഇന്ത്യൻ ഹോർട്ടികൾച്ചർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (08023086100) വികസിപ്പിച്ചിട്ടുണ്ട്.

മൈസൂരു കേന്ദ്ര ഭക്ഷ്യസാങ്കേതിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് cftri.res.in -ൽ ആംല സ്പ്രെഡ്, ആംല പേസ്റ്റ് എന്നിവയുണ്ടാക്കാനുള്ള രീതി കൊടുത്തിട്ടുണ്ട്.

വിവരങ്ങൾക്ക്: 0821 -2515453



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>